28 C
Kochi
Friday, October 22, 2021

ഒരു പുതുമുഖ താരത്തിന് കിട്ടേണ്ട പ്രധാന്യം എൻ്റെ കഥാപാത്രത്തിന് കിട്ടിയിട്ടുണ്ട്; വണ്‍ സിനിമയെ കുറിച്ച് ഇഷാനി

ഒരു പുതുമുഖ താരത്തിന് സിനിമയില്‍ കിട്ടേണ്ട പ്രാധാന്യം തന്റെ കഥാപാത്രത്തിന് വണ്‍ എന്ന സിനിമയില്‍ കിട്ടിയിട്ടുണ്ടെന്നും മമ്മൂട്ടി സാറാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കില്‍ പോലും ഓരോ കഥാപാത്രത്തിനും അവരവരുടേതായ പ്രധാന്യം ചിത്രത്തില്‍ ഉണ്ടെന്നും നടി ഇഷാനി.താനവതരിപ്പിച്ച കഥാപാത്രം സിനിമയുടെ കഥയുമായി വളരെയടുത്ത് നില്‍ക്കുന്നതുകൊണ്ട് ഒരു ശ്രദ്ധിക്കുന്ന കഥാപാത്രം അവതരിപ്പിച്ച ഫീല്‍ തന്നെയാണ് തനിക്കുള്ളതെന്നും ഇഷാനി വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.സിനിമയാണ് ആഗ്രഹമെങ്കില്‍ പോലും എനിക്ക് ഇങ്ങനെയുള്ള ഒരു കഥാപാത്രമാണ് ആദ്യ സിനിമയില്‍ അഭിനയിക്കേണ്ടത് എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും അംഗീകരിക്കുകയും കണ്ടാല്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന...

‘സിബിഐ 5’ ചിത്രീകരണഘട്ടത്തിലേക്ക്; മമ്മൂട്ടിക്കൊപ്പം ആശ ശരത്തും സൗബിനും

തിരുവനന്തപുരം:നാല് വര്‍ഷം മുന്‍പാണ് സിബിഐ സിരീസില്‍ അഞ്ചാമതൊരു ചിത്രത്തിന്‍റെ ആലോചനയെക്കുറിച്ച് സംവിധായകന്‍ കെ മധു ആദ്യമായി സൂചന തരുന്നത്. പിന്നീട് പലപ്പോഴായി അദ്ദേഹവും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയും ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രീകരണഘട്ടത്തോട് അടുത്തിരിക്കുകയാണ് പുതിയ ചിത്രമെന്നാണ് അറിയുന്നത്.കൊവിഡ് സാഹചര്യം അനുകൂലമെങ്കില്‍ മലയാളമാസം ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയുന്നു. എറണാകുളത്തായിരിക്കും ആദ്യ ഷെഡ്യൂള്‍. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ക്കും മുകേഷിന്‍റെ ചാക്കോയ്ക്കുമൊപ്പം പുതിയ കഥാപാത്രങ്ങളും ചിത്രത്തില്‍ ഉണ്ടാവും. രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, സായ്...

എൻ്റെ സഹോദരങ്ങള്‍ക്കൊപ്പം; ലക്ഷദ്വീപിന് പിന്തുണയുമായി സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും

കൊച്ചി:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ നടന്‍മാരായ സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും. ഫേസ്ബുക്കിലാണ് ഇരുവരുടേയും പ്രതികരണം.എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നേരത്തെ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു.കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.ഭൂമിയിലെ...

തിരക്കഥ, സംവിധാനം, നിര്‍മ്മാണം അനൂപ് മേനോന്‍; ‘പദ്‍മ’ ടീസർ

തിരുവനന്തപുരം:അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച് നായകനായി അഭിനയിക്കുന്ന ചിത്രം 'പദ്‍മ'യുടെ ടീസര്‍ പുറത്തെത്തി. സുരഭി ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം.മഹാദേവന്‍ തമ്പിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍.അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ...

പിറന്നാള്‍ ദിനത്തില്‍ മരയ്ക്കാറിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍

തിരുവനന്തപുരം:പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയില്‍ സിനിമയിലെ നല്ല സ്റ്റില്‍ ഫോട്ടോഗ്രാഫ്‌സും ഉള്‍പ്പെടുത്തിയാണ് പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്.സംവിധായകന്‍ പ്രിയദര്‍ശന്‍ എഴുതിയ വരികള്‍ വിഷ്ണു രാജ് ആണ് ആലപിച്ചിരിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ എന്ന ഹാഷ് ടാഗുമായി സൈനാ മ്യൂസിക്കിന്റെ യൂറ്റ്യൂബ് ചാനലില്‍ പുറത്തിറങ്ങിയ ഗാനം ഇതിനകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.മലയാളത്തിലെ ഏറ്റവും...

