കുവൈത്ത് പാർലമെന്റ് അംഗങ്ങൾ ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി നടത്തി
കുവൈറ്റ്:ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണിയുമായി പാർലമെന്റ് അംഗങ്ങൾ. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി പരാജയപ്പെട്ടതായി ആരോപിച്ചാണ് ആരോഗ്യ മന്ത്രി ഡോ ബാസിൽ അസ്സബാഹിനെതിരെ എംപിമാർ കുറ്റവിചാരണ മുന്നറിയിപ്പ് നൽകിയത്.പാർലമെന്റ് അംഗങ്ങളായ മുഹന്നദ് അൽ സായറും ഹസൻ ജൗഹറും ആണ് ആരോഗ്യ മന്ത്രിയെ കുറ്റവിചാരണ നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയത്....
അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കാൻ അൽഉല വിമാനത്താവളത്തിന് അനുമതി
ജിദ്ദ:അൽഉലയിലെ അമീർ അബ്ദുൽ മജീദ് വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സർവിസുകൾക്കാവശ്യമായ കാര്യങ്ങൾ വിമാനത്താവളത്തിൽ പൂർത്തിയാക്കിയതിനെ തുടർന്നാണിത്. വർഷത്തിൽ ഒരു ലക്ഷം മുതൽ നാല് ലക്ഷം യാത്രക്കാരെ വരെ വിമാനത്താവളത്തിന് ഉൾക്കൊള്ളാനാകും.ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളോടെയാണ്...
ക്രൂഡ് ഓയില്‍ വില ആഗോള വിപണിയിൽ കുതിക്കുന്നു; ഒപെക് രാജ്യങ്ങള്‍ക്ക് വന്‍നേട്ടം
സൗദി:ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇന്നലെ മാത്രം മൂന്നു ശതമാനത്തിലേറെ വർദ്ധന. പതിനാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നത് ഗൾഫിലെയും മറ്റും ഉല്പാദക രാജ്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും.അസംസ്കൃത എണ്ണവില ബാരലിന് രണ്ടര ഡോളറോളമാണ് പുതുതായി ഉയർന്നത്. ഇതോടെ ബാരലിന് എണ്ണവില 69 കടന്നു. വരുംദിവസങ്ങളിൽ...
പ്രവാസികള്‍ക്ക് ആശ്വാസം; ആശ്രിതര്‍ വിദേശത്താണെങ്കിലും ഇഖാമ പുതുക്കാം
റിയാദ്:ആശ്രിത വിസയില്‍ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ വിദേശത്താണെങ്കിലും ഗൃഹനാഥന് സൗദി അറേബ്യയില്‍ ഇഖാമ പുതുക്കാം. ജവാസാത്ത് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്പോര്‍ട്ട് കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും ഗൃഹനാഥന്റെ ഇഖാമ പുതുക്കുന്നതിന് അത് തടസമല്ല.ഇഖാമ പുതുക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ജവാസാത്ത് അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്പോര്‍ട്ട്...
അധ്യാപകർക്ക് കൊവിഡ് വാക്സിൻ നിർബന്ധം
ദോഹ:രാജ്യത്തെ സ്കൂളുകളിലെ കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ അധ്യാപകരും ജീവനക്കാരും നിർബന്ധമായുംകൊവിഡ് വാക്സിൻ സ്വീകരിക്കുകയോ അല്ലെങ്കിൽ ആഴ്ചയിൽ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണമെന്ന് അധികൃതർ. അനിവാര്യമായ കാരണമില്ലാതെ വാക്സിൻ സ്വീകരിക്കാത്തവർക്ക് രോഗബാധയുണ്ടാവുകയും ക്വാറൻറീനിൽ കഴിയേണ്ടിവരുകയും ചെ്യതാൽ അക്കാലയളവിൽ ശമ്പളം ലഭിക്കില്ല.വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസമന്ത്രാലയം ഏർപ്പെടുത്തുന്ന പുതിയ...
ഞായറാഴ്ച മുതൽ കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി
കുവൈറ്റ് സിറ്റി:കുവൈറ്റിൽ ഞായറാഴ്ച മുതൽ ഒരുമാസത്തേക്ക് ഭാഗിക കർഫ്യൂ. വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് കർഫ്യൂ നടപ്പാക്കുക. കൊവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. റമദാന് മുമ്പ് കർഫ്യൂ പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. മാസപ്പിറവി കാണുന്നതിനനുസരിച്ച് ഏപ്രിൽൽ 13നോ 14നോ ആയിരിക്കും റമദാൻ ആരംഭം.കഴിഞ്ഞ നാലുദിവസങ്ങളിൽ റെക്കോഡ്...
സുരക്ഷിത യാത്രക്കുള്ള ‘അയാട്ട ട്രാവൽ പാസ്’മൊബൈല്‍ ആപ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ഗൾഫ് എയറും
മനാമ:കൊവിഡ് മുൻകരുതലുകൾ പാലിച്ച് സുരക്ഷിത യാത്ര സാധ്യമാക്കുന്നതിന് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ 'അയാട്ട ട്രാവൽ പാസ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിന് ഗൾഫ് എയർ തയ്യാറെടുക്കുന്നു. ഇതിനകം നിരവധി എയർലൈൻസുകൾ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.ആപ്ലിക്കേഷനിലൂടെ ഗൾഫ് എയർ യാത്രക്കാർക്ക് ഒരു...
വനിതകളുടെ ഉന്നമനത്തിനായുള്ള ഒഐസി വനിത ഡെവലപ്മെൻറ് ഓര്ഗനൈസേഷന്: ഭരണഘടനയില്‍ ബഹ്റൈന്‍ ഒപ്പുവെച്ചു
മനാമ:ഒഐസിക്ക് കീഴിലുള്ള വനിത ഡെവലപ്മെൻറ് ഓര്ഗനൈസേഷന് ഭരണഘടനയില്‍ ബഹ്റൈന്‍ ഒപ്പുവെച്ചു. സൗദിയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഹമൂദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയാണ് ഇതില്‍ ഒപ്പിട്ടത്. ഒഐസി സെക്രട്ടറി ജനറല്‍ ഡോ യൂസുഫ് ബിന്‍ അഹ്മദ് അല്‍ ഉഥൈമീൻറെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ബഹ്റൈനിലെ വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും...
ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു
മസ്കറ്റ്:ഇസ്റാഅ്-മിഅ്റാജ് പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 11ന് (വ്യാഴാഴ്ച) രാജ്യത്തെ മുഴുവന്‍ പൊതു,സ്വകാര്യ മേഖലകള്‍ക്കും അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.
ബഹ്റൈന്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തി
മനാമ:200 കോടി ഡോളര്‍ ചെലവ് കണക്കാക്കുന്ന ബഹ്റൈന്‍ മെട്രോ പദ്ധതി അന്താരാഷ്ട്ര നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും മുമ്പില്‍ അവതരിപ്പിച്ചു. ബഹ്റൈന്‍ മെട്രോ പദ്ധതി നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സ്വകാര്യ മേഖലയിലെ നിക്ഷേപകരെ പങ്കെടുപ്പിച്ച് ഇന്നലെ വെര്‍ച്വല്‍ സംഗമം നടത്തിയിരുന്നു. ഇതിലാണ് ആദ്യമായി പദ്ധതി അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.'ബഹ്റൈന്‍...