കൊവിഡ് വാക്സിൻ ഹെൽത്ത് കാർഡില്ലാത്തവർ ആശുപത്രികളിൽ രജിസ്റ്റർ ചെയ്യണം
ദോഹ: ഹെൽത്ത് കാർഡില്ലാത്തവർ ഉടൻ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിർദേശമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിപടിയായി രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് മന്ത്രാലയത്തിലെ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. മന്ത്രാലയം ഇൻസ്റ്റഗ്രാമിലൂെട...
കേരളത്തിൽ 133 വാക്സിനേഷൻ കേന്ദ്രങ്ങൾ, മൂന്ന് കേന്ദ്രങ്ങളിൽ നിന്നും വിതരണം
തിരുവനന്തപുരം: കൊവിഡ് വാക്സീനേഷന് സജ്ജമായി കേരളം. വാക്സീൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണ
ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തിക്കുന്ന വാക്സീൻ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്സിനേഷൻ സെന്ററുകളിലേക്ക് അയക്കുക . 1240 കോൾഡ് ചെയിൻ പോയിന്റുകളാണ് വാക്സീൻ സൂക്ഷിക്കാൻ തയാറാക്കിയിട്ടുള്ളത് . വാക്സീൻ സ്വീകരിക്കുന്നവരുടെ തുടര്‍ നിരീക്ഷണവും...
ബ്രിട്ടനിലെ കൊവിഡ് സ്ഥിതി രൂക്ഷം ; 1000ലേറെ മരണം, വാക്സീനെടുത്ത് രാജ്ഞി
ലണ്ടൻ: കൊവിഡ് കൊടികുത്തിവാഴുന്ന ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും ആയിരത്തിലേറെ ആളുകൾ മരിക്കുന്ന സ്ഥിതി തുടരുകയാണ്. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം എൺപതിനായിരത്തിനു മുകളിലെത്തി. 59,937 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ബ്രിട്ടനിൽ തന്നെ ഏറ്റവും അധികം...
രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ ഡ്രൈ റൺ പുരോഗമിക്കുന്നു
ദില്ലി: കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നടക്കുന്ന രണ്ടാം ഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നതെങ്കിലും ഹരിയാന, യു പി,അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നേരരത്തെ തന്നെ എല്ലാ ജില്ലകളിലും...
കൊവിഡ് വ്യാപിക്കുന്നു; കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളമടക്കം നാല് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച് നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് കത്തയച്ചു.കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്...
രാജ്യത്ത് വെള്ളിയാഴ്ച വീണ്ടും ഡ്രൈ റൺ, കേന്ദ്ര സംഘം നാളെ കേരളത്തിൽ
ദില്ലി
എല്ലാ ജില്ലാകേന്ദ്രത്തിലും മറ്റന്നാൾ വീണ്ടും വാക്സിൻ ഡ്രൈ റൺ. വാക്സിൻ വിതരണത്തിന്റെ രാജ്യവ്യാപകമായ റിഹേഴ്സൽ ആയിരിക്കും ഇത്. വാക്സിൻ വിതരണം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്റെ നേതൃത്വത്തിൽ നാളെ ദില്ലിയിൽ ഉന്നതതലയോഗം ചേരും.കോവിഡിനെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം നാളെ കേരളത്തിലെത്തും. എന്‍.സി.ഡി.സി ഡയറക്ടർ, ഡോക്ടർ...
തമിഴ്നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു.
ചെന്നൈ: തമിഴ്നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് രൂപമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അതിതീവ്ര കൊവിഡ് ബാധിതര്‍ നാലായി. ചെന്നൈയില്‍ കൊവിഡ് ക്ലസ്റ്ററായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ 22 ജീവനകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
മൂന്നു ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നു; പോളിയോ വിതരണം നീട്ടും; ജാഗ്രത
വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. വയനാട്ടിലാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിച്ചു മരിച്ചവരില്‍ 345 പേര് അമ്പതിനു താഴെ പ്രായമുളളവരെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെയിന്മെന്റ് സോണുകളില്‍ പോളിയോ തുളളി മരുന്ന് വിതരണം നീട്ടി വയ്ക്കാനും നിര്‍ദേശം നല്കി. കോവിഡ്...
കൊവിഡ് വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ; ഈ ആഴ്ച തന്നെ വിതരണം തുടങ്ങിയേക്കും
ദില്ലി:വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ. ഈ ആഴ്ച തന്നെ കേന്ദ്ര സർക്കാർ വിതരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായുള്ള നടപടികൾ
വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ വിതരണം ചെയ്യുക.
കോവിഡിനെക്കാൾ മാരകം; ‘ഡിസീസ് എക്സ്’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ് ഭീതി അടങ്ങും മുൻപ് മറ്റൊരു മഹാമാരി മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്. എക്സ് എന്നത് ആക്സ്മികമായി എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും സംഘടന പറയുന്നു.