28 C
Kochi
Friday, October 22, 2021

ആനന്ദ് പട്‌വർധന്റെ ഡോക്യുമെന്ററി “റീസൺ” യൂട്യൂബിൽ റിലീസ് ചെയ്തു

ഇന്ത്യൻ ഡോക്യുമെന്ററി ഫിലിം മേക്കറും, സാമൂഹിക പ്രവർത്തകനുമായ ആനന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററി "റീസൺ" യൂട്യൂബിൽ റിലീസ് ചെയ്തു. റീസണിന്റെ ആദ്യ ഭാഗത്തിൽ, കൊല്ലപ്പെട്ട നരേന്ദ്ര ദാബോൽക്കറിന്റെ പ്രസംഗമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2013 ഓഗസ്റ്റ് 20 നാണ് ദാബോൽക്കർ ഹിന്ദു വർഗീയ വാദികളാൽ കൊല്ലപ്പെടുന്നത്. അതിനു രണ്ടു വർഷത്തിനു ശേഷം കമ്മ്യൂണിസ്റ്റ് നേതാവായ ഗോവിന്ദ് പൻസാരെയും ഇവരാൽ കൊല്ലപ്പെട്ടു. അവരുടെ മരണത്തിനുത്തരവാദികളായ വലതുപക്ഷ ഭീകര സംഘടനകളെപ്പറ്റിയുള്ള ഡോക്യുമെന്ററിയാണ് റീസൺ.ഗോ സംരക്ഷണമെന്ന പേരിലും, തീവ്ര ദേശീയതയുടെ പേരിലും മറ്റും ദളിതുകളെയും, മുസ്ലിമുകളെയും ആക്രമിക്കുന്ന സനാതന സൻസ്ത,...

അവാർഡുകൾ നൽകാതെ ഗ്രീന്‍ബുക്‌സ് നോവല്‍ അവാര്‍ഡ്

പുരസ്‌കാര യോഗ്യമായ നോവലുകൾ ഇല്ലാത്തതിനാൽ ഈ വർഷത്തെ ഗ്രീന്‍ബുക്‌സ് അവാർഡ് നൽകുന്നില്ലെന്ന് പ്രഖ്യാപിച്ച് ഗ്രീൻബുക്സ്. ഗ്രീന്‍ ബുക്‌സിന്റെ നോവല്‍ മത്സരത്തില്‍ 32 നോവലുകൾ അയച്ചു കിട്ടിയെന്നും, എം. മുകുന്ദന്‍, ഡോ. എം.എം. ബഷീര്‍, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരടങ്ങുന്ന പരിശോധനാസമിതി ഈ നോവലുകൾ പരിശോധിച്ചു എന്നും, എന്നാൽ വിലയിരുത്തലില്‍ അവാര്‍ഡിനര്‍ഹമായ നോവലുകളൊന്നും തന്നെ കണ്ടെത്താനായില്ല എന്നും ഗ്രീൻബുക്സ് അറിയിച്ചു.നോവല്‍സാഹിത്യം വികസിച്ചുവെന്നാണ് നമ്മുടെ പൊതുവശ്വാസം എന്നും, എന്നാല്‍, പുറത്തു വരുന്ന നോവലുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ വിശ്വാസത്തിന് കുറവ് വരുന്നുണ്ടോ എന്ന് സംശയിക്കണം എന്നും ഗ്രീൻബുക്സ് ഫേസ്ബുക്ക്...

“വൺസ് അപ്പോൺ എ ടൈം ഇൻ മോളിവുഡിൽ” മമ്മൂട്ടിയും മോഹൻലാലും

video
ബാംഗ്ലൂർ: ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹോളിവുഡ് താരങ്ങളായ ലിയനാർഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും ആദ്യമായി ഒരുമിക്കുന്ന ചിത്രം "വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്"(Once Upon a Time in… Hollywood) എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.https://www.facebook.com/OnceUponATimeinHollywood/photos/a.755713088093686/868966413435019/?type=3&eid=ARDL6KeFqRl_QEdUAmySoGGoYWIzVLVFHfMlythipo4Obo89ICzHkbGvolmgCWrdjMq11SjIUCYdCuBV&__xts__%5B0%5D=68.ARCXShP_yPCTn1ncBG5uXg65hkTcMwN8mLlqcfptyi7RVdb6x9x5wB8JoY6nZAiOM-dw7LwU6zcPdMgM24Srhy6I5vW1v_UjghlTud0amms3Jefdp695kSE8FTG1DjkkrKTjjok0FrHSOCIz1duOiL312dz5EAvYzbxLD5aHnHLjtTG86P76uBDZMa7j_63q_t5PNfl1q8Af-rOUH_YvF5giMe75PB79MWz-jOm2VFsMLe7m22wl6a8jI1FBYJQ8nmf0CDMGIsFELqeTC4ANGQtQEevQxKkFWlud_3vt492ml8-WqwD6bSOieuNljUlneDErFqLntinAp9xfXynd_PU&__tn__=EEHH-Rഹോളിവുഡ് റെട്രോ (retro) ലുക്കിൽ ആണ് ഇരു താരങ്ങളും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ മലയാളികളുടെ സ്വന്തം താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഇതേ പോസ്റ്ററിൽ എഡിറ്റ് ചെയ്തു ചേർത്ത് കൗതുകം സൃഷ്ട്ടിച്ചിരിക്കുകയാണ് ഗ്രാഫിക് ഡിസൈനർ ആയ സജിൻ രാജ്.യഥാർത്ഥ പോസ്റ്ററിന്റെ മിറർ ഇമേജ് ആയാണ് സജിൻ പോസ്റ്റർ...

