25 C
Kochi
Wednesday, December 1, 2021

ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം:  പ്രശസ്ത എഴുത്തുകാരൻ ഒ.വി. വിജയന്റെ സ്മരണാർത്ഥം നവീന സാംസ്കാരിക കലാകേന്ദ്രം നൽകി വരുന്ന ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നിനും 2018 ഡിസംബർ 31 നും ഇടയിൽ ആദ്യമായി പ്രസിദ്ധീകരിച്ച മലയാളം നോവലുകൾക്കാണ് പുരസ്കാരം. തർജ്ജമചെയ്ത നോവലുകൾ പരിഗണിക്കില്ല.50001 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് സമ്മാനം. എഴുത്തുകാർക്കും പ്രസാധകർക്കും നോവലുകൾ അയക്കാം. വായനക്കാർക്ക് കൃതികൾ നിർദ്ദേശിക്കാം.പുരസ്കാരത്തിനു പരിഗണിക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ കൺവീനർ, ഒ.വി. വിജയൻ അവാർഡ് കമ്മിറ്റി, തണൽ, കിഴക്കേക്കര റോഡ്, തൃക്കാക്കര...

‘അന്ധ’യായി നയന്‍താര; ലേഡി സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ സമ്മാനമായി നെട്രികണ്‍ ടീസര്‍  

Nayanthara Movie Netrikan Teaser out
ചെന്നെെ:ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍താര പ്രധാനവേഷത്തിലെത്തുന്ന 'നെട്രികണ്‍' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് 36ാം പിറന്നാൾ ആഘോഷിക്കുന്ന നയന്‍താരയ്ക്കുള്ള സമ്മാനമായാണ് ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തത്. അതോടൊപ്പം തന്നെ കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന 'നിഴല്‍' എന്ന ചിത്രത്തിലെ താരത്തിന്‍റെ ഫസറ്റ് ലുക്ക് പോസ്റ്ററും ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്.മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ വിഘ്നേശ് ശിവനാണ്. വിഘ്നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. നയന്‍താരയുടെ 65ാ-മത്തെ ചിത്രമാണ് നെട്രികണ്‍.മലയാളി താരമായ അജ്മല്‍ അമീറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ചിത്രം ത്രില്ലര്‍ ഗണത്തില്‍...

50-)മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 20ന് ആരംഭിക്കും

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം പതിപ്പ് നവംബര്‍ ഇരുപത് മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഒൻപത് പകലും എട്ട് രാത്രിയും നീണ്ടുനിൽക്കുന്ന ചലച്ചിത്ര മാമാങ്കത്തിനു നവംബർ ഇരുപത്തിയെട്ടിനായിരിക്കും കൊടിയിറങ്ങുക.വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങളായിരിക്കും ഇത്തവണ പ്രദര്‍ശനത്തിനുണ്ടാവുക. ഇവയ്ക്കൊപ്പം, വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി ഇരുപത്തിയാറ് ഫീച്ചര്‍ സിനിമകളും പതിനഞ്ചോളം നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും മേളയില്‍ മത്സരിക്കുമെന്നും ജാവഡേക്കര്‍ അറിയിച്ചു.റഷ്യയാണ് ഇപ്രാവശ്യം മേളയുടെ ആതിഥേയ രാജ്യമാവുക.അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മേളയിൽ, അമ്പത്...

‘വാരിയംകുന്നൻ’; പൃഥിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി

കൊച്ചി: പൃഥിരാജിനെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു ഒരുക്കുന്ന ‘വാരിയംകുന്നൻ’ എന്ന പുതിയ ചിത്രത്തെ ചൊല്ലി വിവാദങ്ങൾ കനക്കുകയാണ്. ചരിത്രപുരുഷൻ വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ് സിനിമയാക്കുന്നത്. വാരിയംകുന്നൻ സിനിമ ചരിത്രത്തിൻ്റെ അപനി‍ർമ്മിതിയാണെന്നും ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്നും പൃഥിരാജ് പിന്മാറണമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നൽകി. അതേസമയം സംവിധായകനായ പിടി കുഞ്ഞുമുഹമ്മദ് താനും വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയതോടെ മലയാള സിനിമയിലും വിവാദങ്ങൾ ഉയരുകയാണ്.

‘ബൊമ്മ ബൊമ്മ…’ ഇട്ടിമാണിയിലെ ആദ്യ ലിറിക് വീഡിയോ ഗാനം പുറത്ത്

കേരളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യിലെ 'ബൊമ്മ ബൊമ്മ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ചിത്രത്തിന്റെ പേരിലും ടീസറിലും കാണാനായത് പോലെത്തന്നെ ചൈനീസ് ചുവയോടുകൂടിയതാണ് ആദ്യ ലിറിക്കൽ ഗാനവും അതിന്റെ വിഡിയോയുമെല്ലാം.ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍, വൃന്ദ ഷമീക്ക് ഘോഷ്, മാസ്റ്റര്‍ ആദിത്യന്‍, ലിയു ഷുവാങ്, തെരേസ റോസ് ജിയോ എന്നിവര്‍ ചേര്‍ന്നാണ്. പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്, സന്തോഷ് വര്‍മ്മയാണ്, സംഗീതം നല്‍കിയിരിക്കുന്നത് 4 മ്യൂസിക്സ്.ആന്റണി പെരുമ്പാവൂർ നിര്‍മിക്കുന്ന...

