25 C
Kochi
Thursday, April 15, 2021

മുഖ്യമന്ത്രി ആശുപത്രി വിട്ടു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെഗറ്റീവായി കണ്ടെത്തിയതിനെത്തുടർന്നു ആശുപത്രി വിട്ടു. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.എന്നാൽ കഴിഞ്ഞ ദിവസം വരെ കോവിഡ് നെഗറ്റീവ് ആയിരുന്ന മുഖ്യമന്ത്രിയുടെ ഭാര്യക്ക്...

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി പ്ലസ്ടു പരീക്ഷകൾ മാറ്റി

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1-നു ശേഷം പ്രഖ്യാപിക്കും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‍റിയാലും സിബിഎസ്ഇയിലെ...

നിയന്ത്രണങ്ങൾ കര്‍ശനമാക്കി കര്‍ണാടക; കൊവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

ബം​ഗളൂരു:കർണാടക അതിർത്തിയിൽ ഇന്ന് മുതൽ വീണ്ടും നിയന്ത്രണം. കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതൽ കടത്തിവിടില്ല. തലപ്പാടിയിൽ കെഎസ്ആർടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും കർണാടക ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.കൊവിഡിന്റെ രണ്ടാം തരം​ഗ മുന്നറിയിപ്പിനെത്തുടർന്നാണ് കർണാടക വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കർണാടക ഇതിനു മുമ്പ്...

തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം; സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിൻ വിതരണം നിർത്തിവച്ചു

തിരുവനന്തപുരം:തലസ്ഥാനത്ത് കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്സിൻ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം. മെഗാ വാക്സിന്‍ ക്യാംപുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് ക്ഷാമത്തിന് കാരണമെന്നാണ് വിവരം.വിവിധ ആശുപത്രികളിൽ എത്തിയ മുതിർന്ന പൗരന്മാർ വാക്സിൻ ലഭിക്കാതെ മടങ്ങി. ഓൺലൈൻ രജിസ്ട്രേഷൻ വഴി...

പോസ്​റ്റ്​ കൊവിഡ്​ സിൻഡ്രോം: രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന

കൊ​ച്ചി:കൊവി​ഡ് വ​ന്നു​പോ​യ പ​ല​രി​ലും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ. കൊവി​ഡ്​ ഭേ​ദ​മാ​യ 20 ശ​ത​മാ​നം പേ​രി​ലും തു​ട​ർ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ കാ​ണു​ന്നു. നെ​ഗ​റ്റി​വാ​യ​ശേ​ഷം മ​റ്റ് ഗു​രു​ത​ര അ​സു​ഖ​ങ്ങ​ൾ ബാ​ധി​ച്ച്​ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്.സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള സ​ര്‍ക്കാ​റി​ൻറെ 1284 പോ​സ്​​റ്റ്​ കൊവി​ഡ് ക്ലി​നി​ക്കു​ക​ളി​ലാ​യി ഇ​തു​വ​രെ 93,680 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. 51,508 പേ​ര്‍ ഫോ​ണ്‍വ​ഴി...

കൊവിഡ്; മഹാരാഷ്ട്ര, കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങ ളേർപ്പെടുത്തി

മുംബൈ:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാനമാർഗമോ ട്രെയിൻ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും.വിമാനത്താവളത്തിൽ സ്വന്തം...

തി​രു​വ​ന​ന്ത​പു​രത്ത്​ ആദ്യഡോസ്​ വാക്​സിനെടുത്ത ഡോക്​ടർക്ക്​ കൊവിഡ്

തി​രു​വ​ന​ന്ത​പു​രം:ആ​ദ്യ ഡോ​സ് കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ഡോ​ക്​​ട​ർ​ക്ക്​ കൊവിഡ്. ഡോ ​മ​നോ​ജ് വെ​ള്ള​നാ​ടി​നാ​ണ്​ കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും തു​ട​ർ​ന്നും എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നെങ്കി​ലും പോ​സി​റ്റീവ് ആ​ണെ​ന്ന​റി​യാ​ത്ത ഒ​രു രോ​ഗി​യു​മാ​യു​ള്ള നി​ര​ന്ത​ര സ​മ്പ​ർ​ക്ക​മാ​കാം രോ​ഗ​പ്പ​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യി ഡോ​ക്ട​ർ ഫേ​സ്ബു​ക്ക്​ പോ​സ്റ്റി​ൽ കു​റി​ച്ചു.'ഞാ​ൻ വാ​ക്സി​ൻ ആ​ദ്യ ഡോ​സാ​ണ് എ​ടു​ത്ത​ത്. ര​ണ്ടാ​മ​ത്തെ ഡോ​സു​മെ​ടു​ത്ത്...

മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 150 പേര്‍ക്ക് കൊവിഡ്

മലപ്പുറം:മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ 150 പേര്‍ക്ക് കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിലെ ഒരു എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റുള്ളവരിലും പരിശോധന നടത്തിയതോടെയാണ് രോഗവ്യാപനം തിരിച്ചറിഞ്ഞത്.

കോവിഷീൽഡ് വാക്സീൻ ഉൽപാദനം താൽക്കാലികമായി നിർത്തി വെച്ചു

ന്യൂഡൽഹി:സർക്കാരിൽ നിന്ന് പുതിയ ഓർഡർ കിട്ടാത്തതിനാൽ കോവിഷീൽഡ് ഉൽപാദനം സീറം ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി നിർത്തിവച്ചു. 5 കോടിയിലേറെ ഡോസ് വാക്സീൻ സീറം ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. സീറവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ 20 ലക്ഷം ഡോസുകൾ കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കു കയറ്റി അയച്ചിരുന്നു.വിദേശകയറ്റുമതിക്ക് തട‌സ്സമില്ലെങ്കിലും അതിനും വിചാരിച്ച വേഗമില്ലെന്നാണ്...

രാജ്യത്തെ 43 ശതമാനം കൊവിഡ് കേസുകളും കേരളത്തിൽ;കേന്ദ്ര സംഘം കേരളത്തിലേക്ക്

ദില്ലി:കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തിൽ പ്രതിരോധ നടപടികളിൽ പാളിച്ചയുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. കേരളത്തിനൊപ്പം മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്.