രാജ്യത്ത് മുപ്പത്തിയേഴു പേർ കൊറോണ രോഗമുക്തരായി
ന്യൂഡൽഹി:
ഇന്ത്യയിൽ കൊറോണ ബാധിതരായിരുന്ന 37 പേർ രോഗവിമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ ചികിത്സയിൽ ആയിരുന്ന പതിനൊന്ന് ഇറ്റാലിയൻ സഞ്ചാരികൾ ആശുപത്രി വിട്ടു. ഇതുവരെ 492 പേർക്കായിരുന്നു രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ലോകത്ത് മൂന്ന് ലക്ഷത്തി എൺപത്തി ഒന്നായിരത്തി അറുന്നൂറ്റി നാല്പത്തി അഞ്ച് കൊവിഡ് കേസുകളാണ്...
കൊവിഡ് 19: എറണാകുളം ജില്ലയിലും നിരോധനാജ്ഞ
എറണാകുളം:
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം മുപ്പത്തിയൊന്നു വരെ എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ പലരച്ചരക്ക് അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാവൂ. ബാക്കിയുള്ള സ്ഥാപനങ്ങൾ അടച്ചിടേണ്ടതാണ്. എന്നാൽ മെഡിക്കൽ ഷോപ്പുകൾക്ക് ഈ സമയപരിധി...
ഖത്തറിൽ വിമാനയാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി
ഖത്തർ:
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ വിമാനസർവ്വീസുകൾ റദ്ദാക്കി. എന്നാൽ ഇത് രാജ്യത്തെ പൗരന്മാർക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതു കൂടാതെ സാമ്പത്തിക ഉത്തേജന നടപടികളും ഖത്തർ ഗവൺമെന്റ് സ്വീകരിച്ചിട്ടുണ്ട്.23 ബില്യൺ യുഎസ് ഡോളറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിൽ ഇന്നലെ വരെ 401 കൊവിഡ് കേസുകളാണ്...
കൊവിഡ് 19: ഷഹീൻബാഗിലെ സമരക്കാരെ ഒഴിപ്പിച്ചു; ആൾക്കൂട്ടം പാടില്ലെന്ന് നിർദ്ദേശം
ന്യൂഡൽഹി:
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീൻ ബാഗില്‍ മാസങ്ങളോളം തുടര്‍ന്നു പോന്ന സമരം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഒഴിപ്പിച്ചു. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നിർദ്ദേശങ്ങൾ അനുസരിക്കാതെ ആളുകൾ കൂടിനിൽക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.പോലീസ് 101 ദിവസം നീണ്ടുനിന്ന സമരമാണ് കൊവിഡ്...
കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാറാകാതിരുന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു
എറണാകുളം:
കൊച്ചി വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 54 കാരനായ ഇയാൾ മാസ്ക് വലിച്ചെറിഞ്ഞാണ് ഓടാൻ ശ്രമിച്ചത്.
മണിപ്പൂരിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു
മണിപ്പൂർ:
ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലെ മണിപ്പൂരിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിമൂന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് രോഗിയുടെ ചികിത്സ നടക്കുന്നത്.കൊറോണ വൈറസ് വ്യാപനം തടയാനായി മണിപ്പുരിൽ മാർച്ച് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്....