24 C
Kochi
Thursday, December 9, 2021
Home Kerala Local Reports

Local Reports

Local Issues from Kerala in Instagram Shorts format

കൊച്ചിയിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു

കൊച്ചിയിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു
കൊച്ചി: ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണിയിൽ എറണാകുളം ജില്ലയിലെ തീരദേശ മേഖല. കൊച്ചി കോർപറേഷന്റെ പടിഞ്ഞാറൻ മേഖലകളായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി എന്നിവിടങ്ങളിലാണ് മഴക്കാലത്ത് ആഫ്രിക്കൻ ഒച്ചുകൾ ഭീതി പടർത്തുന്നത്. വർഷകാലത്ത് ക്രമാതീതമായി പെരുകുന്ന ഒച്ചുകൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങളിൽ ദൈനംദിന ജീവിത സാഹചര്യങ്ങളെയടക്കം ബാധിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. ഉപ്പ് പ്രയോഗത്തിലൂടെ വീടുകളിലെയും വീട്ടുവളപ്പിലേയും ഒച്ചുകളെ  നിയന്ത്രിക്കുന്നുണ്ടെങ്കിലും ആൾപ്പാർപ്പില്ലാത്ത പറമ്പുകളിലും പൊതുസ്ഥലങ്ങളിലും കാണപ്പെടുന്നവയെ ഇല്ലാതാക്കാൻ വേണ്ട പ്രവർത്തനങ്ങൾ അധികാരികൾ ഊർജ്ജിതപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെടുന്നു.  പ്രധാനമായും ഈർപ്പവും തണുപ്പും നിലനിൽക്കുന്ന പ്രദേശങ്ങളാണ് ഇവയ്ക്ക് ജീവിക്കുവാൻ അനുകൂലമായ...

അപകട മേഖലയായി തുടരുന്ന ഔഷധി കവല 

അപകട മേഖലയായി തുടരുന്ന ഔഷധി കവല 
പെരുമ്പാവൂർ: അപകടങ്ങൾ തുടർക്കഥയായി പെരുമ്പാവൂർ ഔഷധി കവല. പെരുമ്പാവൂർ നഗര മധ്യത്തിൽ തിരക്കേറിയ ഇടമായ ഔഷധി കവലയിൽ അശാസ്ത്രീയമായ റോഡ് നിർമാണവും ഗതാഗത സിഗ്നൽ സംവിധാനത്തിന്റെ അഭാവവും തുടരെത്തുടരെ അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. അടിക്കടിയുണ്ടാകുന്ന അപകടങ്ങളും ദിവസേന ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനുമെതിരെ പ്രദേശവാസികൾ ആക്ഷൻ കൌൺസിൽ രൂപീകരിക്കുകയും അധികൃതർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.സ്റ്റേറ്റ് ഹൈവേ 1-ലേക്ക് (എംസി റോഡ്) കോടതിയിൽനിന്നുള്ള വഴിയും ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള വഴിയും ചേരുന്ന ഇടത്താണ് ഔഷധി കവല സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട കവലയാണ്...

സർക്കാരിന്റെ അനാസ്ഥയിൽ നശിച്ച് കുഴിപ്പിള്ളി ആരോഗ്യ കേന്ദ്രം

സർക്കാരിന്റെ അനാസ്ഥയിൽ നശിച്ച് കുഴിപ്പിള്ളി ആരോഗ്യ കേന്ദ്രം
കുഴിപ്പിള്ളി: പ്രവർത്തനം നിലച്ച് പതിനേഴ് വർഷമായി ആരോഗ്യ വകുപ്പ് സബ് സെന്റർ. എറണാകുളം ജില്ലയിലെ കുഴിപ്പിള്ളിയിൽ 2004 മുതൽ പ്രവർത്തിക്കാതെ ഉപയോഗശൂന്യമായി ആരോഗ്യ വകുപ്പ് സബ് സെന്റർ. പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി പ്രവർത്തിച്ചുപോന്ന കേന്ദ്രം സുനാമി മൂലമുണ്ടായ നാശത്തിനു ശേഷം പ്രവർത്തിക്കുന്നില്ല. അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക ചികിത്സാ സൗകര്യം ലഭ്യമാക്കിയിരുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം ഇനിയും വൈകാതെ പുനരാരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 2004-ൽ നേരിട്ട സുനാമി ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നെന്നും അതിനു മുൻപ് വളരെ ഭംഗിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കേന്ദ്രമായിരുന്നു ഇതെന്നും പ്രദേശവാസികൾ...

