29 C
Kochi
Thursday, August 13, 2020

ജിയോ ഫൈബറിൽ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ 11,200 കോടി നിക്ഷേപം 

ദോഹ: ജിയോ ഫൈബറില്‍  ദോഹ ആസ്ഥാനമായുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ട്.  ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.  ജിയോ പ്ലാറ്റ്‌ഫോമിലൂടെ 2000 കോടി ഡോളര്‍ സമാഹരിച്ചശേഷം അടുത്തതായി ഫൈബര്‍ നെറ്റ് വര്‍ക്കിലേയ്ക്ക് നിക്ഷേപം സമാഹരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.  5ജി സേവനവും...

ഹൈഡ്രജൻ ഇന്ധന വാഹനനിർമാണത്തിന് കേന്ദ്രാനുമതി

ഡൽഹി:ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ നിർമ്മാണത്തിന് കേന്ദ്രം അനുമതി നൽകി.  നിർമാണത്തിനുള്ള കരട് രൂപരേഖയാണ്   കേന്ദ്ര ഉപരിതലമന്ത്രാലയം ഇറക്കിയത്. ജൂലായ് അവസാനത്തോടെ അന്തിമ ഉത്തരവിറങ്ങും.  വൈദ്യുതിവാഹനങ്ങളിൽ ബാറ്ററി ചാർജ്ജ് ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരുമെന്ന പോരായ്മ മറികടക്കാനാണ് ഹൈഡ്രജൻ വാഹങ്ങൾ നിർമ്മിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ പെട്രോൾ പമ്പ് ചെയ്യുന്നതുപോലെ...

സാംസങ്ങിന് നൂറുകോടി നഷ്ടപരിഹാരം നൽകി ആപ്പിൾ

വാഷിംഗ്‌ടൺ:സാംസങ്ങിന് ആപ്പിള്‍ നൂറുകോടിയോളം ഡോളർ നഷ്ടപരിഹാരമായി നൽകിയെന്ന് റിപ്പോർട്ട്.  സാംസങ്ങില്‍ നിന്ന് നേരത്തെ ഓര്‍ഡര്‍ ചെയ്ത  ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് സ്‌ക്രീനുകള്‍ വാങ്ങുന്നതില്‍ ആപ്പിള്‍ വീഴ്ച വരുത്തിയതിനെ തുടർന്നാണിത്.  ലോകത്ത് ആകെ നിര്‍മിക്കുന്ന ഒ.എല്‍.ഇ.ഡി സ്‌ക്രീനുകളില്‍ നാല്‍പ്പത് ശതമാനവും സാംസങ്ങാണ് നിർമ്മിക്കുന്നതും. ആപ്പിളും ഈ സ്‌ക്രീനുകൾക്കായി...

ചാരന്മാരുടെ പരസ്യങ്ങൾ ഒഴിവാക്കൊനൊരുങ്ങി ഗൂഗിൾ

വാഷിങ്ടൺ:സ്പൈ വെയറുകള്‍, സ്പൈ ആപ്പുകള്‍ എന്നിവയുടെ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഗൂഗിൾ. ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്, ഭാര്യ അറിയാതെ അവരുടെ വാട്ട്സ്ആപ്പ് നോക്കാം എന്നീ വാചകങ്ങളുമായി എത്തുന്ന പരസ്യങ്ങൾക്കാണ് ഗൂഗിൾ വിലക്കേർപ്പെടുത്തുന്നത്.  ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ എല്ലാം...

പാചകവാതകം വാട്‌സ്ആപ് വഴി ബുക്ക് ചെയ്യാമെന്ന് ബിപിസിഎല്‍

ഡൽഹി:   ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്‌സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. രാജ്യത്ത് എഴ് കോടിയിലേറെ ഉപഭോക്താക്കളുണ്ട് ഭാരത് പെട്രോളിയത്തിന്. കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ബിപിസിഎല്‍ അധികൃതര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.ചെറുപ്പക്കാരും പ്രായമുള്ളവരും ഒരുപോലെ ഉപയോഗിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനെന്ന നിലയിലാണ് വാട്‌സ്ആപ് ഉപയോഗിച്ച് പാചകവാതകം...

