29 C
Kochi
Monday, December 9, 2019

മരടിലെ ഫ്‌ളാറ്റ് വിഷയം: ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ ശാസന, ഫ്‌ളാറ്റ് എന്നു പൊളിക്കുമെന്ന് കോടതി

ന്യൂഡല്‍ഹി: മരടിലെ നിയമം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് കേരള സര്‍ക്കാര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ടു നല്‍കണമെന്ന് സുപ്രീം കോടതി. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും സര്‍ക്കാര്‍ നടപടികളും കോടതിയുടെ വിമര്‍ശനത്തിനിടയാക്കി.രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ചീഫ് സെക്രട്ടറി ടോംജോസിനെയാണ് കോടതി...

മരട് ഫ്‌ളാറ്റ് വിഷയം: ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ പേര് സര്‍ക്കാര്‍ മറച്ചു വെച്ചതോ?

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ച നിര്‍മാണ കമ്പനി സര്‍ക്കാര്‍ പദ്ധതിയിലെ പങ്കാളികള്‍. നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍ കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ പേരില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമ്പോഴാണ് യാതൊരു നിയമ പ്രശ്‌നങ്ങളും നേരിടാതെ ഈ കമ്പനി ഇപ്പോഴും ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്.നിയമങ്ങള്‍...

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നു: മേല്‍നോട്ട ചുമതല ഇ ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. നിലവിലുള്ള പാലം പൂര്‍ണമായും പുനര്‍ നിര്‍മിക്കുമെന്നും മെട്രോമാന്‍ ഇ ശ്രീധരനായിരിക്കും നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതലയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.പുതിയ പാലത്തിന്റെ രൂപകല്‍പനയും നിര്‍മാണവും ഒരു കൂട്ടം വിദഗ്ധരുടെ മേല്‍നോട്ടത്തിലാകും നടക്കുക. ഇതിനായി ഒരു...

രാം ജഠ്മലാനി: ചരിത്രമെഴുതിയ അഭിഭാഷകന്‍

വെബ് ഡെസ്‌ക് : പതിമൂന്നാം വയസില്‍ ഡബിള്‍ പ്രൊമോഷനോടെ മെട്രിക്കുലേഷന്‍. പതിനേഴാം വയസില്‍ നിയമബിരുദം. അവിടെ തുടങ്ങുന്നു രാംജഠ്മലാനി എന്ന അഭിഭാഷകന്റെ കരിയര്‍. അഭിഭാഷകനാകാന്‍ കുറഞ്ഞത് 21 വയസു വേണമെന്ന ബാര്‍ കൗണ്‍സില്‍ നിയമത്തിനെതിരെ ആദ്യ പോരാട്ടം. പ്രത്യേക വിധി നേടിയെടുത്ത് കറാച്ചിയിലെ കോടതിയില്‍ അഭിഭാഷകനായി ജീവിതം തുടങ്ങുന്നു.ഇന്ത്യാ...

ആരായിരുന്നു രാം ജഠ്മലാനി ?

വെബ്ഡെസ്ക്: 1923 സെപ്റ്റംബര്‍ 14ന് അന്നത്തെ ബോംബെ പ്രസിഡന്‍സിയില്‍ ഉള്‍പ്പെട്ടിരുന്ന സിന്ധ് പ്രവിശ്യയിലെ ശിഖര്‍പൂരില്‍(ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗം) ബൂല്‍ചന്ദ് ഗുരുമുഖ്ദാസ് ജഠ്മലാനിയുടെയും പാര്‍ബതി ബൂല്‍ചന്ദിന്റെയും മകനായി ജനനം.പഠനത്തില്‍ മികവു കാട്ടിയിരുന്നതിനാല്‍ അന്നത്തെ കാലത്ത് നിലവിലുണ്ടായിരുന്ന ഡബിള്‍ പ്രൊമോഷനിലൂടെ 13-ാം വയസില്‍ മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്ന് പതിനേഴാം വയസില്‍ ഫസ്റ്റ്...

