25 C
Kochi
Friday, July 3, 2020

പാചകവാതകം വാട്‌സ്ആപ് വഴി ബുക്ക് ചെയ്യാമെന്ന് ബിപിസിഎല്‍

ഡൽഹി:   ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്‌സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. രാജ്യത്ത് എഴ് കോടിയിലേറെ ഉപഭോക്താക്കളുണ്ട് ഭാരത് പെട്രോളിയത്തിന്. കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ബിപിസിഎല്‍ അധികൃതര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.ചെറുപ്പക്കാരും പ്രായമുള്ളവരും ഒരുപോലെ ഉപയോഗിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനെന്ന നിലയിലാണ് വാട്‌സ്ആപ് ഉപയോഗിച്ച് പാചകവാതകം...

ഇന്റർനെറ്റ് രംഗത്തെ വലിയൊരു സൈബര്‍ കുറ്റകൃത്യം കൂടി പുറത്ത്

ഡൽഹി: തൊഴില്‍ അന്വേഷണത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തതെന്നു കരുതുന്നവരുടെ സ്വകാര്യ വിവരങ്ങൾ  ഡാര്‍ക്ക് വെബില്‍ ചോര്‍ന്നു. 2.9 കോടി ഇന്ത്യക്കാരുടെ ഈ സ്വകാര്യ ഡാറ്റ ഇപ്പോൾ  സൗജന്യമായി ആര്‍ക്കും ആക്‌സസ്സ് ചെയ്യാവുന്ന നിലയിലാണുള്ളത്.  സൈബിള്‍ എന്ന് പേരുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് ഈ കുറ്റകൃത്യം പുറത്തുവിട്ടിരിക്കുന്നത്. 

ഫെയ്സ് അണ്‍ലോക്കിന് മാസ്ക് തടസമില്ല; ആപ്പിള്‍ iOS 13.5 അവതരിപ്പിച്ചു

വാഷിങ്ടണ്‍: ഐഫോണുകള്‍ക്കായുള്ള iOS 13.5 അപ്‌ഡേറ്റ് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി പുറത്തിറക്കി. മാസ്‌ക്കുകള്‍ ധരിക്കുമ്പോഴും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകള്‍ വളരെ എളുപ്പം ഫെയ്സ് അണ്‍ലോക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം പുതിയ അപ്ഡേറ്റില്‍ ഒരുക്കിയിട്ടുണ്ട്.കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷാ ചട്ടങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ളതാണ് ആപ്പിളിന്റെ ഈ നീക്കം. കൊവിഡ്...

നാഷണൽ സോഷ്യൽ രജിസ്ട്രി; പൗരന്മാരെ നിരീക്ഷിക്കാൻ പുത്തൻ ഡാറ്റാബേസുമായി കേന്ദ്രം

രാജ്യത്തെ 130 കോടി ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും കണ്ടെത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ സമഗ്രവും സ്വയം നവീകരിക്കാൻ സാധിക്കുന്നതും അത്യാധുനികവുമായ  ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. പൗരന്മാരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും പിന്തുടരാനുമുള്ള സംവിധാനം നിലവിൽ വരുന്നതോടുകൂടി പൗരന്മാരുടെ യാത്ര, ജോലി മാറ്റം, വസ്തു വാങ്ങല്‍, പുതിയ ജനന മരണങ്ങള്‍, വിവാഹം, ഭാര്യ/ഭര്‍തൃ...

കൊറോണ വൈറസ് സ്ക്രീനിങ് വെബ്സൈറ്റ്; പങ്കില്ലെന്ന് ഗൂഗിള്‍, ഉത്തരം മുട്ടി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധ പരിശോധിക്കാനും, ടെസ്റ്റുകള്‍ ചെയ്യാനുമായി ഗൂഗിള്‍ നിര്‍മ്മിക്കുന്ന സ്ക്രീനിങ് വെബ്സൈറ്റ് ഈ ആഴ്ച അവസാനത്തോടെ പൂര്‍ത്തിയാകും. സൈറ്റ് സംബന്ധിച്ച് ചില വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഗൂഗിളിന്‍റെ പ്രസ്താവന.അമേരിക്കന്‍ ജനതയ്ക്ക് രാജ്യത്ത് എവിടെ നിന്നും കൊറോണ വൈറസ് ബാധ പരിശോധിക്കാന്‍ ഗൂഗിളിന്‍റെ നേതൃത്വത്തില്‍ വെബ്സൈറ്റ് ഒരുങ്ങുന്നതായി പ്രസിഡന്‍റ്...

