25 C
Kochi
Wednesday, June 16, 2021

ജെഎൻയു സംഘർഷം; വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ്ആപ്പും

ന്യൂഡൽഹി:ജെഎൻയു സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ് ആപ്പും. ചാറ്റ് വിവരം നൽകണമെന്ന ഡൽഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ചു. വിവരങ്ങൾ നൽകണമെങ്കിൽ കോടതി ഉത്തരവ് വേണമെന്ന് ഗുഗിളും വാട്ട്‌സ്ആപ്പും അറിയിച്ചു.2020 ജനുവരി 5 ന് ജെഎൻയുവിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ചാറ്റ് വിവരമാണ്...

സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് മധുര കോടതി

ലക്നൗ:ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് കോടതി. മധുര കോടതിയുടെതാണ് വിധി. സമാധാനം തകർക്കാൻ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകൾ കോടതി റദ്ദാക്കി.ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒവിവാക്കിയിട്ടില്ല.ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ എത്തിയ സംഘം എന്നാരോപിച്ചാണ് കഴി‍ഞ്ഞ...

വാക്സിൻ വില വർദ്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും

ന്യൂഡൽഹി:കേന്ദ്രസർക്കാരിന് നൽകുന്ന വാക്സീൻ്റെ വിലയിൽ വർദ്ധന ആവശ്യപ്പെട്ട് വാക്സീൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും. നിലവിൽ 150 മുതൽ 210 രൂപ വരെ നൽകിയാണ് കേന്ദ്രപൂളിലേക്ക് കൊവിഷിൽഡും കൊവാകീസിനും വാങ്ങിയിരുന്നത്. ഇതു പോരെന്നും വാക്സീൻ വില വർദ്ധിപ്പിച്ചാൽ മാത്രമേ ഭാവിയിലെ വാക്സീൻ ഗവേഷണത്തിനും വിതരണത്തിനും നിർമ്മാണത്തിനുമുള്ള...

ഇന്ത്യക്ക്​ ആശ്വാസം; ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത്​ ലക്ഷത്തിൽ താഴെയെത്തി

ന്യൂഡൽഹി:ഇന്ത്യക്ക്​ ആശ്വാസമായി ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത്​ ലക്ഷത്തിൽ താഴെയെത്തി. 62,224 പേർക്കാണ്​ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്​. 1,07,628 പേർക്ക്​ രോഗമുക്​തിയുണ്ടായി. 2542 പേർ കൊവിഡ് ബാധിച്ച്​ മരിക്കുകയും ചെയ്​തുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവരെ 2,96,33,105 പേർക്കാണ്​ കൊവിഡ് സ്ഥിരീകരിച്ചത്​. 2,83,88,100 പേർക്ക്​ രോഗമുക്​തിയുണ്ടായി. 3,79,573...

മുഖ്യമന്ത്രിക്കുള്ള കത്ത്​ ട്വിറ്ററിൽ; ബംഗാള്‍ ഗവര്‍ണര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് മമത

കൊൽക്കത്ത:മുഖ്യമന്ത്രി മമത ബാനർജിയെ അഭിസംബോധന ചെയ്​തുള്ള കത്ത്​ ബംഗാൾ ഗവർണർ ജഗ്​ദീപ്​ ധൻകർ മമതക്ക്​ അയക്കാതെ നേരെ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തതിനെ ​ചൊല്ലി വിവാദം. തിരഞ്ഞെടുപ്പിനു ശേഷം സംസ്​ഥാനത്ത്​ നടന്ന ആക്രമണങ്ങളിൽ രൂക്ഷ വിമർശനവും പ്രതിഷേധവുമായി ഉള്ള കത്ത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്​ ഇത്​ സമൂഹ മാധ്യമത്തിലെത്തിച്ചതെന്ന്​...

