24 C
Kochi
Thursday, December 9, 2021

ജയലളിതയുടെ ജീവിതം പറയുന്ന ക്വീനിന്റെ സ്ട്രീമിങ്ങ് തടയണമെന്ന ഹര്‍ജി  മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നെെ:   ഗൗതം വാസുദേവ് മേനോന്റെ വെബ് സീരിസ് ക്വീനിന്റെ സ്ട്രീമിംഗ് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എം സത്യനാരായണൻ, ആർ ഹേമലത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി വിചാരണയ്ക്ക് അർഹമല്ലെന്ന് വ്യക്തമാക്കിയത്.മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ വെബ്സീരിസായ ക്വീനിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡിസംബർ 14 ന് ഓൺലൈൻ പോർട്ടൽ എംഎക്സ് പ്ലെയറിൽ പുറത്തിറക്കിയ വെബ് സീരീസ് നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുകോണ്‍ ക്യാമ്പസില്‍

ഡല്‍ഹി:ബോളീവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സന്ദര്‍ശിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായാണ് ദീപിക ക്യാമ്പസിലെത്തിയത്.വെെകിട്ട് ഏഴരയോടെ ജെഎന്‍യുവില്‍ എത്തിയ ദീപിക, പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ചു. ചില നേതാക്കളോട് സംസാരിച്ച ശേഷം മടങ്ങുകയും ചെയ്തു.വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം. 

അമിതാഭ് ബച്ചൻ്റെ പുതിയ ചിത്രം തിയറ്ററിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

അമിതാഭ് ബച്ചൻ്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. 'ജുണ്ഡ്' എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിൻ്റെ ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്.ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്.വിജയ് ബർസെ എന്ന ഫുട്‍ബോള്‍ പരിശീലകൻ്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്.തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് വിജയ് ബര്‍സെ.നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം തന്നെയായിരിക്കും 'ജുണ്ഡ്'.ജൂണ്‍ 18ന് ചിത്രം തിയറ്ററ്‍ റിലീസ്...

83 ലെ മേക്കോവറുമായി താരദമ്പതികൾ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപില്‍ ദേവായി രണ്‍വീര്‍ സിങ് എത്തുന്ന  '83' എന്ന ചിത്രത്തിലൂടെ രണ്‍വീറും ദീപിക പദുക്കോണും വിവാഹശേഷം വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. ചിത്രത്തില്‍ കപില്‍ ദേവിന്‍റെ ഭാര്യ റോമിയായാണ് ദീപിക എത്തുന്നത്.  കപില്‍ ദേവിന്‍റെയും ഭാര്യ റോമിയുടെയും രൂപം അതേപടി പകര്‍ത്തിയിരിക്കുകയാണ് രണ്‍വീറും ദീപികയും. ചിത്രത്തിലെ ഇവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.1 9 8 3ല്‍ ഇന്ത്യ ലോകകപ്പ് നേടിയ കഥയാണ് സിനിമ പറയുന്നത്. കബീര്‍ ഖാന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. 1959 ൽ സ്ഥാപിച്ച ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു ശിവൻ. ഒരു യാത്ര, സ്വപ്നം, യാഗം, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.

പൗരത്വഭേദഗതി നിയമം; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ച് ഒരു ഹോളിവുഡ് ശബ്ദം

അമേരിക്ക:പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും നിരവധി താരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി  രംഗത്തുവന്നിരിക്കുന്നത്. ബോളിവുഡിലേയും മോളിവുഡിലേയും താരങ്ങള്‍ക്ക് പിന്നാലെ ഹോളിവുഡ് ഇതിഹാസ താരവും പ്രതിഷേധത്തിന് പിന്തുണയറിച്ചിരിക്കുകയാണ്.ഹോളിവുഡ് താരം ജോണ്‍ കുസാക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐകൃദാര്‍ഢ്യവുമായി രംഗത്തുവന്നത്.  പൗരത്വഭേദഗതി നിയമത്തിനെതിരെ കാലിഫോര്‍ണിയയില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ വീഡിയോ ഉള്‍പ്പെടെ ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.https://twitter.com/FriedrichPieter/status/1206476808494841856അതേസമയം, ബോളിവുഡ് താരങ്ങളായ അനുരാഗ് കശ്യപ്, രാജ്കുമാര്‍ റാവു, അനുഭവ് സിന്‍ഹ, സ്വര ഭാസ്കര്‍,...

