28 C
Kochi
Thursday, August 13, 2020

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ബൈജൂസ് ആപ്പ് സ്ഥാപകനും

ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്ന മലയാളി ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍. പഠന വിഷയങ്ങള്‍ ആപ്പ് വഴി കുട്ടികളിലേക്കെത്തിക്കുന്ന ബൈജൂസ് ആപ്പിന്റെ മൂല്യം 40,000 കോടി രൂപ കടന്നോടെയാണ് പട്ടികയില്‍ ബൈജു എത്തിയത്.ബില്യണയര്‍ ക്ലബില്‍ ഇടം നേടിയ അപൂര്‍വം മലയാളികളില്‍ ഒരാളായാണ് മുപ്പത്തിയേഴുകാരനായ ബൈജു മാറിയിരിക്കുന്നത്.ബൈജൂസ്...

ഡിജിറ്റല്‍ വ്യാപാരയുദ്ധങ്ങള്‍ കനക്കുന്നു

ജനീവ:ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ ഭീഷണി ഉയര്‍ത്തിയില്ലെങ്കില്‍, ഇരുപത് വര്‍ഷമായി തുടരുന്ന ഡിജിറ്റല്‍ വ്യാപാര നിരക്ക് ഏര്‍പ്പെടുത്താതിരിക്കാനുള്ള കാലാവധി അടുത്തയാഴ്ച അവസാനിക്കും.ഇതോടെ സോഫ്റ്റ് വെയറുകളും സിനിമയും ഡൗണ്‍ലോഡ് ചെയ്യുന്നതിന് പണം നല്‍കേണ്ടി വരും.1998ലാണ് ഇലക്ട്രോണിക് ട്രാന്‍സിമിഷനുകള്‍ക്ക് നിരക്ക് ചുമത്തേണ്ടതില്ലെന്ന് അന്താരാഷ്ട്ര വ്യാപാര സംഘടന തീരുമാനിച്ചത്. ഇത് ഏകദേശം പ്രതിവര്‍ഷം 22,500...

‘ഡിലീറ്റ് ഫോർ എവെരിവൺ’ പരിഷ്കരിച്ച് വാട്ട്സാപ്പും; തകരാറിലായ സംവിധാനം പരിഹരിച്ച് ട്വിറ്റർ

ന്യൂയോർക്ക്: അയച്ചുകഴിഞ്ഞ സന്ദേശങ്ങളെയും നിയന്ത്രിക്കാനാവുന്ന പുതിയ പ്രത്യേകതയുമായി വാട്സാപ്പ്. ‘കൈവിട്ടുപോയ’ സന്ദേശങ്ങളെ മായ്ച്ചുകളയാനുള്ള 'ഡിലീറ്റ് ഫോർ എവെരിവൺ' സംവിധാനമാണ് കൂടുതൽ പരിഷ്ക്കാരങ്ങളുമായി എത്തുന്നത്.ഉപയോക്താവ് അയയ്ക്കുന്ന സന്ദേശം ഒരു നിശ്ചിത സമയത്തിനുശേഷം സ്വയമേ അപ്രത്യക്ഷമാകുന്ന ‘ഡിസപ്പിയറിങ് മെസേജ്’ സംവിധാനമാണ് പുതിയ പരിഷ്‌ക്കാരങ്ങളിലൊന്ന്. ഇതിലൂടെ 5 മിനിറ്റ്, ഒരു മണിക്കൂർ...

48 മെഗാപിക്സൽ കാമറയുമായി ഷവോമിയുടെ “റെഡ്‌മി നോട്ട് 7” ഉടൻ വരുന്നു

ഇതിനോടകം തന്നെ ചൈനവിപണിയിൽ എത്തിയിരിക്കുന്ന ഷവോമിയുടെ "റെഡ്‌മി നോട്ട് 7" ഇന്ത്യൻ വിപണിയിലും ഉടൻ എത്തുന്നു. മൂന്നു വേരിയന്റുകളിൽ ഇറങ്ങുന്ന മോഡലുകൾക്ക് മികച്ച സവിശേഷതകളാണ് ഷവോമി നൽകിയിരിക്കുന്നത്.6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്. 1080x2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത്. സംരക്ഷണത്തിന്...

ചാരന്മാരുടെ പരസ്യങ്ങൾ ഒഴിവാക്കൊനൊരുങ്ങി ഗൂഗിൾ

വാഷിങ്ടൺ:സ്പൈ വെയറുകള്‍, സ്പൈ ആപ്പുകള്‍ എന്നിവയുടെ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഗൂഗിൾ. ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്, ഭാര്യ അറിയാതെ അവരുടെ വാട്ട്സ്ആപ്പ് നോക്കാം എന്നീ വാചകങ്ങളുമായി എത്തുന്ന പരസ്യങ്ങൾക്കാണ് ഗൂഗിൾ വിലക്കേർപ്പെടുത്തുന്നത്.  ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ എല്ലാം...

2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത മുഖ്യമന്ത്രിയുടെ ഫെയ്‌സ്...

ട്രക്ക്, ബസ് നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് നഷ്ടത്തില്‍

മുംബൈ:ട്രക്ക്, ബസ് നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് നഷ്ടത്തില്‍. ഉല്‍പാദനത്തെ വില്‍പനയുമായി കൂട്ടിയിണക്കുന്നതിന്റെ ഭാഗമായി ഈ മാസം 12 ദിവസത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് കമ്പനി റെഗുലേറ്ററി ബോര്‍ഡ് അറിയിച്ചു.വാഹനമേഖലയിലെ കടുത്ത മാന്ദ്യം വ്യക്തമാക്കുന്നതാണ് അശോക് ലെയ്‌ലാന്‍ഡിന്റെ തീരുമാനം.മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ജൂലൈ മുതല്‍ ലെയ്ലാന്‍ഡ് ഉല്പാദനം കുറച്ചിരുന്നു....

ഇന്റർനെറ്റ് രംഗത്തെ വലിയൊരു സൈബര്‍ കുറ്റകൃത്യം കൂടി പുറത്ത്

ഡൽഹി: തൊഴില്‍ അന്വേഷണത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തതെന്നു കരുതുന്നവരുടെ സ്വകാര്യ വിവരങ്ങൾ  ഡാര്‍ക്ക് വെബില്‍ ചോര്‍ന്നു. 2.9 കോടി ഇന്ത്യക്കാരുടെ ഈ സ്വകാര്യ ഡാറ്റ ഇപ്പോൾ  സൗജന്യമായി ആര്‍ക്കും ആക്‌സസ്സ് ചെയ്യാവുന്ന നിലയിലാണുള്ളത്.  സൈബിള്‍ എന്ന് പേരുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് ഈ കുറ്റകൃത്യം പുറത്തുവിട്ടിരിക്കുന്നത്. 

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്, തിരഞ്ഞെടുപ്പിൽ അതിന്റെ പ്രയോജനം എന്തൊക്കെയാണെന്ന് പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.2013 മുതലാണ് ഇന്ത്യയിൽ ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. വി.വി.പാറ്റ് (V...

ലോങ് മാര്‍ച്ച് 11 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ചൈന

ബെയ്‌ജിങ്:  കപ്പലില്‍നിന്ന് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച് ചൈന. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മഞ്ഞക്കടലില്‍ നിന്നാണ് 'ലോങ് മാര്‍ച്ച് 11' എന്ന റോക്കറ്റ് വിക്ഷേപിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഏഴ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇവയില്‍ രണ്ടെണ്ണം ബെയ്‌ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന 125 എന്ന ടെക്നോളജി കമ്പനിയുടെ...