എന്താണ് ‘ഫോര്‍പ്ലേ’; ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ കണ്ട് ഗൂഗിളിനോട് തിരക്കി മലയാളികള്‍
ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വീടിന്റെ അകത്തളങ്ങളില്‍ നിന്നുള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗൂഗിള്‍ സെര്‍ച്ചിന്റെ കണക്കുകള്‍...
രുധിരം, രൗദ്രം, രണം ക്ലൈമാക്സ് ഷൂട്ടിംഗ് ആരംഭിച്ചു; ചിത്രം പങ്കുവെച്ച് സംവിധായകന് രാജമൗലി
ഹൈദരാബാദ്:
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു. സംവിധായകന് രാജമൗലി തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ആരംഭിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജൂനിയര്‍ എന്‍ ടി ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇരുവരുടെയും കൈകള്‍ മുറുകെ പിടിച്ച് നില്ക്കുന്ന ചിത്രവും...
കുറുപ്പ് തിയറ്ററുകളിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിൽ: റിലീസ് മെയ് 28-ന്
തിരുവനന്തപുരം:ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിൽ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.ചിത്രം മെയ് 28ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.ദുൽക്കറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35...
സിനിമ കണ്ട് പത്ത് ഡിവോഴ്സുകൾ നടന്നാൽ സന്തോഷമെന്ന് മഹത്തായ ഭാരതീയ അടുക്കളയുടെ സംവിധായകൻ
"സിനിമ കണ്ട് പത്ത് ഡിവോഴ്സുകൾ നടന്നാൽ സന്തോഷം," തൻ്റെ പുതിയ സിനിമയെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് സംവിധായകൻ. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (The Great Indian Kitchen)/മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ സംവിധായകൻ ജിയോ ബേബിയാണ് ഒരു അഭിമുഖത്തിൽ ഇങ്ങനെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടും...
കണ്ണന് താമരക്കുളത്തിന്റെ പുതിയ ചിത്രം ഉടുമ്പ് ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജും ഉണ്ണിമുകുന്ദനും; ആക്ഷന്‍ ഹീറോയായി സെന്തില്‍ കൃഷ്ണ
കൊച്ചി:ആക്ഷന്‍ പ്രാധാന്യം നല്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടുമ്പിന്റെ ടീസര്‍ പുറത്തിറങ്ങി. ഡോണുകളുടെയും, ഗാങ്സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത് പൃഥ്വിരാജും ഉണ്ണിമുകുന്ദനുമാണ്.എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. .ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുവരികയാണ്.
ആമസോണ്‍ പ്രൈമിനെതിരെ പരാതി നല്കി ബി.ജെ.പി
മുംബൈ:ആമസോണ്‍ പ്രൈം സീരിസിനെതിരെ പരാതിയുമായി ബി.ജെ.പി. ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ഈ ആവശ്യം ഉന്നയിച്ച് വാര്‍ത്താ പ്രക്ഷേപണമന്ത്രിക്കാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്.താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
സണ്ണി വെയിന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണി ട്രെയ്ലര് പുറത്തുവിട്ട് മമ്മൂട്ടി
കൊച്ചി:സണ്ണി വെയിനിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയ്ലര് നടന് മമ്മൂട്ടി പുറത്തുവിട്ടു. 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക.നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എം.ഷിജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിഷ്ണു...
അഭിനയ മികവിലും,ഉറച്ച നിലപാടുകൾ എടുക്കുന്നതിലുംമമ്മൂട്ടി അതിശയിപ്പിക്കുന്നു;സത്യൻ അന്തിക്കാട്
മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തെ കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ പുതുമയുള്ള ഒരു മമ്മൂട്ടി ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.മാത്രമല്ല മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി നായികയായി എത്തുന്ന ചിത്രമെന്ന സവിശേഷതയും പ്രീസ്റ്റിനുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.
മാസ്റ്റർ’ എച്ച്ഡി പതിപ്പ് ചോർന്നു; തമിഴ് റോക്കേഴ്സ് ഉൾപ്പടെയുള്ള പൈറസി സൈറ്റുകളിൽ
വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ ചിത്രം എത്തി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. സംഭവത്തില്‍...
വെള്ളം ട്രൈലെര്‍ പുറത്തിറങ്ങി;മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ
തിരുവനന്തപുരം:ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായ വെള്ളം ട്രൈലെര്‍ പുറത്തുവിട്ടു.ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ – ജയസൂര്യ കുട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 22 ആണ് റിലീസ് ചെയ്യുന്നത്.നേരത്തെ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട… നമുക്കിടയില്‍ കാണും ഇതുപോലൊരു...