26.4 C
Kochi
Wednesday, August 21, 2019

ഗിന്നസ് പക്രുവിന്റെ ചലിക്കുന്ന ശില്പവുമായി ഡാവിഞ്ചി സുരേഷ്

  തൃശൂര്‍ : ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമായി ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്. ചലചിത്രതാരം ഗിന്നസ് പക്രുവിന്റെ ചലിക്കുന്ന ശില്‍പം നിര്‍മിച്ചാണ് ഡാവിഞ്ചി സുരേഷ് ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. ഗിന്നസ് പക്രു തന്നെ നിര്‍മിച്ച് അഭിനയിക്കുന്ന ഫാന്‍സി ഡ്രസ് എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചലിക്കുന്ന രൂപമാണ് സുരേഷ് നിര്‍മിച്ചത്.മൂന്നടി ഉയരത്തില്‍ നിര്‍മിച്ച...

തട്ടിക്കൊണ്ടുപോയ യുവ സംവിധായകനെ കണ്ടെത്തി

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം മുഖം മൂടി സംഘം തട്ടിക്കൊണ്ടു പോയ യുവസംവിധായകനെ കൊടകരയില്‍ നിന്നും കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പോലീസിന് ഫോണ്‍ ചെയ്ത് താന്‍ കൊടകരയിലുണ്ടെന്ന് നിഷാദ് അറിയിച്ചത്. ഇയാള്‍ കൊടകരയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. സാഹസികമായാണ് താന്‍ അക്രമി സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത്...

അമ്പിളിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

 ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അമ്പിളി'. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ആരാധികേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്, മധുവന്തി നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. വിഷ്ണു വിനയാണ് സംഗീതം നല്‍കിയിരിക്കുന്നത്.ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

സിനിമ സെൻസറിങിനെയും, ദേശീയ പുരസ്‌ക്കാര വിതരണത്തെയും വിമർശിച്ച് അടൂര്‍‌ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : ടെലിവിഷന്‍ കലാകാരന്മാർ സംഘടിപ്പിച്ച സെമിനാറിനിടെ, സർക്കാരിനെയും സിനിമ സെൻസറിങിനെയും, ദേശീയ പുരസ്‌ക്കാര വിതരണത്തെയും രൂക്ഷമായി വിമർശിച്ചു പ്രശസ്ത സംവിധായകന്‍‌ അടൂര്‍‌ ഗോപാലകൃഷ്ണന്‍. 'സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും' എന്ന വിഷയത്തില്‍, ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് സംഘടിപ്പിച്ച സെമിനാറായിരുന്നു, അടൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചത്.“ദേശീയപുരസ്‌കാരം ഏര്‍പ്പെടുത്തിയത്...

മലയാളത്തിലെ ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണി ബോളിവുഡില്‍ വീണ്ടും അഭിനയിക്കുന്നു

അക്ഷയ് കുമാര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ വീണ്ടും എത്തുകയാണ് മലയാളത്തിലെ ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണി . താരം ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. യുഎസില്‍ സ്ഥിര താമസമായ അദ്ദേഹം മാര്‍ഷല്‍ ആര്‍ട്‌സ് പ്രമേയമാക്കുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇപ്പോള്‍ ഏതു ചിത്രമാണെന്ന്...

മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള: ഇന്ദ്രന്‍സും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍

ഷാനു സമദ് കഥയെഴുത്തും സംവിധാനവും നിർവ്വഹിച്ച് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീർ നിര്‍മ്മിച്ച 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തുകയാണ്. ഇന്ദ്രന്‍സും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മോഹന്‍ലാലാലാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലർ അവതരിപ്പിച്ചത്. ഷോബിസ് സ്റ്റുഡിയോ ആണ് ചിത്രം...

‘ചോല’ ഇനി വെനീസിലേക്ക് ; സനൽകുമാർ ശശിധരനും

ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ചലച്ചിത്ര മേളയിലേക്ക് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഏറ്റവും പുതിയ ചിത്രമായ 'ചോല'. ലോകസിനിമയിലെ പുതുമുന്നേറ്റങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമായ, വെനീസിലെ 'ഒറിസോണ്ടി' (ചക്രവാളം) മത്സരവിഭാഗത്തിലാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമകൂടിയാണ് സനലിന്റെ 'ചോല'.താനുള്‍പ്പെടെ സിനിമയുടെ...

പുതിയ ചിത്രമായ മാര്‍ഗ്ഗംകളി സ്റ്റില്‍ പുറത്തിറങ്ങി

കൊച്ചി: ബിബിന്‍ ജോര്‍ജ് നായക വേഷത്തിലെത്തുന്ന ചിത്രമായ മാര്‍ഗ്ഗം കളിയുടെ പുതിയ സ്റ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ഗ്ഗംകളി. മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ശശാങ്കന്‍...

‘വിപ്ലവം ജയിക്കാനുള്ളതാണ്’ ഒറ്റ ഷോട്ടില്‍ രണ്ട് മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമ

കൊച്ചി: രണ്ട് മണിക്കൂര്‍ കൊണ്ട് ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് 'വിപ്ലവം ജയിക്കാനുള്ളതാണ്'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.ചിത്രത്തിന്റെ ദൈര്‍ഘ്യവും രണ്ട് മണിക്കൂറാണ്. ഗിന്നസ് റെക്കോര്‍ഡ് നേട്ടം ലഭിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഷൂട്ട് ചെയ്തത് സിംഗിള്‍ ഷോട്ടില്‍. നിഷാദ് ഹസന്‍ ആണ് ചിത്രത്തിന്റെ...

ജ്യോതികയുടെ ആരാധകർക്ക് ജാൿപോട്ട്

ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാൿപോട്ട് ഓഗസ്റ്റ് 2-ന് പ്രദര്‍ശനത്തിന് എത്തും.രേവതിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എസ്. കല്യാൺ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നടന്‍ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റ് ആണ്.