വൻ ബുക്കിങ്ങുമായി ട്രാൻസ് തീയറ്ററുകളിൽ 

കൊച്ചി: അൻവർ റഷീദിന്റെ സംവിധാനത്തിൽ വിവാഹ ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ചെത്തുന്ന ചിത്രം ട്രാൻസ് ഇന്ന് റിലീസ് ചെയ്തു. ചിത്രത്തിന് വൻ ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലെ ആദ്യ ദിന ബുക്കിംഗ് ഇന്നലെ രാത്രിയോടെ 11 ലക്ഷത്തിന് അടുത്ത് എത്തി. തൃശൂര്‍ ഇനോക്‌സിലും ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രീ ബുക്കിംഗാണ് ലഭിച്ചത്. 35 കോടിക്കു മുകളിലു ബജറ്റിലാണ് ട്രാന്‍സ് ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം. ഒരു മോട്ടിവേഷ്ണല്‍ സ്പീക്കര്‍ക്ക് ചില അമാനുഷിക കഴിവുകള്‍ ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്ബോള്‍ മികച്ച പ്രതികരണങ്ങളാണ്...

50-)മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 20ന് ആരംഭിക്കും

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം പതിപ്പ് നവംബര്‍ ഇരുപത് മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഒൻപത് പകലും എട്ട് രാത്രിയും നീണ്ടുനിൽക്കുന്ന ചലച്ചിത്ര മാമാങ്കത്തിനു നവംബർ ഇരുപത്തിയെട്ടിനായിരിക്കും കൊടിയിറങ്ങുക.വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങളായിരിക്കും ഇത്തവണ പ്രദര്‍ശനത്തിനുണ്ടാവുക. ഇവയ്ക്കൊപ്പം, വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി ഇരുപത്തിയാറ് ഫീച്ചര്‍ സിനിമകളും പതിനഞ്ചോളം നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും മേളയില്‍ മത്സരിക്കുമെന്നും ജാവഡേക്കര്‍ അറിയിച്ചു.റഷ്യയാണ് ഇപ്രാവശ്യം മേളയുടെ ആതിഥേയ രാജ്യമാവുക.അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മേളയിൽ, അമ്പത്...

പുരസ്കാരങ്ങളുടെ നിറവില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍

കൊച്ചി:   മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യര്‍ 'അസുരന്‍' എന്ന തന്റെ തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്കും പ്രീയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്. തന്‍റേതായ അഭിനയ മികവ്കൊണ്ട് എന്നും കെെയ്യടി നേടുന്ന മഞ്ജുവാര്യര്‍ ഇപ്പോഴിതാ നേട്ടങ്ങളുടെ നെറുകയിൽ എത്തിയിരിക്കുകയാണ്.രണ്ട് ഭാഷകളില്‍ ചെയ്ത രണ്ട് ചിത്രങ്ങൾക്ക്, രണ്ട് പുരസ്കാരങ്ങൾ നേടിയിരിക്കുകയാണ് മ‌ഞ്ജു വാര്യര്‍. ലൂസിഫർ, അസുരൻ എന്നീ ചിത്രങ്ങളിലെ അഭിനയമികവിനാണ് താരം പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പ്രകടനത്തിന് ബിഹെെന്‍ വുഡ്സാണ് താരത്തിന് പുരസ്കാരം നല്‍കി ആദരിച്ചത്.പുരസ്കാരം നേടിയ വിവരം മഞ്ജു വാര്യര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി...

ഹോളിവുഡിലെ ഇന്ത്യൻ താരം ഇന്ദിര വർമ്മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

വാഷിംഗ്‌ടൺ:ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസ് താരമായ ഇന്ത്യൻ വംശജ ഇന്ദിര വർമ്മയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിരയ്ക്ക് രോഗം പിടിപെട്ടത്.  താനിപ്പോള്‍ വിശ്രമത്തിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.