കഥകളുടെ സുൽത്താൻ ഓർമ്മയായിട്ട് ഇന്നേക്ക് 25 വർഷങ്ങൾ

വൈക്കം മുഹമ്മദ് ബഷീർ, മലയാള സാഹിത്യത്തിൽ പുതിയ ദിശ സമ്മാനിച്ച എഴുത്തുകാരൻ. സവർണ ബ്രാഹ്മണ നായർ സത്വങ്ങളുടെ കഥ പറഞ്ഞു വന്ന തനതു ശൈലിയിൽ നിന്ന് വ്യത്യസ്തമായി നാട്ടുഭാഷയിലൂടെ പച്ചയായ മനുഷ്യജീവിതം വച്ചു കാണിച്ച കഥാകാരൻ.1908 ജനുവരി 21 ന് വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍ അലയാത്ത നാടില്ല. ചെയ്യാത്ത ജോലിയില്ല. പാചകക്കാരന്‍, മാജിക്കുകാരന്റെ സഹായി, കൈനോട്ടക്കാരൻ ഹോട്ടല്‍ തൊഴിലാളി, പഴക്കച്ചവടക്കാരന്‍, ന്യൂസ് പേപ്പര്‍ ഏജന്റ് അങ്ങനെ അങ്ങനെ ...സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരന്‍, പ്രകൃതി സ്‌നേഹി... ഇനി എത്ര എത്ര...

കാമസൂത്രയെ ആധാരമാക്കി വെബ് സീരീസ്: സണ്ണിലിയോണ്‍ പ്രധാന വേഷത്തില്‍

വെബ് ഡെസ്‌ക്: വാത്സ്യായനന്റെ കാമസൂത്രയെ ആധാരമാക്കി നിര്‍മിക്കുന്ന വെബ്സീരീസില്‍ ബോളിവുഡ് ഗ്ലാമര്‍താരം സണ്ണി ലിയോണ്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏക്താ കപൂര്‍ നിര്‍മിക്കുന്ന വെബ് സീരീസില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ സമ്മതം മൂളിയെന്നാണ് സൂചന.നേരത്തേ ഏക്താ കപൂര്‍ നിര്‍മിച്ച രാഗിണി എംഎംഎസ്-2 എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഈ അടുപ്പമാണ് പുതിയ കാമസൂത്ര വെബ് സീരീസിലേക്ക് സണ്ണി ലിയോണിനെ എത്തിച്ചതെന്നാണ് സൂചന. രാഗിണി എംഎംഎസ് റിട്ടേണ്‍സ് എന്ന പേരില്‍ ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി പ്രൊഡക്ഷന്‍സ് 12 എപ്പിസോഡുകളുള്ള...

അനശ്വര വില്ലൻ ജോക്കറിന്റെ ട്രെയ്‌ലര്‍ എത്തി

ആരാധക വൃന്ദങ്ങളെ കീഴടക്കിയ ജോക്കർ എന്ന കഥാപാത്രം മുഖ്യ വേഷത്തിലെത്തുന്ന 'ജോക്കർ' എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ഹോളിവുഡ് നടൻ ഹ്വാക്കിന്‍ ഫീനിക്സാണ് സിനിമയിൽ ജോക്കറായി എത്തുന്നത്. സ്റ്റാര്‍ഡ് അപ്പ് കൊമേഡിയനായ ആര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്രമായാണ് ഹ്വാക്കിന്‍ ഫീനിക്സ് അഭിനയിക്കുന്നത്. ജീവിതത്തിലെവിടെയും പരിഹാസവും അപമാനവും പീഡനവും ദുഃഖവും വേദനയും ഏറ്റുവാങ്ങുന്ന ആര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്രം ഗോഥം സിറ്റിയെ തന്നെ കിടുക്കുന്ന വില്ലന്‍, ജോക്കറായി തീരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.സംവിധായകന്‍ ടോഡ് ഫിലിപ്സാണ് 'ജോക്കര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും വിശ്വവിഖ്യാതനായ വില്ലനെ...