മോഹന്‍ലാലിന് ഇന്ന് 61-ാം ജന്മദിനം; 12 മണിക്ക് തന്നെ ആശംസകള്‍ അറിയിച്ച് മമ്മൂട്ടി

കൊച്ചി:നടന്‍ മോഹന്‍ലാലിന്റെ 61-ാം ജന്മദിനം ആഘോഷമാക്കി ആരാധകരും സുഹൃത്തുക്കളും. രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ജന്മദിനാശംസകളുമായി നടന്‍ മമ്മൂട്ടിയെത്തി. നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. പ്രിയദര്‍ശന്‍, ആസിഫ് അലി, സംയുക്ത, നിവിന്‍ പോളി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി സിനിമാ മേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചു.പിറന്നാളാശംസകള്‍ സ്റ്റീഫന്‍! പിറന്നാളാശംസകള്‍ അബ്റാം. പിറന്നാളാശംസകള്‍ ലാലേട്ടാ എന്നായിരുന്നു പൃഥ്വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകര്‍ മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആശംസ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്.

ഒന്നല്ല, ആമസോണ്‍ പ്രൈം ഉള്‍പ്പെടെ ആറ് പ്ലാറ്റ്‍ഫോമുകളില്‍; ഒടിടി റിലീസില്‍ വ്യത്യസ്തതയുമായി ‘ആര്‍ക്കറിയാം’

കൊച്ചി:പാര്‍വ്വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്‍ത 'ആര്‍ക്കറിയാം' എന്ന ചിത്രം ഒടിടിയില്‍ റിലീസ് ആയി. നീസ്ട്രീം, റൂട്ട്സ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നതെങ്കില്‍ ആമസോണ്‍ പ്രൈം ഉള്‍പ്പെടെ ആറ് പ്ലാറ്റ്ഫോമുകളിലാണ് ഒരേ ദിവസം ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.മലയാളസിനിമയെ സംബന്ധിച്ച് വലിയ പുതുമയാണ് ഇത്. ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ ഒരേസമയം റിലീസ് എന്നത് മുന്‍പും സംഭവിച്ചിട്ടുണ്ടെങ്കിലും ആറ് പ്ലാറ്റ്ഫോമുകളില്‍ ഒരേദിവസം ഒരു ചിത്രം എത്തുന്നത് ആദ്യമായാണ്.ആമസോൺ പ്രൈമിനൊപ്പം നീസ്ട്രീം, കേവ്, റൂട്ട്സ്,...

‘ഫാമിലി മാൻ 2’ ആമസോൺ പ്രൈമിൽ; റിലീസ് തീയ്യതി പുറത്ത്

മനോജ് ബാജ്പേയ്, ഷരിബ് ഹഷ്മി, പ്രിയാമണി, നീരജ് മാധവ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാമിലിമാൻ സീരീസിന്റെ രണ്ടാം സീസൺ ജൂൺ നാലിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. രണ്ടാം സീസണിൽ പ്രധാനവേഷത്തിൽ സാമന്തയും എത്തുന്നുണ്ട്.രാജ് നിധിമോരു, ഡികെ കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ സീരീസിന്റെ ആദ്യ സീസണിൽ 10 എപ്പിസോഡുക‌ളാണുള്ളത്. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)യുടെ സാങ്കൽപിക ബ്രാ‌‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.

ചുരുളി ഓടിടി റിലീസിനായി ഒരുങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കൊച്ചി:ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി ഓടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം.19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ.ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മമ്മൂട്ടി ആരാധകനായി സൂരി; തമിഴ് ചിത്രം ‘വേലന്‍’ വരുന്നു

ബിഗ് ബോസ് തമിഴ് സീസണ്‍ 3 ഫെയിം മുഗന്‍ റാവുവിന്‍റെ അരങ്ങേറ്റ ചിത്രമാണ് 'വേലന്‍'. നവാഗതനായ കെവിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. സ്കൈ മാന്‍ ഫിലിംസിന്‍റെ ബാനറില്‍ കലൈമകന്‍ മുബാറക് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂരിയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കോയമ്പത്തൂരില്‍ നിന്നുള്ള ഒരു മമ്മൂട്ടി ആരാധകനെയാണ് സൂരി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദിനേശന്‍ എന്ന കഥാപാത്രത്തിന്‍റെ വിളിപ്പേര് മമ്മൂക്ക ദിനേശന്‍ എന്നാണ്. പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജനി, സുജാത എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ...