33 C
Kochi
Wednesday, April 8, 2020

വിശ്വനാഥന്‍ ആനന്ദുമായി ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്ക് അവസരം

ഡൽഹി: മുൻ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദുമായി ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്ക് ഒരു സുവർണ്ണാവസരം. കൊവിഡ് രോഗബാധിതരെ സഹായിക്കന്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാനാണ് ആരാധകരുമായി ഓൺലൈൻ ചെസ്സ് മത്സരത്തിൽ ആനന്ദ് പങ്കെടുക്കുക. 150 ഡോളറാണ് ആനന്ദിനെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സംഭാവനയായി നൽകേണ്ടത്.25 ഡോളര്‍ നല്‍കി രജിസ്ട്രേഷനെടുത്താല്‍ കൊനേരു ഹംപി,...

വിറ്റാമിൻ സി കൊവിഡ് 19ന് പ്രതിവിധിയെന്ന ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടർമാരും സോഷ്യൽ മീഡിയയും

കോഴിക്കോട്: വൈറ്റമിൻ സി ടാബ്‌ലറ്റുകൾക്ക് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടമാരും സോഷ്യൽ മീഡിയയും രംഗത്ത്.  വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അഭിപ്രായപ്പെട്ടു എന്നാണ് മാധ്യമം പത്രത്തിൽ ശ്രീനിവാസൻ എഴുതിയ കുറിപ്പിൽ അദ്ദേഹം അവകാശപ്പെട്ടത്.  വൈറ്റമിന്‍ സി ശരീരത്തിലെ...

നടന്‍ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്:   പ്രശസ്ത സിനിമാ താരം ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. വി ചന്ദ്രകുമാർ എന്നാണ് യഥാര്‍ത്ഥ പേര്.നാടകവേദിയില്‍ നിന്നുമാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998–ല്‍ ആദ്യമായി...

പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജ്ജുനൻ അന്തരിച്ചു

കൊച്ചി:   പ്രശസ്ത സംഗീതസംവിധായകൻ എം കെ അർജ്ജുനൻ അന്തരിച്ചു. എൺപത്തിനാലു വയസ്സായിരുന്നു. പള്ളുരുത്തിയിലെ വീട്ടിൽ ഇന്നു പുലർച്ചയ്ക്കാണു മരിച്ചത്. 1968 ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ്​ സിനിമാസംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.2017 ൽ ഭയാനകം എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു....

ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഐസൊലേഷനിൽ

ഡൽഹി: തുര്‍ക്കിയിലെ പരിശീലനം അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കിയതോടെ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ദില്ലിയിൽ തിരിച്ചെത്തി. എന്നാൽ, ചോപ്രയെ  പട്യാല നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ടസില്‍ 14 ദിവസത്തേക്ക് ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.

മുന്‍ സ്‍കോട്‍ലന്‍ഡ് ക്രിക്കറ്റ് താരത്തിന് കൊവിഡ് 19 ബാധ

എഡിൻബർഗ്: സ്‍കോട്‍ലന്‍ഡ് മുന്‍ ക്രിക്കറ്റർ മജീദ് ഹഖിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.  മുപ്പതിയേഴുകാരനായ താന്‍ സുഖംപ്രാപിച്ചു വരുന്നതായി താരം തന്നെ ട്വീറ്ററിലൂടെ അറിയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായ  മജീദ് ഹഖ് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ലോകകപ്പിലാണ് അവസാനമായി സ്കോട്ലൻഡിന് വേണ്ടി കളിച്ചത്.

കൊവിഡ് 19; ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത മത്സരങ്ങള്‍ റദ്ദാക്കി

ക്വലാലംപൂർ: കൊവിഡ് 19 പശ്ചാത്തലത്തിൽ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത പരമ്പരയിലെ അവസാന അഞ്ച് ടൂര്‍ണമെന്റുകളും റദ്ദാക്കി. ഒളിംപിക്‌സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി മുൻപ് വ്യക്തമാക്കിയതിനാൽ ഒളിംപിക്‌സ് യോഗ്യതാ മാനദണ്ഡങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചു.

കൊറോണ നിരീക്ഷണ സമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്ത ഗായികയ്‌ക്കെതിരെ കേസ്

ലക്‌നൗ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ യുപി പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നു. കൊറോണ നിരീക്ഷണസമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്തതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269 പ്രകാരം ഗായികയ്‌ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ നിയമ പ്രകാരം നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം...

ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചു

വാഷിങ്ടൺ: ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിന് കൊവിഡ് 19 സ്ഥിരീകരിച്ചു.  തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. 

ഹോളിവുഡിലെ ഇന്ത്യൻ താരം ഇന്ദിര വർമ്മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

വാഷിംഗ്‌ടൺ:ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസ് താരമായ ഇന്ത്യൻ വംശജ ഇന്ദിര വർമ്മയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിരയ്ക്ക് രോഗം പിടിപെട്ടത്.  താനിപ്പോള്‍ വിശ്രമത്തിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.