മധ്യവയസ്കയെ മരണത്തിൽ നിന്നും വാരിയെടുത്ത് ഓമനക്കുട്ടൻ
തൃശൂർ
നെഞ്ചുവേദനയെ തുടർന്ന് മരണത്തോട് മല്ലിട്ട മധ്യവയസ്കയെ വാരിയെടുത്ത് റെയിൽവേ സുരക്ഷ സേനാംഗം ഓമനക്കുട്ടൻ. തിങ്കളാഴ്ച രാവിലെ 8.15ന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്ന ജനശതാബ്ദി ട്രെയിനിൽ വടകര സ്വദേശിനിയായ അനിതയ്കാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബന്ധുകൾ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.'മെഡിക്കൽ അറ്റൻഷൻ' അറിയിപ്പ് ലഭിച്ച ഓമനക്കുട്ടൻ അടക്കമുള്ള ആർപിഎഫ്...
തൃണമൂല്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്ക്;ഒരു എം എല്‍ എ കൂടി ബി ജെ...
കൊല്‍ക്കത്ത:തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി
എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.തൃണമൂല്‍ എം എല്‍ എ അരിന്ദം ഭട്ടാചാര്യ
ബി ജെ പിയിലേക്ക് പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ശാന്തിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ഇദ്ദേഹം.
വാളയാർ കേസിലെ പ്രതികൾ റിമാൻഡിൽ; ജാമ്യാപേക്ഷ 22ന് പരിഗണിക്കും
തിരുവനന്തപുരം:വാളയാര്‍ കേസിൽ പ്രതികള്‍ റിമാന്‍ഡില്‍. പ്രതികളായ വി.മധുവിനെയും ഷിബുവിനെയും റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ഈ മാസം 22ന് പരിഗണിക്കും. മറ്റൊരു പ്രതിയായ എം.മധുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം തുടരും
ജെസ്നയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് : പ്രധാനമന്ത്രിക്ക് പരാതി നൽകും
പത്തനംതിട്ട:രണ്ടു വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷ വിദ്യാർഥിന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി മാർ മാത്യു അറയ്ക്കലിന് നിവേദനം കൈമാറി. ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു...
ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷം: തോമസ് ഐസക് രാജിവെക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം:സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്ന ചെന്നിത്തല ധനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്നായിരുന്നു ധനമന്ത്രി...
റിപ്പബ്ലിക് ദിന പരേഡിൽ ബ്രഹ്മോസിന്റെ ‘സ്വാമിയേ ശരണമയ്യപ്പ’ മുഴങ്ങും
ന്യൂഡൽഹി:ജനുവരി 26ന് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ മുഴങ്ങും. 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിസന്റെ കമന്റാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ജനുവരി 15ന് ആർമിദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ...
ദോഹയിലും ആയുര്‍വേദ ചികിത്സ; മലയാളി ഡോക്ടർക്ക് ആദ്യ ലൈസൻസ്
ദോഹ :ഖത്തറിലും ആയുർവേദ ചികിത്സയ്ക്കു തുടക്കമായി. ആയുർവേദ ചികിത്സ നടത്താൻ രാജ്യത്ത് ആദ്യമായി ലൈസൻസ് ലഭിച്ചത് മലയാളി ഡോക്ടർക്ക്. 2016 ലാണ് ആയുർവേദം, ഹോമിയോപ്പതി, ഹിജ്മ, ഞരമ്പ് ചികിത്സ, അക്യുപഞ്ചർ തുടങ്ങിയ സമാന്തര (കോംപ്ലിമെന്ററി) ചികിത്സകൾക്ക് പൊതുജനാരോഗ്യമന്ത്രാലയം അംഗീകാരം നൽകിയതെങ്കിലും ഏതാനും മാസങ്ങൾക്ക് മുൻപാണ് ആയുർവേദ ഡോക്ടർമാർക്ക്...
രാജ്യത്തെ എല്ലാ ഹിന്ദുക്കളെയും സംരക്ഷിക്കാന്‍ ബി ജെ പിക്ക് സാധിക്കില്ലെന്ന് കനിമൊഴി
നാഗർകോവിൽ:രാജ്യത്തെ പിന്നാക്കക്കാരുൾപ്പെടുന്ന എല്ലാ വിഭാഗം ഹിന്ദുക്കളുടെയും സംരക്ഷകരാകാൻ ബിജെപിക്ക് കഴിയില്ലെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. രണ്ടു ശതമാനമുള്ള ഒരു വിഭാഗം ഹിന്ദുക്കൾക്കായി മാത്രം പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരിക്കലും എല്ലാ വിഭാഗം ഹിന്ദുക്കളെയും ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നാൽ, ഡിഎംകെ അവഗണിക്കപ്പെടുന്ന ഹിന്ദുക്കളുടെ ഉന്നമനത്തിനായാണ് ഇത്രയും കാലം പ്രവർത്തിച്ചത്...
ധനമന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം
കിഫ്ബിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന് എഎല്‍എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്.ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ...
രാഹുൽഗാന്ധി ജനുവരി 27 ന് വയനാട്ടിലെത്തും
വയനാട്:
കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ എത്തും. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യ-സാംസ്കാരിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുക്കും. 28ന് വൈകിട്ട് കണ്ണൂർ വഴി തിരികെ പോകും.