ഇന്റർനെറ്റ് രംഗത്തെ വലിയൊരു സൈബര്‍ കുറ്റകൃത്യം കൂടി പുറത്ത്

ഡൽഹി: തൊഴില്‍ അന്വേഷണത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തതെന്നു കരുതുന്നവരുടെ സ്വകാര്യ വിവരങ്ങൾ  ഡാര്‍ക്ക് വെബില്‍ ചോര്‍ന്നു. 2.9 കോടി ഇന്ത്യക്കാരുടെ ഈ സ്വകാര്യ ഡാറ്റ ഇപ്പോൾ  സൗജന്യമായി ആര്‍ക്കും ആക്‌സസ്സ് ചെയ്യാവുന്ന നിലയിലാണുള്ളത്.  സൈബിള്‍ എന്ന് പേരുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് ഈ കുറ്റകൃത്യം പുറത്തുവിട്ടിരിക്കുന്നത്. 

ഫെയ്സ് അണ്‍ലോക്കിന് മാസ്ക് തടസമില്ല; ആപ്പിള്‍ iOS 13.5 അവതരിപ്പിച്ചു

വാഷിങ്ടണ്‍: ഐഫോണുകള്‍ക്കായുള്ള iOS 13.5 അപ്‌ഡേറ്റ് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി പുറത്തിറക്കി. മാസ്‌ക്കുകള്‍ ധരിക്കുമ്പോഴും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകള്‍ വളരെ എളുപ്പം ഫെയ്സ് അണ്‍ലോക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം പുതിയ അപ്ഡേറ്റില്‍ ഒരുക്കിയിട്ടുണ്ട്.കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷാ ചട്ടങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ളതാണ് ആപ്പിളിന്റെ ഈ നീക്കം. കൊവിഡ്...

നാഷണൽ സോഷ്യൽ രജിസ്ട്രി; പൗരന്മാരെ നിരീക്ഷിക്കാൻ പുത്തൻ ഡാറ്റാബേസുമായി കേന്ദ്രം

രാജ്യത്തെ 130 കോടി ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും കണ്ടെത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ സമഗ്രവും സ്വയം നവീകരിക്കാൻ സാധിക്കുന്നതും അത്യാധുനികവുമായ  ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. പൗരന്മാരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും പിന്തുടരാനുമുള്ള സംവിധാനം നിലവിൽ വരുന്നതോടുകൂടി പൗരന്മാരുടെ യാത്ര, ജോലി മാറ്റം, വസ്തു വാങ്ങല്‍, പുതിയ ജനന മരണങ്ങള്‍, വിവാഹം, ഭാര്യ/ഭര്‍തൃ...

കൊറോണ വൈറസ് സ്ക്രീനിങ് വെബ്സൈറ്റ്; പങ്കില്ലെന്ന് ഗൂഗിള്‍, ഉത്തരം മുട്ടി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധ പരിശോധിക്കാനും, ടെസ്റ്റുകള്‍ ചെയ്യാനുമായി ഗൂഗിള്‍ നിര്‍മ്മിക്കുന്ന സ്ക്രീനിങ് വെബ്സൈറ്റ് ഈ ആഴ്ച അവസാനത്തോടെ പൂര്‍ത്തിയാകും. സൈറ്റ് സംബന്ധിച്ച് ചില വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഗൂഗിളിന്‍റെ പ്രസ്താവന.അമേരിക്കന്‍ ജനതയ്ക്ക് രാജ്യത്ത് എവിടെ നിന്നും കൊറോണ വൈറസ് ബാധ പരിശോധിക്കാന്‍ ഗൂഗിളിന്‍റെ നേതൃത്വത്തില്‍ വെബ്സൈറ്റ് ഒരുങ്ങുന്നതായി പ്രസിഡന്‍റ്...

നിക്ഷേപകരെ വിലക്കി മൈക്രോസോഫ്റ്റ്, ഉച്ചകോടികള്‍ റദ്ദാക്കി ഫേസ്ബുക്ക്; കൊറോണയില്‍ വലഞ്ഞ് ടെക് മേഖല

ആഗോളതലത്തില്‍ ടെക്നോളജി മേഖലയെ ആപ്പിലാക്കി കൊറോണ വൈറസ്. കമ്പനികള്‍ തങ്ങളുടെ ഫാക്ടറികള്‍ അടച്ചുപൂട്ടുകയും, പ്രധാനപ്പെട്ട സമ്മേളനങ്ങളും ഉച്ചകോടികളും റദ്ദാക്കുകയും, ബിസിനസ് സംബന്ധമായ യാത്രകള്‍ മാറ്റിവയ്ക്കുകയുമാണ്.സാങ്കേതിക മേഖലയില്‍ അതികായരായ പല കമ്പനികളും വന്‍ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. ഫേസ്ബുക്ക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വികസന പ്രവര്‍ത്തനങ്ങളും, കമ്പനി നേരിട്ട പ്രതിസന്ധികളും വിശദീകരിക്കുന്ന...