24 C
Kochi
Tuesday, October 22, 2019

ഖത്തർ: മിനിമം വേതന നിയമം അംഗീകരിച്ചു, ജോലി മാറ്റവും ഇനി എളുപ്പത്തിൽ സാധ്യമാവും 

ദോഹ:  പ്രവാസി സൗഹൃദ നടപടികളുമായി ഖത്തർ. കരാർ നിലനിൽക്കുമ്പോൾ തന്നെയുള്ള ജോലി മാറ്റം എളുപ്പമാകുന്നതിനും, മിനിമം വേതനം ഉറപ്പാക്കുന്നതിനും, തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരാത്തവർക്ക് എക്സിറ്റ് പെർമിറ്റ് ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയ പുതിയ നിയമത്തിനു ഖത്തർ മന്ത്രി സഭയുടെ അംഗീകാരം. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നൂറാം വാർഷിക ആഘോഷ...

ലോക റെക്കോർഡിൽ ഫിറ്റ്നസ് ചലഞ്ച് പരീക്ഷിക്കാൻ ഒരുങ്ങി ദുബായ്

ന്യൂഡൽഹി:മൂന്നാമത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് (ഡിഎഫ്സി) നഗരത്തിലെ തന്നെ ഒരു വലിയ കളിയാക്കി മാറ്റി. ദുബായ് റോയൽറ്റി വെള്ളിയാഴ്ച ആരംഭിച്ച ഫിറ്റ്നസ് ചലഞ്ച് നവംബർ 16 വരെ തുടരും. എല്ലാ ജനങ്ങൾക്കും ആരോഗ്യം, സജീവമായ ജീവിതം എന്നിവയ്ക്ക് പ്രചോദനം നൽകുന്നതിനായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.ഗിന്നസ് റെക്കോർഡ് ജേതാവ് ജോ വിക്സ് ഈ...

അഫ്ഗാനിസ്ഥാൻ: പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 62 മരണം

കാബൂൾ:   അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഒരു പള്ളിക്കുള്ളിൽ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നംഗർഹാർ ഗവർണറുടെ വക്താവ് അത്വള്ള ഖോഗ്യാനിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.നംഗർഹാറിലെ ഹസ്‌ക മെയ്‌ന ജില്ലയിലെ ജാവ ദാര പ്രദേശത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ടോളോ ന്യൂസ്...

യുവജനതയുടെ പുരോഗമനത്തിനായി ‘കാമ്‌യാബ് ജവാൻ പ്രോഗ്രാമിനു’ തുടക്കം കുറിച്ച് ഇമ്രാൻ ഖാൻ

  ഇസ്ലാമാബാദ് : വിദ്യാഭ്യാസ നൈപുണ്യ വികസനത്തിനും, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു വായ്പ ലഭ്യമാക്കുന്നതിനുമായി 'കാമ്‌യാബ് ജവാൻ പ്രോഗ്രാമിന്' തുടക്കം കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ.രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമത്തിനായി 100 ബില്യൺ പാക്കിസ്ഥാനി രൂപ തെഹ്രീക് - ഇ ഇൻസാഫ് നു അനുവദിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.ഇതിൽ തന്നെ...

തെക്കൻ അതിർത്തി അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള കോൺഗ്രസ് പ്രമേയത്തെ ട്രംപ് വീറ്റോ ചെയ്തു

 വാഷിംഗ്ടൺ: തെക്കൻ അതിർത്തിയിലെ ദേശീയ അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള കോൺഗ്രസ് പ്രമേയത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വീറ്റോ ചെയ്തു.കുറ്റവാളികൾ, ഗുണ്ടാസംഘങ്ങൾ, മയക്കുമരുന്ന് എന്നിവ നമ്മുടെ രാജ്യത്തേക്ക് വരാനുള്ള പ്രധാന പ്രവേശന കേന്ദ്രമായി തെക്കൻ അതിർത്തി മാറിയെന്ന് ട്രംപ് ചൊവ്വാഴ്ച സെനറ്റിന് അയച്ച കത്തിൽ പറഞ്ഞു,ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ...

