25 C
Kochi
Thursday, April 15, 2021

ഇന്ത്യയിൽ 12 മണിക്കൂറിനിടെ 30 കൊവിഡ് മരണങ്ങൾ

ന്യൂഡൽഹി:   ഇന്ത്യയിൽ കഴിഞ്ഞ 12 മണിക്കൂറിനിടയിൽ കൊവിഡ് 19 ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 199 ആയി ഉയർന്നു. ആറായിരത്തി നാനൂറ്റി പന്ത്രണ്ട് കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അസമിൽ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ മാത്രം ആയിരത്തി...

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. മരിച്ചത് ഡോ. എം എസ് ആബ്ദീനാണ്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്തിരുന്നത് തിരുവനന്തപുരം അട്ടക്കുളങ്ങര മണക്കാട് കെബിഎം ക്ലിനിക്കിലായിരുന്നു.കഴിഞ്ഞ ആഴ്ച വരെ സേവനം അനുഷ്ഠിച്ചിരുന്നു ആബ്ദീൻ. ശനിയാഴ്ച വരെ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച ഇദ്ദേഹത്തിന്...

ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു

ന്യൂഡൽഹി:   ലോകത്താകെ ഇതുവരെ മൂന്ന് ലക്ഷത്തി എൺപത്തി ഒരായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പതിനാറായിരത്തി അഞ്ഞൂറ്റി അൻപത്തി എട്ട് പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. എന്നാൽ ഒരു ലക്ഷത്തി രണ്ടായിരത്തി നാന്നൂറ്റി ഇരുപത്തി ഒൻപത് പേർ...

രാജ്യത്തെ പ്രവേശനപരീക്ഷകൾ നീട്ടി

ന്യൂഡൽഹി:   വൈറസ് വ്യാപനത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ ജെ എൻ യു, യു ജി സി, എൻ ഇ ടി, ഇഗ്നോ പി എച്ഛ്ഡി തുടങ്ങിയവയും മറ്റുള്ള പ്രവേശന പരീക്ഷകളും നീട്ടിവയ്ക്കാൻ മാനവവിഭശേഷി മന്ത്രാലയം തീരുമാനിച്ചു.എല്ലാ പരീക്ഷകൾക്കും അപേക്ഷിക്കാനുള്ള അവസാനതിയ്യതി നീട്ടാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ...

കൊറോണ: ലോക്ക്ഡൌൺ നീട്ടിയേക്കുമെന്നുള്ള വാർത്ത നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കേന്ദ്രം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ കൂടുതൽ ദിവസത്തേക്ക് നീട്ടാൻ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. ലോക്ക് ഡൌൺ നീട്ടിയേക്കുമെന്നുള്ള വാർത്തകൾ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ നിഷേധിച്ചതായി എ എൻ ഐ റിപ്പോർട്ടു ചെയ്തു.“ഇത്തരം റിപ്പോർട്ടുകൾ കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. ലോക്ക്ഡൌൺ...

പ്രതിഷേധം നടത്തിയതിന് അതിഥി തൊഴിലാളി അറസ്റ്റിൽ

കോട്ടയം:   ലോക്ക്ഡൌൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പായിപ്പാട് ടൌണിൽ കൂട്ടം ചേർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് റിഞ്ജുവാണ് അറസ്റ്റിലായത്. ധർണ്ണ നടത്തിയതിന്റെ പേരിൽ രണ്ടായിരം തൊഴിലാളികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്.അറസ്റ്റിനു മുന്നോടിയായി കോട്ടയം ജില്ലയിൽ സെക്ഷൻ 144 പ്രകാരം ജില്ലാ കളക്ടർ...

രാജ്യത്ത് മുപ്പത്തിയേഴു പേർ കൊറോണ രോഗമുക്തരായി

ന്യൂഡൽഹി:   ഇന്ത്യയിൽ കൊറോണ ബാധിതരായിരുന്ന 37 പേർ രോഗവിമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ ചികിത്സയിൽ ആയിരുന്ന പതിനൊന്ന് ഇറ്റാലിയൻ സഞ്ചാരികൾ ആശുപത്രി വിട്ടു. ഇതുവരെ 492 പേർക്കായിരുന്നു രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ലോകത്ത് മൂന്ന് ലക്ഷത്തി എൺപത്തി ഒന്നായിരത്തി അറുന്നൂറ്റി നാല്പത്തി അഞ്ച് കൊവിഡ് കേസുകളാണ്...

കൊറോണ: വൈറസ് പരത്താൻ ആഹ്വാനം; ജീവനക്കാരനെ പിരിച്ചുവിട്ട് ഇൻഫോസിസ്

ബെംഗളൂരു: ഇൻഫോസിസ്സിലെ ഒരു ജീവനക്കാരനെ ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. പുറത്തിറങ്ങി നടക്കാനും തുമ്മിയിട്ട് കൊറോണ വൈറസ് പരത്താനും ഇയാൾ സാമൂഹികമാധ്യമത്തിലിട്ട ഒരു കുറിപ്പിൽ ആഹ്വാനം ചെയ്യുകയായിരുന്നു.“നമുക്ക് കൈകോർക്കാം. പുറത്തുപോയിട്ട് പൊതുവിടങ്ങളിൽ വായ പൊത്താതെ തുമ്മാം. വൈറസ് പരത്താം.” എന്നാണ് ബെംഗളൂരുകാരനായ ഇരുപത്തിയഞ്ചുവയസ്സുകാരൻ മുജീബ്...

ലോകത്തെ കൊവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

റോം:   ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് പല രാജ്യങ്ങളിലും മരണനിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.അമേരിക്കയില്‍ ആയിരത്തി എഴുന്നൂറ്റി അമ്പത്തി...

ടോക്കിയോ ഒളിംപിക്‌സ് മാറ്റിവെച്ചേക്കുമെന്ന് സൂചന

ടോക്കിയോ:   കായിക ലോകം കാത്തിരുന്ന ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി ജപ്പാൻ ഭരണകൂടം ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചതായി റിപ്പോർട്ട്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഫോൺ മാർഗമാണ് ഐഓസി പ്രസിഡന്റ് തോമസ് ബാക്കുമായി ബന്ധപ്പെട്ടത്. ആയിരത്തി എണ്ണൂറ്റി ഒൻപത് പേർക്കാണ് ജപ്പാനിൽ വൈറസ് ബാധ...