24 C
Kochi
Tuesday, October 22, 2019

ജനസഞ്ചയങ്ങളുടെ പ്രവാഹമാണ് ലിജോ സിനിമകൾ

എന്താണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമകളുടെ സവിശേഷത? എന്തുകൊണ്ടാണ് കേവലം ആറ് സിനിമകൾ ചെയ്തു കഴിയുമ്പോഴേക്കും അയാളുടെ സിനിമകൾ ‘ലോക്കൽ ഈസ് ഇൻറർനാഷണൽ’ എന്ന ടാഗ് ലൈനിൽ ലോകമൊട്ടുക്കുമുള്ള ആരാധകർ ഉയർത്തിക്കൊണ്ടു വരുന്നത്? കലാപങ്ങളുടെ യജമാനൻ എന്നാണ് ടൊറെന്റാ ചലച്ചിത്ര മേളയിൽ അദ്ദേഹത്തെ സംഘാടകർ വിശേഷിപ്പിച്ചത്.തീർച്ചയായും...

അമേരിക്കയിലെ സിൻസിനാറ്റി ചലച്ചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ

അമേരിക്കൻ അന്തരാഷ്ട്ര ചലച്ചിത്രമേളയായ സിന്‍സിനാറ്റിയില്‍, ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിലെ ശിഖണ്ഡിനി (ട്രാൻസ്‌ജെൻഡർ) വേഷത്തിന്റെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മേളയിലായിരുന്നു മലയാളത്തിന്റെ അഭിമാനമായി ജയസൂര്യ മാറിയത്.സാധാരണ,...

കാമസൂത്രയെ ആധാരമാക്കി വെബ് സീരീസ്: സണ്ണിലിയോണ്‍ പ്രധാന വേഷത്തില്‍

വെബ് ഡെസ്‌ക്: വാത്സ്യായനന്റെ കാമസൂത്രയെ ആധാരമാക്കി നിര്‍മിക്കുന്ന വെബ്സീരീസില്‍ ബോളിവുഡ് ഗ്ലാമര്‍താരം സണ്ണി ലിയോണ്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏക്താ കപൂര്‍ നിര്‍മിക്കുന്ന വെബ് സീരീസില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ സമ്മതം മൂളിയെന്നാണ് സൂചന.നേരത്തേ ഏക്താ കപൂര്‍ നിര്‍മിച്ച രാഗിണി എംഎംഎസ്-2 എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍...

മലയാള സിനിമയുടെ ‘തിലക’ക്കുറി മാഞ്ഞിട്ട് ഏഴു വര്‍ഷം

വെബ് ഡെസ്‌ക്: മലയാള സിനിമയുടെ പെരുന്തച്ചനായ തിലകന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് ഏഴു വര്‍ഷങ്ങള്‍. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച തിലകന്‍. സൂക്ഷ്മമായ അഭിനയവും പരുക്കന്‍ ശബ്ദത്തിലുള്ള ഡയലോഗുകളും കൊണ്ട് തിലകന്‍ എന്ന നടന്‍ പടിപടിയായി മലയാളി പ്രേക്ഷകന്റെ മനസില്‍ തനിക്കായി ഒരു സിംഹാസനം പണിയുകയായിരുന്നു....

അവയവദാനത്തിന്റെ പ്രാധാന്യവും മഹത്വവും അറിയിക്കാൻ മാര്‍ച്ച്‌ രണ്ടാം വ്യാഴം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിൽ

ജഹാംഗീർ ഉമ്മര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ച്ച്‌ രണ്ടാം വ്യാഴം. സംവിധാന സഹായിയായി കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച്‌, 2003 ല്‍ സ്വതന്ത്ര സംവിധായകനാകാനുളള തിരക്കഥാരചനയുടെ അവസാന പണിപ്പുരയില്‍ വെച്ച്‌ വൃക്കരോഗം വില്ലനായി ജഹാംഗീര്‍ ഉമ്മറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. തുടര്‍ന്ന് രോഗത്തെ ജയിക്കാനുള്ള പടപൊരുതല്‍...

മെലഡികളുടെ രാജാവ് സംഗീത സംവിധായകന്‍ ഖയ്യാം ഓര്‍മയായി

  മുംബൈ: ഹിന്ദിയിലെ എക്കാലത്തെയും മികച്ച മെലഡികള്‍ സൃഷ്ടിച്ച സംഗീത സംവിധായകന്‍ ഖയ്യാം ഓര്‍മയായി. മുബൈ ജൂഹുവിലെ സുജയ് ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 92 വയസായിരുന്നു.ഓഗസ്റ്റ് നാലു മുതല്‍ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.വാര്‍ധക്യ സഹജമായ രോഗങ്ങളും ശ്വാസ തടസവും...

ആംഗ്രി ബേർഡ്സ് 2 ആഗസ്റ്റ് 23 ന് പ്രദർശനത്തിന് എത്തും

ആനിമേഷൻ ചിത്രമായ ആംഗ്രി ബേർഡ്സ് 2 ഇന്ത്യയിൽ ആഗസ്റ്റ് 23 ന് പ്രദർശനത്തിന് എത്തും. വാൻ ഒർമാൻ സംവിധാനവും ജോൺ റൈസ് സഹസംവിധാനവും ചെയ്ത ചിത്രമാണ് ആംഗ്രി ബേർഡ്സ്. ജോൺ കോഹെൻ, മേരി എല്ലെൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.ഇന്ത്യയിൽ ഈ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്...

ഗിന്നസ് പക്രുവിന്റെ ചലിക്കുന്ന ശില്പവുമായി ഡാവിഞ്ചി സുരേഷ്

  തൃശൂര്‍ : ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമായി ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്. ചലചിത്രതാരം ഗിന്നസ് പക്രുവിന്റെ ചലിക്കുന്ന ശില്‍പം നിര്‍മിച്ചാണ് ഡാവിഞ്ചി സുരേഷ് ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. ഗിന്നസ് പക്രു തന്നെ നിര്‍മിച്ച് അഭിനയിക്കുന്ന ഫാന്‍സി ഡ്രസ് എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചലിക്കുന്ന രൂപമാണ് സുരേഷ് നിര്‍മിച്ചത്.മൂന്നടി ഉയരത്തില്‍ നിര്‍മിച്ച...

തട്ടിക്കൊണ്ടുപോയ യുവ സംവിധായകനെ കണ്ടെത്തി

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം മുഖം മൂടി സംഘം തട്ടിക്കൊണ്ടു പോയ യുവസംവിധായകനെ കൊടകരയില്‍ നിന്നും കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പോലീസിന് ഫോണ്‍ ചെയ്ത് താന്‍ കൊടകരയിലുണ്ടെന്ന് നിഷാദ് അറിയിച്ചത്. ഇയാള്‍ കൊടകരയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. സാഹസികമായാണ് താന്‍ അക്രമി സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത്...

അമ്പിളിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

 ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അമ്പിളി'. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ആരാധികേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്, മധുവന്തി നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. വിഷ്ണു വിനയാണ് സംഗീതം നല്‍കിയിരിക്കുന്നത്.ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...