24 C
Kochi
Tuesday, October 22, 2019

പിഎംസി ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം: സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ഗൂഢ നീക്കമെന്ന് സംശയം

മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തി. ബാങ്കിലെ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ദിവസം ആയിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ല എന്നാണ് ആര്‍ബിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. സെപ്റ്റംബര്‍ 23 മുതല്‍ ആറു മാസത്തേക്കാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം.ഇതോടൊപ്പം...

കൊച്ചി – മാലദ്വീപ് വിമാന സര്‍വീസ് ഒക്ടോബര്‍ മുതല്‍

കൊച്ചി: ഐലന്‍ഡ് ഏവിയേഷന്‍ സര്‍വീസസിന്റെ ഉടമസ്ഥതയിലുള്ള മാല്‍ഡിവിയന്‍ വിമാന കമ്പനി കൊച്ചിയില്‍ നിന്നും മാലദ്വീപിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 28 മുതലാണ് മാലദ്വീപിലെ ഹനുമാധുവില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ഓരോ സര്‍വീസ് വീതമാണ് നടത്തുക. 50 സീറ്റുകളുള്ള...

ബിസ്‌കറ്റ് വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ജി.എസ്.ടി : പാര്‍ലെ ഗ്രൂപ്പ്

ന്യൂഡല്‍ഹി: അശാസ്ത്രീയമായ ജി.എസ്.ടി നികുതിയാണ് ബിസ്‌കറ്റ് വ്യവസായത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ഗ്രൂപ്. എക്‌സൈസ് നികുതിയില്‍ നിന്നും നേരത്തേ ഒഴിവാക്കിയിരുന്ന ബിസ്‌കറ്റിന് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതു മുതലാണ് വില്‍പനയില്‍ ഇടിവുണ്ടാകാന്‍ തുടങ്ങിയതെന്ന് പാര്‍ലെ ബിസ്‌കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു.നികുതിയിലുണ്ടായ വര്‍ധനവ്...

ഈ തകര്‍ച്ച സ്വയംകൃതാനര്‍ത്ഥമോ…

ന്യൂഡല്‍ഹി : ജി.എസ്.ടി ഉള്‍പ്പെടെ സാമ്പത്തിക രംഗത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ഒന്നടങ്കം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുന്നതായി റിപ്പോര്‍ട്ടുകള്‍. പടി പടിയായി കടന്നു വരുന്ന സാമ്പത്തിക മാന്ദ്യം ആദ്യഘട്ടമായി രാജ്യത്തെ വ്യാപാര മേഖലയെ ഒന്നാകെ ബാധിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം...

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം : സര്‍ചാര്‍ജ് ഒഴിവാക്കി

  ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് പിന്‍വലിച്ചു. വിദേശത്തു നിന്നും പോര്‍ട്ട് ഫോളിയോകളില്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്നവര്‍ക്കുള്ള കെ.വൈ.സി വ്യവസ്ഥകളും ഉദാരമാക്കാനാണ് പുതിയ തീരുമാനം.കഴിഞ്ഞ മാസമാണ് നിലവിലെ ആദായ നികുതികള്‍ക്കു പുറമേ സൂപ്പര്‍ റിച്ച് ടാക്‌സ് എന്ന പേരില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല...

ഇന്ന് സ്വര്‍ണവിലയില്‍ 240 രൂപ കുറവ്

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,240 രൂപയും പവന് 25,920 രൂപയുമായിരുന്നു നിരക്ക്. ജൂലൈ 19 ന്...

എച്ച്.ഡി.എഫ്.സി. വായ്പാപലിശ നിരക്കുകള്‍ കുറച്ചു

പ്രമുഖ ഭവന വായ്പ സ്ഥാപനമായ എച്ച്.ഡി.എഫ്.സി. വായ്പാപലിശ നിരക്കുകള്‍ കുറച്ചു. 0.10 ശതമാനത്തിന്റെ കുറവാണ് ഭവന വായ്പകള്‍ക്ക് വന്നത്. പലിശാ ഇളവുകള്‍ നിലവിലുളള ഇടപാടുകാര്‍ക്കും ബാധകമാണ്.30 ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് പലിശാ നിരക്ക് ഇനി മുതല്‍ 8.50 ശതമാനമാണ്. 30 ലക്ഷം മുതല്‍ 75 ലക്ഷം...

ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ ആഗസ്റ്റില്‍ വിപണിയിലെത്തും

 കുഞ്ഞന്‍ എസ്.യു.വികള്‍ വാഹനപ്രേമികളുടെ മനസ്സു കീഴടക്കിയിരിക്കുകയാണിപ്പോള്‍. ആ നിരയിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ ആഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്നു വിവരം. കമ്പനിയുടെ വാര്‍ഷിക പൊതു യോഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മൊത്തത്തില്‍ കറുപ്പില്‍ കുളിച്ചാണ് ഹാരിയര്‍ എത്തുന്നത്.ഗ്ലോസി ബ്ലാക്ക് പെയിന്റിനൊപ്പം 17 ഇഞ്ച് അലോയ് വീല്‍ മാത്രമല്ല...

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേയ്ക്ക് ചുവട് വയ്ക്കാനൊരുങ്ങി ആമസോണ്‍

യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ക്ക് എതിരാളിയാകാന്‍ ആമസോണ്‍ ഇന്ത്യയില്‍ എത്തുന്നു. ഇതിനായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ കറ്റാമരനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ആമസോണ്‍. കടുത്ത മത്സരം നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണമേഖലയില്‍ ആമസോണ്‍കൂടി വരുന്നതോടെ മത്സരം കനക്കും. തങ്ങളുടെ പുതിയ സംരംഭത്തിലേക്ക് ജീവനക്കാരെ...

ഇന്ത്യന്‍ ഓയിലിന് കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ മൂന്നാം റാങ്ക്

ഇന്ത്യയിലെ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യന്‍ ഓയിലിന് മൂന്നാം റാങ്ക്. എണ്ണ- വാതക മേഖലയില്‍ ഒന്നാം റാങ്കും ഇന്ത്യന്‍ ഓയിലിനാണ്. ഓഹരി വിപണി നിക്ഷേപം, ബിസിനസ് രംഗത്തെ പ്രകടനം എന്നിവയുടെ കാര്യത്തില്‍ ബ്രാന്‍ഡ്സ് സ്ട്രെങ്ത് ഇന്‍ഡിക്സില്‍ (ബി.എസ്‌.ഐ) വര്‍ധന രേഖപ്പെടുത്തിയാണ് ഇന്ത്യന്‍ ഓയില്‍ മുന്നേറിയത്.ലണ്ടന്‍ കമ്ബനിയായ ബ്രാന്‍ഡ്...