23.2 C
Kochi
Sunday, January 26, 2020

ഹൈഡൽ ടൂറിസം ഒരുക്കി ആനയിറങ്കൽ അണക്കെട്ട്‌

മൂന്നാർ:   തണുപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്‌ടകേന്ദ്രമായി മാറുകയാണ്‌ മൂന്നാറിലെ ആനയിറങ്കൽ അണക്കെട്ട്‌. ദിവസവും അനവധി സഞ്ചാരികളെത്തുന്ന ഇവിടെ അവർക്കായി ഏറെ സൗകര്യങ്ങളാണ്‌ ഹൈഡൽ ടൂറിസം ഒരുക്കിയിരിക്കുന്നത്‌. പ്രധാനമായി ബോട്ടിങ് കേന്ദ്രീകരിച്ചാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം. ചെറുദ്വീപുകളും ജലാശയവും കാണാനെത്തുന്നവർക്ക് ഇടയ്‌ക്ക്‌ കാട്ടാനക്കൂട്ടങ്ങളും ദൃശ്യവിരുന്നൊരുക്കും. മഞ്ഞുമൂടിയ മലനിരകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും ഏറെ ആകർഷകമായ...