പാക്കിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ കരിമ്പട്ടികയിൽ തുടരും

പാരീസ്:  പാക്കിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്രസിഡന്റ് സിയാങ്‌മിൻ ലിയു വെള്ളിയാഴ്ച അറിയിച്ചു.തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമുള്ള രാജ്യങ്ങളെ കണ്ടത്താനുള്ള ആഗോള നിരീക്ഷണ കേന്ദ്രം 2018 ജൂണിൽ പാകിസ്ഥാനെ ഭീകര ധനസഹായത്തിന് ഉത്തരവാദികളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2019 സെപ്റ്റംബർ വരെ കർശനമായ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി 27...

സിറിയയിലെ തുർക്കിയുടെ വെടി നിർത്തൽ കരാറിനെ ട്രംപ് അഭിനന്ദിച്ചു 

വാഷിംഗ്‌ടൺ:   കുർദിഷ് സേനകൾക്കെതിരെ കഴിഞ്ഞയാഴ്ച വടക്കൻ സിറിയയിൽ അങ്കാറ ആരംഭിച്ച ആക്രമണം അഞ്ചു ദിവസത്തെ വെടി നിർത്തൽ കരാറിലൂടെ നിർത്തിയതിൽ തുർക്കിയെ യൂഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു."ഇത് വളരെ നല്ല കാര്യമാണ്, തുർക്കി പ്രസിഡന്റ് എടുത്ത നടപടി ഒരുപാട് പ്രശംസയും ആദരവും അർഹിക്കുന്ന ഒന്നാണ്." ട്രംപ്, ഡാലസ്സിലെ ഒരു റാലിയെ...

ബ്രെക്സിറ്റ്‌ ഇടപാടിനെ തള്ളി നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക്‌ യൂണിയനിസ്റ്റ് പാർട്ടി

ലണ്ടൻ:   ഇപ്പോഴത്തെ രൂപത്തിൽ ബ്രെക്സിറ്റ് ഇടപാടിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് യുകെയിലെ കൺസർവേറ്റീവ് പാർട്ടി സർക്കാരിനെ പിന്തുണയ്ക്കുന്ന നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി വ്യാഴാഴ്ച പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഏതു ഇടപാടിനെയും വീറ്റോ ചെയ്യുവാനുള്ള അധികാരം ഡിയുപിക്ക് ഉണ്ടെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു."സർക്കാരിന്റെ...

തുർക്കി പ്രസിഡന്റ് പാക്കിസ്ഥാൻ സന്ദർശനം മാറ്റിവച്ചു 

ഇസ്ലാമബാദ്:   തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗന്റെ പാകിസ്ഥാൻ സന്ദർശനം മാറ്റിവച്ചതായി വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച അറിയിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനും തുർക്കി പ്രസിഡന്റ് ഒക്ടോബർ 23 ന് പാകിസ്ഥാൻ സന്ദർശിക്കുമെന്ന് നേരത്തെ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

വടക്കൻ സിറിയയിലെ സൈനിക നടപടി പിൻവലിക്കണമെന്ന് തുർക്കിയോട് ഇറാൻ ആവശ്യപ്പെട്ടു

ടെഹ്‌റാൻ:  വടക്കൻ സിറിയയിലെ സൈനിക നടപടി പിൻവലിക്കണമെന്ന് തുർക്കിയോട് ഇറാൻ ബുധനാഴ്‌ച ആവശ്യപ്പെട്ടു.ഇരു രാജ്യങ്ങളുടെയും അതിർത്തി മേഖലയിലെ പ്രസക്തമായ എല്ലാ ആശങ്കകളും അദാന കരാറി (Adana agreement)ലൂടെ പരിഹരിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞുവെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.സിറിയയിലെ സാധാരണക്കാരായ ജനങ്ങൾ...