മനുഷ്യാവകാശ പ്രവര്‍ത്തകനെ മാവോയിസ്റ്റാക്കാനോ.. പോലീസ് നീക്കം?

തൃശൂര്‍:ഫേസ് ബുക്കില്‍ മുസ്ലിം വിരുദ്ധ വംശീയ പരാമര്‍ശം നടത്തിയ കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി നല്‍കിയ മനുഷ്യാവകാശ പ്രവര്‍ത്തകനെ മാനസികമായി പോലീസ് വേട്ടയാടുന്നു. പരാതി നല്‍കിയതിനു പിന്നാലെ ഇടയ്ക്കിടെ ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ വിപിന്‍ ദാസില്‍ മാവോവാദി ബന്ധം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്.പരാതി നല്‍കിയതിനു...

തുഷാറിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും നാസില്‍ അബ്ദുള്ളയുടെ കമന്റ് എങ്ങനെ മാഞ്ഞു?

വെബ് ഡെസ്‌ക്: ഇതുവരെ പണം ആവശ്യപ്പെട്ട് നാസില്‍ അബ്ദുള്ള തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന തുഷാറിന്റെ വാദങ്ങള്‍ പൊളിച്ചു കൊണ്ടാണ് തുഷാറിന്റെ ഫേസ് ബുക്ക് പേജില്‍ നാസില്‍ എഴുതിയിരുന്ന കമന്റ് വീണ്ടും ചര്‍ച്ചയായത്. അതേസമയം അഞ്ച് മാസങ്ങള്‍ക്കു മുമ്പ് എഴുതിയിരുന്ന നാസിലിന്റെ കമന്റ് വാര്‍ത്ത പുറത്തു വന്ന് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. മാര്‍ച്ച്...

പുലിക്ക് ‘രണ്ടില’ കിട്ടണമെങ്കില്‍ ഔസേപ്പച്ചന്‍ തന്നെ കനിയണം

തിരുവനന്തപുരം: പി.ജെ ജോസഫിന്റെ അനുമതിയില്ലാതെ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം നല്‍കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. ജോസ് പുലിക്കുന്നേലിന് കേരള കോണ്‍ഗ്രസ്(എം) ചിഹ്നമായ രണ്ടില നല്‍കണമെങ്കില്‍ പി. ജെ. ജോസഫിന്റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി...

പോരാട്ട വീര്യവുമായി വീണ്ടും അഭിനന്ദന്‍ വര്‍ത്തമാന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വീണ്ടും യുദ്ധവിമാനം പറത്തി. എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയ്ക്കൊപ്പമാണ് അഭിനന്ദന്‍ ഇന്ന് മിഗ് 21 യുദ്ധവിമാനം പറത്തിയത്. പഠാന്‍കോട്ട് എയര്‍ബേസില്‍ നിന്നുമാണ് ഇരുവരും ചേര്‍ന്ന് തിങ്കളാഴ്ച രാവിലെ മിഗ് 21 ഫൈറ്റര്‍ വിമാനം പറത്തിയത്....

കേരളത്തില്‍ ജനവാസ കേന്ദ്രങ്ങളിലും തഴച്ചുവളര്‍ന്ന് കഞ്ചാവു ചെടികള്‍

വെബ് ഡെസ്‌ക്: ആവശ്യത്തിന് മഴ ലഭിച്ചതോടെ കേരളത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ പലയിടത്തും കഞ്ചാവു ചെടികള്‍ തഴച്ചു വളരുകയാണ്. പലയിടത്തും ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം വിത്തുകള്‍ വീണ് മുളച്ചതാണെന്നാണ് കരുതുന്നത്. ചിലയിടങ്ങളില്‍ കഞ്ചാവു ചെടികള്‍ നട്ടു വളര്‍ത്തുന്നതായും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കഞ്ചാവിന്റെ വില്‍പനയും ഉപയോഗവും വര്‍ധിച്ചിട്ടുണ്ട് എന്നു തന്നെയാണ്...