25 C
Kochi
Thursday, April 15, 2021

കൊറോണ: പശ്ചിമബംഗാളിൽ 10 രോഗികൾ

കൊൽക്കത്ത:   പശ്ചിമ ബംഗാളിലെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ആയതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയ അറുപത്തിയാറുകാരനായ ഒരാളെ ഇവിടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.രോഗം ബാധിച്ച് ഒരാൾ തിങ്കളാഴ്ച മരിച്ചു. മറ്റുള്ളവരുടെ ചികിത്സ തുടരുന്നു.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി പ്ലസ്ടു പരീക്ഷകൾ മാറ്റി

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1-നു ശേഷം പ്രഖ്യാപിക്കും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‍റിയാലും സിബിഎസ്ഇയിലെ...

മുഖ്യമന്ത്രി ആശുപത്രി വിട്ടു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെഗറ്റീവായി കണ്ടെത്തിയതിനെത്തുടർന്നു ആശുപത്രി വിട്ടു. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.എന്നാൽ കഴിഞ്ഞ ദിവസം വരെ കോവിഡ് നെഗറ്റീവ് ആയിരുന്ന മുഖ്യമന്ത്രിയുടെ ഭാര്യക്ക്...
LGBT March

രക്ഷാകർത്താക്കൾക്കും രക്ഷിക്കാനാകാത്ത ട്രാൻസ് ജീവിതം

സാന്ത്വനത്തിന്റെ കരസ്‌പര്‍ശം എടുത്തുമാറ്റപ്പെട്ടതോടെ വീടു വിട്ടിറങ്ങിയ കുട്ടികളായി കേരളത്തിലെ ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹത്തെ കാണാം. സ്വന്തം അമ്മയോ വീട്ടുകാരോ മാറോട്‌ ചേര്‍ക്കാനില്ലാതെ വരുമ്പോള്‍ തെരുവില്‍ വലിച്ചെറിയപ്പെട്ട അവരെ പിന്തുണയ്‌ക്കാന്‍ വൈകിയാണെങ്കിലും നിയമങ്ങളുണ്ടായി. എന്നാല്‍ നിയമങ്ങള്‍ക്കുള്ള മനുഷ്യമുഖം അതിന്റെ പാലകര്‍ക്കോ അധികൃതര്‍ക്കോ സമൂഹത്തിനോ ഇല്ലെങ്കില്‍ ഫലത്തില്‍ അവ വെറും...

മൂന്ന് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യാൻ കേന്ദ്ര തീരുമാനം

ന്യൂഡൽഹി:   യു എസ്, സ്പെയിന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ളോറോക്വിൻ നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യ. മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. കൊവിഡ് കാലത്ത് മാനുഷിക പരിഗണന ആവശ്യമെന്നു ചൂണ്ടിക്കാട്ടിയാണ് മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്.

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ ഷീല്‍ഡ്; 21 ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം

ന്യൂഡൽഹി:   പടര്‍ന്നുപിടിക്കുന്ന കൊവിഡ് വ്യാപനം തടയാന്‍ ഓപ്പറേഷന്‍ 'ഷീല്‍ഡ്' പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ ഡല്‍ഹിയിലെ 21 പ്രദേശങ്ങള്‍ പൂര്‍ണമായും അടയ്‍ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആരെയും പുറത്തേക്ക് വിടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഓപ്പറേഷന്‍ ഷീല്‍ഡിലൂടെ ഏര്‍പ്പെടുത്തുന്നത്....

കൊറോണ: വിദേശത്ത് നാലു മലയാളികൾ മരിച്ചു

ന്യൂയോർക്ക്:   കോ​വി​ഡ്-19 ബാധിച്ച് നാ​ലു മ​ല​യാ​ളി​ക​ൾ വി​ദേ​ശ​ത്തു മ​രി​ച്ചു. ഇ​തോ​ടെ, രാജ്യത്തി​നു പു​റ​ത്ത് മ​രിക്കുന്ന മ​ല​യാ​ളി​ക​ളുടെ എണ്ണം 24 ആ​യി.ഫി​ല​ഡ​ൽ​ഫി​യ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല സ്വ​ദേ​ശി ലാ​ലു​പ്ര​താ​പ് ജോ​സ് (64), ന്യൂ​യോ​ർ​ക്ക് ഹൈ​ഡ് പാ​ർ​ക്കി​ൽ, തൊ​ടു​പു​ഴ ക​രി​ങ്കു​ന്നം മ​റി​യാ​മ്മ മാ​ത്യു (80), ന്യൂ​യോ​ർ​ക്ക് റോ​ക്‌​ലാ​ൻ​ഡി​ൽ, തൃ​ശൂ​ർ സ്വ​ദേ​ശി ടെ​ന്നി​സ​ൺ...

സംസ്ഥാനത്ത്‌ ഡ്രൈ റൺ നാളെ നാലു ജില്ലകളിൽ

തിരുവനന്തപുരം:   കൊവിഡ്‌ വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈ റൺ സംസ്ഥാനത്ത് നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്സീന്‍ ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഒരിടത്തു വീതവുമാണ് ഡ്രൈ റണ്‍. ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ...

കൊറോണ: ഉത്തർപ്രദേശിൽ ആദ്യമരണം

ഗോരഖ്‌പൂർ:   കൊറോണവൈറസ് ബാധയെത്തുടർന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ ഒരാൾ മരിച്ചു. ഗോരഖ്‌പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചത്. 25 വയസ്സായിരുന്നു. കൊറോണവൈറസ് ബാധയുണ്ടോയെന്നുള്ള പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് ബുധനാഴ്ചയാണ് അറിഞ്ഞത്. കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിന്നും രേഖപ്പെടുത്തുന്ന ആദ്യമരണം...

എറണാകുളം ബ്രോഡ്‍വേയിലും മാര്‍ക്കറ്റിലും മിന്നല്‍ പരിശോധന; 20 പേര്‍ കസ്റ്റഡിയില്‍

എറണാകുളം: എറണാകുളം ബ്രോഡ്‍വേയിലും മാര്‍ക്കറ്റിലും പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 പേര്‍ കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വലിയ തിരക്കുണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് പൊലീസ് പരിശോധന നടത്തിയത്. ഐ.ജി വിജയ് സാക്കറെ, ഡി.സി.പി പൂങ്കുഴലി, എ.സി.പി ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ ലോക്ക്ഡൌണ്‍...