27 C
Kochi
Sunday, December 5, 2021

ജില്ലാ ആശുപത്രിയിൽ ചില്ലു കുപ്പിയിൽ സൂക്ഷിച്ച അമോണിയം ചോർന്നു

കാഞ്ഞങ്ങാട്:ജില്ലാ ആശുപത്രിയിലെ ലാബിൽ ചില്ലുകുപ്പിയിൽ സൂക്ഷിച്ച അമോണിയ കുപ്പി എലി തട്ടിയതിനെ തുടർന്നു പൊട്ടി വാതകം ചോർന്നു. ശനിയാഴ്ച വൈകിട്ട്‌ നാലരയ്‌ക്കാണ്‌ സംഭവം. ജീവനക്കാർ ഉടൻ മുറിയുടെ വാതിൽ അടച്ച് പുറത്തേക്ക്‌ വ്യാപിക്കുന്നത് തടഞ്ഞു.കാഞ്ഞങ്ങാട് അഗ്‌നി സുരക്ഷാ സേന സുരക്ഷാ കിറ്റ് ധരിച്ച് മുറിക്കുള്ളിൽ കടന്ന്‌...

മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കരാറുകാർ

കാസർകോട്:പൊതുമരാമത്തു റോഡുകൾ പണിയുന്ന കരാറുകാരുടെ പേരും ഫോൺ നമ്പറും റോഡരികിൽ പ്രദർശിപ്പിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി കരാറുകാർ. കരാറുകാരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയ ബോർഡ് പൊതുമരാമത്ത് ജില്ലാ ഓഫിസിനു സമീപം സ്ഥാപിച്ചാണ് കേരള ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ യൂത്ത് വിങ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചത്....

സാങ്കേതിക സർവ്വകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്തവർ പെരുവഴിയിൽ

തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്ത തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ 126 കുടുംബങ്ങൾ പെരുവഴിയിൽ. ഒരു വർഷം മുമ്പ് ആധാരമടക്കമുള്ള രേഖകൾ കൈമാറിയ ആളുകൾക്ക് ഭൂമിയും പണവുമില്ലാത്ത സ്ഥിതിയാണ്. 100 ഏക്കർ എറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സർവ്വകലാശാല പിന്നോട്ട് പോയതാണ് പ്രതിസന്ധിയുടെ കാരണം.കഴിഞ്ഞ ഫെബ്രുവരി 16നാണ്...

ലെയ്സ് ഉണ്ടാക്കാനുള്ള പ്രത്യേക ഉരുളക്കിഴങ്ങിനുള്ള പേറ്റന്‍റ് പെപ്സികോയ്ക്ക് നഷ്ടമായി

ഗുജറാത്ത്:ലെയ്സ് ചിപ്സ് ഉണ്ടാക്കുന്നതിനായുള്ള ഉരുളക്കിഴങ്ങുകളുടെ പേറ്റന്‍റ് പെപ്സികോയ്ക്ക് നല്‍കിയ നടപടി റദ്ദാക്കി. പേറ്റന്‍റ് ബഹുരാഷ്ട്ര കുത്തകയായി പെപ്സികോയ്ക്ക് നല്‍കിയതിനെതിരായ കര്‍ഷക പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം. പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റിയുടേതാണ് തീരുമാനം.പേറ്റന്‍റ് പെപ്സികോയ്ക്ക് നല്‍കിയതിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷമായി കര്‍ഷകര്‍ സമരത്തിലായിരുന്നു. എഫ്സി...

പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ

കോട്ടയം:കോട്ടയം പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ. പൂഞ്ഞാർ സ്വദേശികളായ ജയിംസിനെയും മകൻ നിഹാലിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വിവാഹമോചന കേസിനെ കുറിച്ചുള്ള കോടതി നിർദ്ദേശം അറിയിക്കാൻ എത്തിയ കോടതി ആമീനായ റിൻസി എന്ന യുവതിയെ ഇരുവരും ചേർന്ന് ആക്രമിച്ചത്.നിഹാൽ റിൻസിയുടെ...

