ഇന്ത്യയുമായുള്ള ബന്ധത്തിൽ നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം
വാഷിംഗ്ടൺ:ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കാൻ ഏറെ വഴികളുണ്ട്. ഇന്ത്യക്കും അമേരിക്കയ്ക്കും സഹകരണത്തിന്റെ മികച്ച ചരിത്രമുണ്ട്....
പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ വിട്ടയയ്ക്കണമെന്ന ആവശ്യം തള്ളി റഷ്യ
മോസ്കോ:റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ വിട്ടയക്കണമെന്ന വിവിധ രാജ്യങ്ങളുടെ ആവശ്യം തള്ളി. യൂറോപ്യൻ യൂനിയനും അമേരിക്കയുമാണ് 30 ദിവസം റിമാൻഡിലായ നവാൽനിയെ വിട്ടയക്കണമെന്നാവശ്യപ്പട്ടത്.എന്നാൽ, ഈ ആവശ്യം റഷ്യ തള്ളി. നവാൽനിയുടെ അറസ്റ്റ് റഷ്യയുടെ ആഭ്യന്തര കാര്യമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്...
സഞ്ചാര നിയന്ത്രണം നീക്കി ട്രംപ്
വാഷിങ്ടൻ:യുഎസിൽ നിന്നു ബ്രസീലിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സഞ്ചാര നിയന്ത്രണങ്ങൾ സ്ഥാനമൊഴിയുന്നതിനു മുൻപായി നീക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ചൈനയും ഇറാനും ഉൾപ്പെടെ പല രാജ്യങ്ങളിലേക്കുമുള്ള നിയന്ത്രണങ്ങൾ നീക്കിയിട്ടില്ല. ഇവിടങ്ങളിൽ നടത്തുന്ന കോവിഡ് പരിശോധനകൾ വിശ്വസനീയമല്ലെന്നതാണു കാരണമായി ട്രംപ് പറയുന്നത്.
യുഎസിൽ പുതുയുഗം; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും
വാഷിങ്ടൻ:യുഎസിന് ഇനി പുതുനായകൻ. രാജ്യത്തിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ്...
കമലഹാരിസ് : യുഎസ് വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യക്കാരി
ന്യൂയോർക്ക്:ജനുവരി 20ന് കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ അമേരിക്കയുടെ ചരിത്ര താളുകളിൽ തങ്ക ലിപികളാൽ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടുന്നുവെന്നു മാത്രമല്ല ഇന്ത്യൻ വംശജർക്കു അഭിമാന മുഹൂർത്തം കൂടി സമ്മാനിക്കുന്നു. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വർഗ്ഗക്കാരി, ആദ്യത്തെ ഇന്ത്യൻ- അമേരിക്കൻ...
വാക്സീനിലൂടെ കൊവിഡിൽ നിന്ന് തിരിച്ചുവരാനുറച്ച് ബ്രിട്ടൺ
ലണ്ടൻ:കൊവിഡിൽ നട്ടം തിരിയുന്ന ബ്രിട്ടൻ, വാക്സീനേഷനിലൂടെ കരകയറി സാധാരണ ജീവിതം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. രാജ്യത്തൊട്ടാകെ ആശുപത്രികളിലൂടെയും ജിപി സെന്ററുകളിലൂടെയുമായി രണ്ടായിരത്തോളം കേന്ദ്രങ്ങളിലാണ് ഇപ്പോൾ വാക്സീൻ വിതരണം ഊർജിതമായി പുരോഗമിക്കുന്നത്. ഇതിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 17 മെഗാ വാക്സീൻ ഹബ്ബുകളും പ്രവർത്തനം തുടങ്ങി. കഴിഞ്ഞയാഴ്ച ആരംഭിച്ച...
കൊവിഡ് യാത്രാനിയന്ത്രണങ്ങളില്‍ 26 മുതല്‍ ഇളവെന്ന് ട്രംപ്; എതിർത്ത് ബൈഡൻ
അമേരിക്ക:കൊവിഡ് യാത്രാനിയന്ത്രണങ്ങളില്‍ 26 മുതല്‍ ഇളവെന്ന് ഡോണൾഡ് ട്രംപ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളര്‍ക്ക് ഉള്‍പ്പെടെയാണ് ട്രംപ് ഇളവ് പ്രഖ്യാപിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിലപാടറിയിച്ച് ജോ ബൈഡൻ രംഗത്തെത്തി. യുകെ, ഇയു, ബ്രസീല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവ് നല്‍കില്ലെന്നു ബൈഡൻ വ്യക്തമാക്കി.
ക്യാപിറ്റോൾ മന്ദിരം അടച്ചു;സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി, ഭീഷണിയൊഴിയാതെ അമേരിക്ക
വാഷിംഗ്ടൺ:സുരക്ഷാഭീഷണിയെ തുടർന്ന് യു എസ് ക്യാപിറ്റോൾ മന്ദിരം രണ്ട് ദിവസത്തേക്ക് അടച്ചു.ചെറിയ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് സുരക്ഷാ നടപടികൾ കൂടുതൽ കർക്കശമാക്കിയത്. ക്യാപിറ്റോൾ കോംപ്ലക്സിനകത്തേക്ക് പുതുതായി ആർക്കും പ്രവേശിക്കാനും അവിടെ താമസിക്കുന്നവർക്ക് പുറത്തേക്ക് പോകാനോ പാടില്ല. ശക്തമായ പൊലീസ് കാവലിലാണ് പ്രദേശമിപ്പോഴുള്ളത്.
ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡൻ പ്രസിഡന്റായി സത്യപ്രതിജ്ഞ...
അതിർത്തി കയ്യേറി ഗ്രാമം നിർമ്മിച്ച് ചൈന; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്
ന്യൂദൽഹി:ചൈന അരുണാചലിൽ പുതിയ ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റലൈറ്റ്ദൃശ്യങ്ങൾ പുറത്ത്. 101 വീടുകളോളം ഉണ്ടാക്കിയെന്നാണ് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നത്.ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈന നിർമ്മാണം നടത്തിയിരിക്കുന്നത് എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നതെന്നും എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. 4.5 കിലോമീറ്ററോളം സ്ഥലം കയ്യേറിയിട്ടുണ്ട്...
ബൈഡന്റെ സ്ഥാനാരോഹണം അട്ടിമറിക്കാൻ ശ്രമം;കാപ്പിറ്റോളിന് കാവലൊരുക്കി പട്ടാളക്കാർ
വാഷിങ്ടൺ:അമേരിക്കയും ലോകവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയുക്ത പ്രസിഡൻറ് ജോ ബൈഡെൻറ
സ്ഥാനാരോഹണചടങ്ങ് അലങ്കോലമാക്കാൻ തീവ്ര വലതുപക്ഷവും ട്രംപ് അനുകൂലികളും കാപിറ്റോൾ ലക്ഷ്യമിട്ട് പ്രവഹിക്കുന്നതായി റിപ്പോർട്ട്. ജനുവരി ആറിന് ഭരണസിരാ കേന്ദ്രമായ കാപിറ്റോളിൽ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ നിരവധി പേർ മരിച്ചത് ദുഃസ്വപ്നമായി യു എസിനെ വേട്ടയാടുന്നതിനാൽ കനത്ത...