25 C
Kochi
Thursday, April 15, 2021

കൊവിഡ് വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ; ഈ ആഴ്ച തന്നെ വിതരണം തുടങ്ങിയേക്കും

ദില്ലി:വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ. ഈ ആഴ്ച തന്നെ കേന്ദ്ര സർക്കാർ വിതരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ വിതരണം ചെയ്യുക.

കോവി‍ഡിനെക്കാൾ മാരകം; ‘ഡിസീസ് എക്സ്’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് ഭീതി അടങ്ങും മുൻപ് മറ്റൊരു മഹാമാരി മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്. എക്സ് എന്നത് ആക്സ്മികമായി എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും സംഘടന പറയുന്നു.

സംസ്ഥാനത്ത് പുതുതായി 3021 പേര്‍ക്ക് കൂടി കൊവിഡ്; യു.കെയില്‍ നിന്ന് കൊവിഡ് ബാധിച്ച് ഇതുവരെ എത്തിയത് 39 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കാവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസര്‍ഗോഡ്...

ഇന്ത്യയുടെ വാക്സീനായി ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകൾ; 50 ലക്ഷം ഡോസ് വേണം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സീൻ ആവശ്യപ്പെട്ട് ബ്രസീലിലെ സ്വകാര്യ ഹെൽത് ക്ലിനിക്കുകളുടെ സംഘടന. അമ്പതു ലക്ഷം ഡോസ് വാക്സീനു വേണ്ടിയാണ് ഭാരത് ബയോടെക്കിനെ സമീപിച്ചത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ അവസാനഘട്ടത്തിലേക്കു കടന്ന കോവാക്സീൻ വാങ്ങുന്നതിനായി ഭാരത്ബയോടെക്കുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചതായി ദ് ബ്രസീലിയൻ അസോസിയേഷൻ ഓഫ്...

കേരളത്തിൽ ഇന്ന് 4600 പുതിയ കൊവിഡ് രോ​ഗികൾ

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218,...

നിർണായകം, രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകി ഡിജിസിഐ, വില ഇങ്ങനെ

ദില്ലി: കൊവിഡ് മഹാമാരിയെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസിഐ. വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം വിശദമായി ചർച്ച ചെയ്തു. കൊവിഷീൽഡ് ഡോസിന് 250 രൂപ കമ്പനി നിർദ്ദേശിച്ചു. കൊവാക്സിന്...

യുകെ കൊറോണ വൈറസിനെ’ കള്‍ച്ചർ ചെയ്ത് ഇന്ത്യ; ലോകത്താദ്യം: ഐസിഎംആർ

ന്യൂഡൽഹി∙ യുകെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ വിജയകരമായി കൾച്ചർ ചെയ്ത് ഇന്ത്യ. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) ആണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി)  യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്ഥിരീകരിച്ചവരിൽനിന്ന് ശേഖരിച്ച സാംപിളുകളിൽനിന്നാണ് വൈറസിന്റെ പുതിയ...

ലക്ഷം സിറിഞ്ചുകള്‍ എത്തി; വാക്സിൻ റിഹേഴ്സൽ വിജയകരം; പ്രതീക്ഷയേറുന്നു

തിരുവനന്തപുരം:   കൊവിഡ് വാക്സിൻ റിഹേഴ്സൽ വിജയകരമായി പൂർത്തീകരിച്ച് സംസ്ഥാനം. രണ്ടോ മൂന്നോദിവസത്തിനകം വാക്സീൻ  വിതരണ സജ്ജമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് തിരുവനന്തപുരത്ത് ഡ്രൈ റണിൽ പങ്കെടുത്ത ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. 14 ലക്ഷം സിറിഞ്ചുകൾ സംസ്ഥാനത്തെത്തി. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി, ഐ ഡി കാർഡ് കാണിച്ച്  ആരോഗ്യ...

യുകെയിൽനിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും ആർടി–പിസിആറും നിർബന്ധം

ന്യൂഡൽഹി:   വകഭേദമുണ്ടായ കൊറോണവൈറസ് വ്യാപനത്തെ തുടർന്നു നിർത്തിയ യുകെ വിമാന സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കാനിരിക്കെ, യാത്രക്കാർക്കു മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. യുകെയിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ശനിയാഴ്ച പുറത്തിറക്കിയ എസ്ഒപിയിൽ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യേഴ്സ്) പറയുന്നു.ജനുവരി എട്ടു മുതലാണു യുകെയിൽനിന്നുള്ള സർവീസ് പുനഃരാരംഭിക്കുന്നത്. വിമാനത്തിൽ...

ബ്രിട്ടണില്‍ നിന്ന് വരുന്നവര്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് കേന്ദ്രനിർദ്ദേശം

ന്യൂഡൽഹി:   അതിതീവ്ര വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്രിട്ടണിൽ നിന്ന് വരുന്നവർ രജിസ്ട്രേഷൻ നടത്തണം. കൂടാതെ യാത്രക്കാരുടെ കയ്യിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ യാത്രാവിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും കൊവിഡ് രോഗിയല്ലെന്ന സ്വയം...