‘റോഡ് തകരുന്നതിന് കാരണം മഴയല്ല’: നടൻ ജയസൂര്യ

തിരുവനന്തപുരം:റോഡ് തകർന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്ന് നടൻ ജയസൂര്യ. അങ്ങനെയാണ് എങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു നടന്റെ വിമർശനം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലും റോഡ് തകർന്നു കിടക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.'ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്...

ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി

അട്ടപ്പാടി:അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി. ആദിവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നല്‍കുന്ന തുക താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വകമാറ്റിയെന്നാണ് മുന്‍ ട്രൈബല്‍ ഓഫീസർ ചന്ദ്രന്‍ വെളിപ്പെടുത്തുന്നത്.മനസിന് അസ്വാസ്ഥ്യമുള്ള മകനുമായി ചികിത്സയ്ക്ക് പോയി വെള്ളങ്കിരി തിരികെയെത്തിയിട്ട് രണ്ടുമാസത്തിലേറെയായി. ഇതുവരെയും കൂട്ടിരിപ്പുകാര്‍ക്ക് നല്‍കുന്ന 200 രൂപ കിട്ടിയില്ലെന്ന്...

കരിക്ക് വില്‍പനക്കാരന്‍ ആംബുലന്‍സ് ഓടിക്കാന്‍ ശ്രമിച്ചു; അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്

കിടങ്ങൂർ:നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഓടിക്കാനുള്ള കരിക്ക് വില്‍പനക്കാരന്‍റെ ശ്രമം അപകടത്തില്‍ കലാശിച്ചു. കോട്ടയം കിടങ്ങൂർ കട്ടച്ചിറയിലായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിനു പിന്നാലെ കരിക്ക് കച്ചവടക്കാരൻ ഓടി രക്ഷപ്പെട്ടു.പാലാ ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സ് ആണ് അപകടത്തില്‍പെട്ടത്. രോഗിയെ ഇറക്കിയശേഷം തിരികെ വരുന്ന വഴി ആംബുലന്‍സ് ഡ്രൈവര്‍...

പഠനത്തിൻറെ പാലം കടന്ന് അട്ടപ്പാടിയിലെ കുട്ടികൾ

പാലക്കാട്‌:സാമൂഹ്യ അടുക്കളയിലെ ഭക്ഷണം കഴിച്ച്‌ കളിക്കുന്നതിനിടെയാണ്‌ റാഹില ടീച്ചറുടെ വിളി വന്നത്‌. സഞ്‌ജുവും ഗോപിയും സജ്രീനയുമൊക്കെ പിന്നെയൊരു ഓട്ടമാണ്‌. പുസ്‌തകമെടുത്ത്‌ മിനിറ്റുകൾക്കകം ടീച്ചറുടെ വീട്ടിൽ. അട്ടപ്പാടി കാവുണ്ടിക്കൽ ഊരിലെ കാഴ്‌ചയാണിത്‌. ബ്രിഡ്ജ് കോഴ്സ് അധ്യാപിക റാഹില ടീച്ചറുടെ ശിക്ഷണത്തിൽ ഒമ്പത്‌ കുട്ടികളുണ്ട്‌.വായിക്കാനും എഴുതാനും പഠിക്കാനുമൊക്കെ എല്ലാവർക്കും ഉത്സാഹം....

പ്രതിരോധ കുത്തിവയ്പിന് എത്തിയ കുട്ടികൾക്ക് കോവിഡ് വാക്സീൻ

തിരുവനന്തപുരം:പ്രതിരോധ വാക്സീനു പകരം കൊവിഡ് വാക്സീൻ മാറി കുത്തി വച്ചതിനെ തുടർന്ന് പനി ബാധിച്ച വിദ്യാർത്ഥിനികൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയത് തറയിൽ കിടത്തി. ദേഹവേദന ഉള്ളതിനാൽ നിലത്ത് കിടക്കാൻ പ്രയാസമുണ്ടെന്ന് പറ​ഞ്ഞിട്ടും കിടക്ക നൽകിയില്ല. വാർഡിൽ ആവശ്യത്തിന് ബെഡ് ഇല്ലെന്ന് പറഞ്ഞ് ജീവനക്കാർ മുഖം തിരിച്ചതോടെ...