രാജ്യത്തിന്​ ആശങ്കയായി ബ്ലാക്ക്​ ഫംഗസിന്​ പിന്നാലെ ഗ്രീൻ ഫംഗസും സ്ഥീരികരിച്ചു

ഇ​​ൻഡോർ:കൊവിഡ്​ രോഗമുക്​തി നേടിയതിന്​ പിന്നാലെ ഇ​​​ൻഡോർ സ്വദേശിയിൽ ഗ്രീൻ ഫംഗസ്​ കണ്ടെത്തി. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേക്ക്​ മാറ്റി. ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു.കൊവിഡ്​ രോഗമുക്​തി നേടിയയാളെ വിശദ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഗ്രീൻ ഫംഗസ്​ കണ്ടെത്തിയതെന്ന്​ ശ്രീ അരബി​ന്ദോ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​...

പത്തനാപുരത്ത് കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ നിർമ്മിച്ചത് തമിഴ്നാട്ടിൽ

കൊല്ലം:പത്തനാപുരത്ത് പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യകമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തൽ. സണ്‍ 90 ബ്രാൻഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്.എന്നാൽ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും. അതേസമയം...

വൻ വാക്​സിൻ തട്ടിപ്പ്​​; മുംബൈയിൽ 390 പേർക്ക്​ വ്യാജ വാക്​സിൻ നൽകി ലക്ഷങ്ങൾ തട്ടി

മുംബൈ:രാജ്യത്ത്​ കൊവിഡ്​ വാക്​സിൻ പരമാവധി പേരിൽ എത്തിക്കാൻ അടിയന്തര നടപടികൾ തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികളുടെ പേരിൽ മുംബൈയിൽ വൻ വാക്​സിൻ തട്ടിപ്പ്​. നഗരത്തിലെ കാണ്ഡിവലി പ്രദേശത്തെ ഹൗസിങ്​ സൊസൈറ്റിയിലാണ്​ നൂറുകണക്കിന്​ പേർക്ക്​ വ്യാജ വാക്​സിൻ നൽകി ലക്ഷങ്ങളുമായി കടന്നത്​.മേയ്​ 30ന്​ ഹീരാനന്ദാനി എസ്​റ്റേറ്റ്​ സൊസൈറ്റിയിലാണ്​ വാക്​സിൻ ക്യാമ്പ്​...

ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപെ ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി

കവരത്തി:ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. LDAR പ്രാബല്യത്തിൽ വരുന്നതിന് മുന്നേയാണ് ദ്വീപ് ഭരണകൂടം ഭൂമി ഏറ്റെടുക്കുന്നത്. നടപടികളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൊടി കുത്തിയത് ഉടമകളോട് അനുവാദം ചോദിക്കാതെയാണെന്നും പരാതിയുണ്ട്.അതേ സമയം കാർഷിക മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിൽ വേണ്ടത്ര വേഗത ഇല്ലാത്തതിൽ അഡ്മിനിസ്ട്രേറ്റർ...

വാക്​സിൻ ഇടവേള വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ചിട്ടില്ലെന്ന്​ ഇന്ത്യൻ ശാസ്​ത്രജ്ഞർ

ന്യൂഡൽഹി:കോവിഷീൽഡ്​ വാക്​സി​ൻറെ രണ്ട്​ ഡോസുകൾക്കിടയിലെ ഇടവേള വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചിട്ടില്ലെന്ന്​ ഇന്ത്യൻ ശാസ്​ത്രസംഘം. ദേശീയ സാ​ങ്കേതിക ഉപദേശക സമിതിയിലെ അംഗങ്ങളാണ്​ ഇക്കാര്യം അറിയിച്ചത്​. വാക്​സിൻ ഇടവേള ആറ്​ മുതൽ എട്ട്​ ആഴ്​ചയിൽ നിന്ന്​ 12 മുതൽ 16 ആഴ്​ചയാക്കി വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം.എട്ട്​ മുതൽ 12 ആഴ്​ച വരെയാക്കി...