ജനങ്ങൾക്ക് ഭീഷണിയായി മെട്രോ നിർമ്മാണങ്ങൾ പാതിവഴിയിൽ

Thaikkudam bridge - chambakkara
തൈക്കൂടം: ചമ്പക്കര പഴയ പാലത്തിന്റെ പൊളിച്ചുനീക്കാത്ത അവശിഷ്ടവും കനാൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതും യാത്രക്കാരെ ഭീതിയിലാക്കുന്നു. ചമ്പക്കരയിൽ മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ പാലങ്ങൾ നിർമ്മിക്കുകയും പഴയ പാലത്തിന്റെ ഒരു ഭാഗം ജീർണ്ണാവസ്ഥയിൽ നീക്കം ചെയ്യാതെ നിലനിർത്തിയിരിക്കുകയുമാണ്. കൂടാതെ പാലത്തിനടിയിൽക്കൂടി പോകുന്ന കനാൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു കിടക്കുന്നത് വീതി കുറവായ റോഡിലൂടെയുള്ള യാത്ര അപകട സാധ്യത വർദ്ധിപ്പിക്കുന്നു. കൊച്ചി മെട്രോ പദ്ധതിയിൽ ഉൾപ്പെട്ട ചമ്പക്കര കനാലിനു കുറുകെയുള്ള പുതിയ പാലങ്ങളിൽ ആദ്യത്തേത് 2019 മെയ് മാസത്തിലും രണ്ടാമത്തേത് ഒക്ടോബർ 2020-ലുമാണ്...

അർഹർ പുറത്ത്; നീറിക്കോട്‌ ചുഴലിക്കാറ്റ് ദുരന്ത നഷ്ടപരിഹാരത്തിനെതിരെ പരാതി 

Alangad
ആലങ്ങാട്: ചുഴലിക്കാറ്റ് ദുരന്തത്തിലെ നഷ്ടപരിഹാരത്തിനെതിരെ വ്യാപക പരാതികൾ. എറണാകുളം ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് കഴിഞ്ഞ ജൂലൈ മാസത്തിൽ വീശിയ ചുഴലിക്കാറ്റിൽ നഷ്ടങ്ങൾ സംഭവിച്ച വ്യക്തികൾക്ക് വിതരണം ചെയ്ത നഷ്ടപരിഹാരത്തിലാണ് അപാകതകൾ സംഭവിച്ചിരിക്കുന്നത്. മുന്നൂറോളം കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തു എന്ന് പഞ്ചായത്ത് അവകാശപ്പെടുമ്പോഴും അമ്പതോളം അർഹരായ കനത്ത നഷ്ടം നേരിട്ട കുടുംബങ്ങൾക്ക് യാതൊരു സഹായവും ഇതുവരെ ലഭ്യമായിട്ടില്ല.പ്രദേശത്തെ ജനകീയ കൂട്ടായ്മയായ ഊർജ്ജം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ ധർണ നടത്തുകയും വ്യവസായ മന്ത്രിയും സ്ഥലം എംഎൽഎയുമായ പി രാജീവിനും ജില്ലാ കളക്ടർക്കും പരാതി...

ദുരിതത്തിന് അവസാനമില്ലാതെ എറണാകുളം ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്

ദുരിതത്തിന് അവസാനമില്ലാതെ എറണാകുളം ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്
എറണാകുളം: മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങി എറണാകുളം കെഎസ്ആർടിസി കെട്ടിടം. വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ അധികൃതർക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന് ചുറ്റും അകത്ത് യാത്രക്കാരുടെ ഇരിപ്പിട സ്ഥലത്തും വെള്ളക്കെട്ട് പതിവാണ്. പഴക്കം ചെന്ന കെട്ടിടത്തിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും പോലും അധികൃതർക്കായിട്ടില്ല.ദിവസേന ഇരുപതിനായിരം മുതൽ മുപ്പതിനായിരം യാത്രക്കാർ എത്തുന്ന ബസ് സ്റ്റാൻഡ് ആണ് ശോച്യാവസ്ഥയിൽ കിടക്കുന്നത്. സ്റ്റാൻഡിന് സമീപം ഉള്ള മുല്ലശ്ശേരി കനാലിലെ തടസങ്ങളാണ് കെട്ടിടത്തിനുള്ളിലേയും സമീപത്തെയും വെള്ളക്കെട്ടിന് കാരണമെന്നാണ് അധികൃതരുടെ വാദം. കൂടാതെ കെട്ടിടം...

റോ റോ സ്ഥിരമായി പണിമുടക്കുന്നു; യാത്രക്കാർ ദുരിതത്തിൽ

റോ റോ സ്ഥിരമായി പണിമുടക്കുന്നു; യാത്രക്കാർ ദുരിതത്തിൽ
ഫോർട്ട് കൊച്ചി: റോ റോ സ്ഥിരമായി തകരാറിലാവുന്നതു മൂലം വലഞ്ഞ് ഫോർട്ട് കൊച്ചി-വൈപ്പിൻ യാത്രക്കാർ. കേവലം മൂന്ന് വർഷം മാത്രം പഴക്കമുള്ള റോ റോ വെസ്സലുകൾ സ്ഥിരമായി തകരാറിലാവുന്നുണ്ടെന്നും ഇതുമൂലം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടിനു പരിഹാരം കാണാൻ അധികാരികൾ ശ്രമിക്കുന്നില്ലെന്നുമാണ് ഇരു കരകളിലെയും ആളുകളുടെ പരാതി. ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി നിരവധി പേരാണ് ഇരുവശത്തേക്കുമുള്ള യാത്രക്ക് റോ റോ-യെആശ്രയിക്കുന്നത്.  വൈപ്പിനിലും ഫോർട്ട് കൊച്ചിയിലും മണിക്കൂറുകൾ കാത്തു നിന്നാണു വാഹനയാത്രികർ മറുകരയിലേക്ക് എത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ നിര ഇരു ഭാഗത്തും കിലോമീറ്റർ നീണ്ട് പ്രദേശത്ത് ഗതാഗത തടസവും...

ആലുവയിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് അപകട സാധ്യത നിലനിൽക്കുന്നു

ആലുവയിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് അപകട സാധ്യത നിലനിൽക്കുന്നു
ആലുവ: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് ആലുവയിൽ മണ്ണിടിച്ചിൽ. ആലുവ ദേശത്ത് പെരിയാർ തീരത്ത് കലാമണ്ഡലം ശങ്കരൻ എംബ്രാന്തിരിയുടെ വീടിനോട് ചേർന്ന് ഇരുപത് അടിയോളം പ്രദേശമാണ് പുഴയിലേക്ക് നിലംപതിച്ചത്. ഭൂമിക്കടിയിൽനിന്ന് ഉത്ഭവിച്ച ജല ഉറവ മൂലമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഉറവയുടെ വരവ് തുടരുന്നതിനാൽ പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താമസക്കാരെ ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്.  എംഎൽഎയും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി ശങ്കരൻ എംബ്രാന്തിരിയുടെ മകൾ സിന്ധു പറഞ്ഞു. സംരക്ഷണ ഭിത്തി പണിതപ്പോൾ ഭൂമിയിൽ നിന്നുള്ള വെള്ളം...

വഴിവിളക്കുകൾ തെളിഞ്ഞിട്ട് ഏഴ് മാസം; ഇരുട്ടിലായി മഴുവന്നൂർ

mazhuvannoor മഴുവന്നൂർ
മഴുവന്നൂർ: തെരുവുവിളക്കുകൾ ഏഴ് മാസത്തോളമായി തെളിയാത്തതിൽ നടപടി എടുക്കാതെ പഞ്ചായത്ത്. എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിലാണ് 2020-ൽ പുതിയ ഭരണസമിതി സ്ഥാനമേറ്റതുമുതൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളൊന്നും നടക്കാതെ പ്രദേശത്തെ ഇരുട്ടിലാക്കിയിരിക്കുന്നത്. രാത്രിയായാൽ സുരക്ഷിതമായി പൊതുനിരത്തുകളിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ജനങ്ങൾക്ക്. തുടർച്ചയായ പരാതികൾക്കും പ്രതിഷേധങ്ങൾക്കും യാതൊരു വിലയും കല്പിക്കാത്ത നടപടിയാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ജനങ്ങൾ പറയുന്നു.ഈ വർഷത്തെ പദ്ധതിയിൽ അഞ്ചു ലക്ഷം രൂപ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി വകയിരുത്തിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി സെക്രട്ടറി അടിയന്തര കമ്മിറ്റിയിൽ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. മൂന്ന്...

നിർമ്മാണോദ്‌ഘാടനം നടന്നു, പഴയ പാലം പൊളിച്ചു; പാലമില്ലാതെ ഇടയാർ നിവാസികൾ

നിർമ്മാണോദ്‌ഘാടനം നടന്നു, പഴയ പാലം പൊളിച്ചു; പാലമില്ലാതെ ഇടയാർ നിവാസികൾ
കൂത്താട്ടുകുളം: ഇടയാർ പാലം നിർമാണം നിലച്ചതോടെ മാസങ്ങളായി പ്രദേശവാസികൾ ദുരിതത്തിൽ. പാലം വീതികൂട്ടി പുനർനിർമ്മിക്കാനായി കഴിഞ്ഞ ഏപ്രിലിൽ പാലം പൊളിച്ചുനീക്കാൻ ആരംഭിച്ചതാണ്. ഇപ്പോഴും പാലം മുഴുവനായി പൊളിച്ച് നീക്കാനാകാതെയും പുതിയ പാലത്തിന്റെ പണി എങ്ങുമെത്താതെയും കിടക്കുകയാണ്. ഇരു കരകളെ ബന്ധിപ്പിച്ചിരുന്ന പാലം ഇല്ലാതായതോടെ ദൈനംദിന ആവശ്യങ്ങൾക്കടക്കം ആളുകൾ ബുദ്ധിമുട്ടുകയാണ്. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പഴിചാരുന്നതല്ലാതെ അവരിലൊരാളും ജനങ്ങളുടെ ആവശ്യത്തിന് ഒപ്പം നിൽക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. 9.75 മീറ്റർ വീതിയിൽ പുതിയ പാലം നിർമ്മിക്കാൻ രണ്ടരക്കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നിർമ്മാണോദ്ഘാടനം 2020 ഒക്ടോബർ 16നു...