ദേ… ഇയാളാണയാള്‍: പാലാരിവട്ടം പുട്ട് ‘പൊളിച്ചടുക്കിയ’ മുന്തിരി മൊഞ്ചന്‍

കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായത് 'തൊട്ടാല്‍ പൊളിയുന്ന പാലാരിവട്ടം പുട്ടും പൊളിക്കാനായി നിര്‍മിച്ച മരട് നെയ്‌റോസ്റ്റും' ആയിരുന്നു. തലശേരിയിലെ ലാഫെയര്‍ റസ്റ്റോറന്റുകാര്‍ തങ്ങളുടെ പരസ്യത്തിനായി പങ്കുവെച്ച ഈ പരസ്യവാചകങ്ങള്‍ കണ്ണടച്ചു തുറക്കും മുമ്പാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായത്.കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന VVeQ എന്ന പരസ്യ കമ്പനിയാണ് ലാഫെയര്‍ റസ്റ്റോറന്റിനായി ഈ പോസ്റ്റുകള്‍ ഡിസൈന്‍ ചെയ്തത്. ഇവയിലെ പരസ്യവാചകങ്ങള്‍ ഉദിച്ച തല തിരക്കഥാ കൃത്തും കോപ്പി റൈറ്ററുമായ പത്തനംതിട്ട സ്വദേശി മനു ഗോപാലിന്റേതാണ്. സിനിമകള്‍ക്കായി തിരക്കഥകള്‍ എഴുതുന്നതിനൊപ്പം കേരളത്തിലെ പല...

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടി ഡോ. ബിജുവിന്റെ വെയിൽ മരങ്ങൾ

ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം. ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിളക്കവുമായി മലയാള സിനിമ. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത ചിത്രമാണ് ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഹാങ്ഹായ് മേളയില്‍ ഒരു മലയാള സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്.എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഡോ. ബിജുവാണ്. ഗോള്‍ഡന്‍ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായത്. 112 രാജ്യങ്ങളില്‍...

ഹലീമ ഏദൻ: ബുർക്കിനിയും ഹിജാബും ധരിക്കുന്ന ആദ്യത്തെ മുസ്ലീം മോഡൽ

കെനിയ: പത്തൊമ്പതാമത്തെ വയസ്സിൽ മിസ്സ് മിനസോട്ട പേജന്റിൽ മത്സരാർത്ഥിയായിക്കൊണ്ട് ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുത്ത ആദ്യ വനിത എന്ന നിലയിലാണ് ഹലീമ ഏദൻ വാർത്തയിൽ നിറഞ്ഞത്. ആ മത്സരത്തിൽ ഒരു സെമി ഫൈനലിസ്റ്റ് ആയിരുന്നു ഹലീമ. പിന്നീട് വോഗ് മാസികയുടെ മുഖചിത്രമായിക്കൊണ്ടും, ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുത്തുകൊണ്ടും, ഒരു മുസ്ലീം വനിതയ്ക്ക് ഫാഷൻ ലോകത്ത് ഒരു സ്ഥാനമുണ്ടെന്ന് ഹലീമ തെളിയിച്ചു.ഇപ്പോഴിതാ, ഹിജാബും ബുർക്കിനിയും ധരിച്ചുകൊണ്ട്, മോഡലാവുന്ന ആദ്യത്തെ മുസ്ലീം വനിതയായി ഹലീമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. സ്പോർട്ട്സ് ഇല്ലസ്റ്റ്രേറ്റഡ് സ്വിംസ്യൂട്ട് മാസികയിലാണ് ഹലീമയുടെ ചിത്രം വന്നിരിക്കുന്നത്.കെനിയയിലെ കാകുമ...

ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം:  പ്രശസ്ത എഴുത്തുകാരൻ ഒ.വി. വിജയന്റെ സ്മരണാർത്ഥം നവീന സാംസ്കാരിക കലാകേന്ദ്രം നൽകി വരുന്ന ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നിനും 2018 ഡിസംബർ 31 നും ഇടയിൽ ആദ്യമായി പ്രസിദ്ധീകരിച്ച മലയാളം നോവലുകൾക്കാണ് പുരസ്കാരം. തർജ്ജമചെയ്ത നോവലുകൾ പരിഗണിക്കില്ല.50001 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് സമ്മാനം. എഴുത്തുകാർക്കും പ്രസാധകർക്കും നോവലുകൾ അയക്കാം. വായനക്കാർക്ക് കൃതികൾ നിർദ്ദേശിക്കാം.പുരസ്കാരത്തിനു പരിഗണിക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ കൺവീനർ, ഒ.വി. വിജയൻ അവാർഡ് കമ്മിറ്റി, തണൽ, കിഴക്കേക്കര റോഡ്, തൃക്കാക്കര...