നിക്ഷേപകരെ വിലക്കി മൈക്രോസോഫ്റ്റ്, ഉച്ചകോടികള്‍ റദ്ദാക്കി ഫേസ്ബുക്ക്; കൊറോണയില്‍ വലഞ്ഞ് ടെക് മേഖല

ആഗോളതലത്തില്‍ ടെക്നോളജി മേഖലയെ ആപ്പിലാക്കി കൊറോണ വൈറസ്. കമ്പനികള്‍ തങ്ങളുടെ ഫാക്ടറികള്‍ അടച്ചുപൂട്ടുകയും, പ്രധാനപ്പെട്ട സമ്മേളനങ്ങളും ഉച്ചകോടികളും റദ്ദാക്കുകയും, ബിസിനസ് സംബന്ധമായ യാത്രകള്‍ മാറ്റിവയ്ക്കുകയുമാണ്.സാങ്കേതിക മേഖലയില്‍ അതികായരായ പല കമ്പനികളും വന്‍ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. ഫേസ്ബുക്ക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വികസന പ്രവര്‍ത്തനങ്ങളും, കമ്പനി നേരിട്ട പ്രതിസന്ധികളും വിശദീകരിക്കുന്ന...

തരംഗമായി ബംഗളുരു ട്രാൻസ്പോർട്ടിന്റെ ‘മൈ ബിഎംടിസി’ ആപ്പ്

ബംഗളുരു:ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ (ബിംഎംടിസി)  'മൈ ബിഎംടിസി' മൊബൈൽ അപ്ലിക്കേഷൻ കൂടുതൽ ജനപ്രീതി നേടുന്നു. കഴിഞ്ഞ വർഷം ഇറക്കിയ ആപ്പാണെങ്കിലും ഇപ്പോൾ കൂടുതൽ നവീകരിച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയതോടെ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.  ഇതിനകം ഒരു ലക്ഷത്തോളം പേർ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞതായി...

ഐഫോൺ 9 മാർച്ചിൽ പുറത്തിറക്കിയേക്കും 

കാലിഫോർണിയ: മാർച്ച് 31 ന്  ലോഞ്ച് ഇവന്റ് നടത്താൻ ഒരുങ്ങി പ്രീമിയം സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ആപ്പിൾ . റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 9 പുറത്തിറങ്ങാൻ പോകുന്നു. ജനപ്രിയ മോഡലായ ഐഫോൺ എസ്ഇയുടെ പിൻഗാമിയായിട്ടാണ് ആപ്പിൾ ഐഫോൺ 9നെ പ്രതീക്ഷിക്കുന്നത്. മാർച്ചിലെ അവസാനത്തെ...

സ്മാര്‍ട്ടായി വോട്ടിങ്; ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത സംവിധാനം ഒരുങ്ങുന്നു

ന്യൂ ഡല്‍ഹി: മറ്റു നഗരങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് ഇനി സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ എളുപ്പം. പ്രത്യേകമായി സജ്ജീകരിക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ് കേന്ദ്രങ്ങളിലൂടെ ഇനി ഏത് നഗരത്തില്‍ നിന്നും വോട്ട് രേഖപ്പെടുത്താം.  ബ്ലോക്ക്ചെയിന്‍  സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ സംവിധാനം ഐഐടി മദ്രാസിലെ ഗവേഷകരാണ് വികസിപ്പിച്ചെടുക്കുന്നത്.സര്‍വ്വീസ് വോട്ടുകള്‍ ഇലക്ട്രോണിക്കായി...

ഐഎസ്ആര്‍ഒയുടെ ഉൾപ്പെടെ ഇമെയിൽ ഐഡി ചോർന്നതായി റിപ്പോർട്ട്

ദില്ലി: ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോർന്നതായി റിപ്പോർട്ട്. ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐഎസ്ആര്‍ഒ, വിദേശ കാര്യ മന്ത്രാലയം തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകൾ ഉൾപ്പെടെ മൂവായിരത്തോളം സര്‍ക്കാര്‍ ഇമെയില്‍ ഐഡികൾ ചോർന്നതായാണ് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്. വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യക്ക് പുറത്തുള്ളവരാണോ അല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല....