കര്‍ഷക സമരത്തില്‍ കൈകോര്‍ത്ത് സിപിഎം, ആര്‍എംപിഐ, എംസിപിഐയു നേതാക്കള്‍
ന്യൂഡെല്‍ഹി: കേരളത്തില്‍ കടുത്ത ശത്രുതയിലാണ് സിപിഎമ്മും പാര്‍ട്ടി വിട്ട വിമതരുടെ പാര്‍ട്ടി ആര്‍എംപിഐയും. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ് രണ്ട് കൂട്ടരും തമ്മിലുള്ള ശത്രുത വര്‍ധിച്ചത്. എന്നാല്‍ ഡെല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സിപിഎമ്മിന്റെയും ആര്‍എംപിഐയുടെയും നേതാക്കള്‍ ഒരുമിച്ചാണ്. പാര്‍ട്ടി വിട്ട വി ബി ചെറിയാന്റെയും...
കര്‍ഷക മുന്നേറ്റത്തില്‍ ഉലയുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍
സെപ്റ്റംബര്‍ അവസാനം പ്രതിപക്ഷത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പുകള്‍ തെല്ലും വകവെക്കാതെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ ധൃതിപ്പെട്ട് പാസാക്കിയെടുക്കുമ്പോള്‍ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സഭ പിരിയുന്നതോടെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ അവസാനിക്കും. കര്‍ഷക സമരങ്ങള്‍ ക്ഷീണിച്ച് കെട്ടടങ്ങും. അതോടെ ഉദ്ദേശിച്ച പോലെ...
ഫിദല്‍ കാസ്ട്രോയുടെ പ്രിയപ്പെട്ട ഡീഗോ; ചെഗുവേരെയുടെ ആരാധകന്
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഡീഗോ മറഡോണ ഒരു അത്ഭുത മനുഷ്യനാണ്. മാന്ത്രിക വിരലുകള്‍ കൊണ്ട് കാല്‍പ്പന്തില്‍ വിസ്മയം തീര്‍ക്കുന്ന ഇതിഹാസം. ഫുട്ബോളിന്റെ രാജാവ് പെലെയാണെങ്കില്‍ മറഡോണ ദൈവമാണെന്നാണ് പൊതുവേ വിശേഷിപ്പിക്കാറ്. ഇതൊരു വിശേഷണമല്ല ഓരോ ആരാധകരും ഈ ഇതിഹാസങ്ങളില്‍ തൊട്ടറിഞ്ഞ സത്യം. പെലെയും മറഡോണയും ദാരിദ്ര്യത്തേട് പൊരുതിയാണ് ഫുട്ബോള്‍ ഇതിഹാസങ്ങളായി...
കേരളത്തിൽ വീണ്ടും 5000 കടന്ന് കൊവിഡ് രോഗികൾ; 27 മരണം
തിരുവനന്തപുരം:
കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335,...
വായുമലിനീകരണം: ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ചു
ഡല്‍ഹി:
ദീര്‍ഘനാളായി അന്തരീക്ഷമലിനീകരണം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പടക്കങ്ങളടക്കം കരിമരുന്നുപ്രയോഗം വിലക്കി ദേശീയഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണല്‍ ചെയര്മാന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഈ മാസം 30 വരെയാണ് നിരോധനം.ഡല്‍ഹിയില്‍ പുകയും പുകമഞ്ഞും...
റിയല്‍റ്റി മുതല്‍ റിയാലിറ്റി ഷോ വരെ ; ട്രംപിനെ കാത്ത് കേസുകളുടെ നിര
വാഷിംഗ്ടണ്‍:സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാത്തിരിക്കുന്നത് നിരവധി കേസുകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ത്തന്നെ ട്രംപിനെതിരേ നിരവധി കേസുകളുണ്ട്. ഇതിനു പുറമേ റിയല്‍ എസ്റ്റേറ്റ് ബിസിനസ് മുതല്‍ റിയാലിറ്റിഷോ താരങ്ങളുടെ ലൈംഗിക പീഡന പരാതി വരെ നിരവധി കേസുകളാണ് ട്രംപ് നേരിടേണ്ടി വരുക. അഴിമതി, വഞ്ചന, കുടുംബസ്വത്ത്...
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിന്റെ അസത്യങ്ങള്‍ ഒന്നൊന്നായി തകരുമ്പോള്‍
വാഷിംഗ്ടണ്‍:
യുഎസ് തിരഞ്ഞെടുപ്പു ഫലം നാടകീയമായി തിരിയാന്‍ തുടങ്ങിയതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതികൂലമാകാന് തുടങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണവുമായി ട്രംപ് രംഗത്തു വരുകയായിരുന്നു.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തുടങ്ങി ആദ്യമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വിജയാഹ്ളാദം തുടങ്ങാന്‍ ആഹ്വാനം ചെയ്ത ട്രംപ്, തുടര്‍ന്ന്...
ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ‘മാവോയിസ്റ്റ്’ വേട്ട
വയനാട് ബാണാസുര മലയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തോടെ സംസ്ഥാനത്ത് മാവോയിസ്റ്റ് വേട്ടയും വ്യാജ ഏറ്റുമുട്ടലുകളും വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. വയനാട്ടിലെ പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ വാളാരം കുന്നില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് പോലിസിന്റെ സായുധസേന, തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റെന്നു സംശയിക്കപ്പെടുന്ന 35 കാരന് കൊല്ലപ്പെട്ടത്.പത്തോളം വ്യാജഏറ്റുമുട്ടലുകള്‍ ഈ സര്‍ക്കാരിന്റെ...
ചാരം മൂടിയ കനല്; പുതുവൈപ്പ് ഐഒസി പ്ലാന്റ് സമരം മുന്നോട്ട്
കൊച്ചി:കേരളത്തിലെ നിലനില്‍പ്പിനായുള്ള സമരങ്ങളില്‍ ഏറ്റവും കരുത്താര്‍ജ്ജിച്ച ഒന്നാണ് കൊച്ചി നഗരത്തിനോട് ചേര്‍ന്നു കിടക്കുന്ന വൈപ്പിന്‍ ദ്വീപിലെ പുതുവൈപ്പ് ഐഒസി പ്ലാന്റ് വിരുദ്ധ സമരം. പൊതുവെ സംസ്ഥാനത്ത് കണ്ടു വരുന്ന ജനകീയസമരങ്ങളെപ്പോലെ അതിജീവനത്തിനോ ഉപജീവനത്തിനോ എന്നതില്‍ നിന്നു വ്യത്യസ്തമായി അക്ഷരാര്‍ത്ഥത്തില്‍ ജീവനു വേണ്ടിയാണ് ഈ സമരം.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ...
ഫുട്ബോളിലെ മുടിചൂടാമന്നന്‍!
ഫുട്ബോള്‍ എന്ന് കേള്‍ക്കുമ്പേള്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് രണ്ട് പേരുകളാണ് ഒന്ന് ഫുട്ബോള്‍ മാന്ത്രികന് പെലെ രണ്ടാമത്തേത് സാക്ഷാല്‍ ഡീഗോ മറഡോണ. ഫുട്ബോളിനെ പ്രണയിക്കുന്ന ഏതൊരു കൊച്ചുകുട്ടിയുടെ മന്നസിലും കൗതുകമുണര്‍ത്തുന്നതും ആവേശം പകരുന്നതുമായ രണ്ട് പേരുകള്‍. 'ഫുട്ബോളിന്റെ രാജാവ് പെലെയാണെങ്കില്‍ മാറഡോണ ദൈവമാണെന്നാണ് ഐഎം...