“പേപ്പർ ബിറ്റ്സ്” : വിധിയോട് പടപൊരുതി കണ്ണന്റെ സോളോ ആർട്ട് എക്സിബിഷൻ

കോഴിക്കോട് : നാളെ മുതൽ നാല് ദിവസം കോഴിക്കോട് ലളിതകലാ അക്കാദമി ഹാൾ ഹൃദ്യമായൊരു പ്രദർശനത്തിന് സഖ്യം വഹിക്കുകയാണ്. കണ്ണൻ എന്ന് വീട്ടുകാർ വിളിക്കുന്ന ബിമലിന്റെ പേപ്പർ കൊളാഷുകളുടെ പ്രദർശനം അവിടെ അരങ്ങേറുകയാണ്. ഇതിൽ എന്താണിത്ര പ്രത്യേകത എന്നല്ലേ?പ്രത്യേകതയുള്ള കുട്ടിയായാണ് ബിമലിന്റെ ജനനം. ഡൗൺസ് സിൻഡ്രോം എന്ന ക്രോമസോം പ്രത്യേകതയാണവന്റെത്. ശാരീരികമായ ചില പരിമിതികളോടൊപ്പം ബൗദ്ധികമായ വളർച്ചാ വ്യതിയാനങ്ങളുമുള്ള കുട്ടികളായതു കൊണ്ടു തന്നെ മത്സരാധിഷ്ഠിതമായ പൊതു സമൂഹത്തിൽ സാധാരണ ഗതിയിൽ പിന്തള്ളപ്പെട്ടു പോകാവുന്നവരാണിത്തരം കുട്ടികൾ.എന്നാൽ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ബിമൽ കലാരംഗത്ത് സ്വന്തമായി ഒരു ഇടം...

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ഹിമേഷ് പട്ടേലും പ്രശസ്ത ഇന്ത്യൻ സിനിമ താരവും ബോളിവുഡ് നടി ട്വിങ്കിൾ ഹന്നയുടെ മാതാവുമായ ഡിംപിള്‍ കപാഡിയയുമാണ് അഭിനയിക്കാനിരിക്കുന്നത്. വിശ്വവിഖ്യാതനായ നോളന്റെ ഏറ്റവും പുതിയ ചിത്രം 'ടെനെറ്റ്'ലാണ് ഇരുവരുടെയും നറുക്ക് വീണിരിക്കുന്നത്.ഏഴ് രാജ്യങ്ങളിലായി ചിത്രീകരിക്കാൻ തീരുമാനിച്ചിരിക്കുന്ന ടെനെറ്റ്, ഒരു ആക്ഷൻ എപ്പിക്ക് ആയിരിക്കുമെന്നാണ് റിപോർട്ടുകൾ.ഡിംപിള്‍ കപാഡിയയുടെ ചെയ്യാനിരിക്കുന്ന വേഷം സിനിമയിലെ സുപ്രധാനമായ ഒന്നാണ്. രാജ്യാന്തര ചാരവൃത്തിയുടെ കഥയായിരിക്കും ചിത്രം...

താരങ്ങളുടെ വോട്ടാഘോഷം!

 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചുകൊണ്ട് പല പ്രമുഖരും എത്തി. പ്രശ്സ്തരുടെ വോട്ട് രേഖപ്പെടുത്തൽ ഇൻസ്റ്റാഗ്രാമിലാണ് ആഘോഷമായി കൊണ്ടാടിയത്. വോട്ട് ചെയ്യാനെത്തിയ പ്രശസ്തരുടെ നിരയിൽ ബോളിവുഡ് താരങ്ങളും മലയാളം താരങ്ങളും തമിഴ് നാരങ്ങളും ഒപ്പത്തിനൊപ്പം അണിനിരന്നു.ആശാ ഭോസ്ലേകരീന കപൂർഅനുപംഖേർസൽമാൻ ഖാൻടൊവീനോ തോമസ്രേഖദീപിക പദുക്കോൺസൂര്യയും ജ്യോതികയുംഅഭിഷേക് ബച്ചനും ഐശ്വര്യയും  ജോൺ അബ്രഹാംഊർമ്മിള മട്ടോണ്ഡ്കർ  പ്രിയങ്ക ചോപ്രമാധുരി ദീക്ഷിത്  ഭാമമീന  രാധിക 

 ധനുഷ് ഇരട്ട വേഷത്തില്‍, പൊങ്കല്‍ റിലീസിനൊരുങ്ങി പട്ടാസ്

ചെന്നെെ:‘കൊടി’ എന്ന ചിത്രത്തിന് ശേഷം ആർ.എസ്.ദുരൈ സെന്തിൽകുമാറും ധനുഷും ഒന്നിക്കുന്ന ‘പട്ടാസിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. റിവന്‍ജ് ഡ്രാമ കാറ്റഗറിയില്‍പ്പെട്ട പട്ടാസില്‍ ധനുഷ് ഇരട്ട  വേഷത്തിലാണ് എത്തുന്നത്.ആയോധന കലയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അച്ഛനെയും, എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന മകനെയുമാണ് ട്രെയിലറില്‍ കാണുന്നത്.  സ്നേഹയും തെലുങ്ക് നടി മെഹ്റീൻ പിർസദയുമാണ് ചിത്രത്തിലെ നായികമാർ. ഈ മാസം 16ന് ചിത്രം തീയേറ്ററുകളിലെത്തും.https://youtu.be/FqyayYP36mk 

‘ചിലപ്പോള്‍ പെണ്‍കുട്ടി’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിലപ്പോള്‍ പെണ്‍കുട്ടി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ജൂലൈ 19-ന് പ്രദര്‍ശനത്തിനെത്തും. ആവണി എസ് പ്രസാദ്, കാവ്യാ ഗണേഷ്, കൃഷ്ണചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം. കമറുദ്ദീന്‍ ആണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ സുനീഷ് ചുനക്കര ആണ്.കാശ്മീരിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ചിത്രം പത്താം ക്ലാസ്സില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. കേരളവും, കാശ്മീരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സുനില്‍ സുഖദ,...