25 C
Kochi
Friday, July 3, 2020

മോശം കാലാവസ്ഥയെ തുടർന്ന്  നാസ – സ്പേസ് എക്സ് ബഹിരാകാശ യാത്ര മാറ്റിവച്ചു

വാഷിംഗ്‌ടൺ: അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് ഗവേഷകരുമായി ഇന്നലെ വിക്ഷേപിക്കാനിരുന്ന സ്പേസ് എക്സ് കമ്പനിയുടെ ദൗത്യം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു. ടേക്കോഫിന് ഇരുപത് മിനിറ്റ് മുൻപാണ് ദൗത്യം മാറ്റിവെയ്ക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയത്. നാസയുമായി കൈകോർത്ത്​ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് ചരിത്രം രചിക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഇനി അടുത്ത വിക്ഷേപണം...

ശാസ്ത്രലോകത്തിന് ക്രിസ്തുമസ് സമ്മാനമായി സൂര്യഗ്രഹണം

തിരുവനന്തപുരം:ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് ആകാശത്ത് സമ്മാനമൊരുക്കി വെച്ചിരിക്കയാണ് സൂര്യനും ചന്ദ്രനും ഭൂമിയും ചേര്‍ന്ന്. ഇത്തവണ വലയഗ്രഹണമാണ് ശാസ്ത്രലോകത്തിനുള്ള സമ്മാനം.സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്.സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പുര്‍...

ഇസ്രോയുടെ ജിപിഎസിന് അമേരിക്കയുടെ അംഗീകാരം

ന്യൂഡല്‍ഹി:ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങള്‍ ദിനംപ്രതി ഉയരങ്ങള്‍ എത്തിപ്പിടിക്കുകയാണ്.വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇസ്രോ ഗവേഷകര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തത്സമയ സ്ഥാനനിര്‍ണയവും മറ്റു സേവനങ്ങളും നല്‍കുന്ന ഒരു സ്വയംഭരണ പ്രാദേശിക സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സംവിധാനമായ നാവിക്‌ന് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരിക്കയാണ്.നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് 2020ന്റെ കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടിലാണ്...

ചരിത്രം കുറിച്ച് പിഎസ്എല്‍വി: റിസാറ്റ്-2ബിആർ1 ഭ്രമണപഥത്തിൽ

ചെന്നൈ:ഇന്ത്യയുടെ ആദ്യ ചാരനിരീക്ഷണ ഉപഗ്രഹവും രണ്ടാമത് റഡാര്‍ ഇമേജിംഗ് ഉപഗ്രഹവുമായ റിസാറ്റ്-2ബിആര്‍1 ന്റെ വിക്ഷേപണം വിജയകരമെന്ന് ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍.പിഎസ്എല്‍വി സി-48 വാഹനത്തിലാണ് വിക്ഷേപണം നടന്നത്. റിസാറ്റ്-2 അടക്കം 9 ഉപഗ്രഹങ്ങളെയാണ് ഇത്തവണ പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിച്ചത്.പിഎസ്എല്‍വിയുടെ 50-ാമത്തെ വിക്ഷേപണവും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍...

സൈന്യത്തിന് ശക്തിപകരാൻ ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം

ന്യുഡൽഹി:ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. റിസാറ്റ്-2 ബിആര്‍1 എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിനൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നുണ്ട്.സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിൻറെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് റിസാറ്റ് വിക്ഷേപിക്കുന്നത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ ഡിസംബര്‍ പതിനൊന്നിന് വൈകുന്നേരം 3.25 നാണ് വിക്ഷേപണം.പിഎസ്എല്‍വി-സി48 റോക്കറ്റാവും ഇതിനായി ഉപയോഗിക്കുക....

ആകാശം കീഴടക്കാന്‍ നാസയുടെ ഇലക്ട്രിക് വിമാനം

കാലിഫ്: ഇലക്ട്രിക് കാറുകള്‍ക്ക് പിന്നാലെ ഇലക്ട്രിക് വിമാനവുമായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. കഴിഞ്ഞ മാസം നാസ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് വിമാനമായ മാക്‌സ്വെല്‍ എക്‌സ്-57 ന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ അവസരം നല്‍കിയിരുന്നു. കാലിഫോര്‍ണിയ മരുഭൂമിയിലുള്ള എയ്‌റോനോട്ടിക്‌സ് ലാബിലാണ് നാസ പരീക്ഷണാര്‍ത്ഥം നിര്‍മിക്കുന്ന മാക്‌സ്വെലിന്റെ പ്രവര്‍ത്തനവും നിര്‍മാണവും അനാവരണം...

ചരിത്രം കുറിച്ച് നാസ: പാര്‍ക്കര്‍ ബഹിരാകാശപേടകം സൂര്യന്റെ അടുത്തെത്തി

ന്യൂഡല്‍ഹി:സൂര്യന്റെ രഹസ്യങ്ങള്‍ തേടി നാസ അയച്ച പാര്‍ക്കര്‍ ബഹിരാകാശ പേടകം (പിഎസ്പി) സൂര്യന് ഏകദേശം 1.5 കോടി മൈല്‍ അകലെയെത്തി.സൂര്യന്റെ അടുത്തെത്തുന്ന ആദ്യ മനുഷ്യനിര്‍മിത പേടകമാണ്‍ പാര്‍ക്കര്‍. ഏകദേശം 40 ലക്ഷം മൈല്‍ അടുത്തുവരെ എത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.2024ലെ ചാന്ദ്രദൗത്യത്തിനും അതിനു പിറകെ വരുന്ന ചൊവ്വ...

വിക്രം ലാന്‍റര്‍ കണ്ടെത്താനായില്ല; പരാജയപ്പെട്ട് നാസ

ന്യൂ ഡല്‍ഹി: ചന്ദ്രയാൻ 2ന്‍റെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തുന്നതില്‍ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വീണ്ടും പരാജയപ്പെട്ടു.ഈ മാസം ആദ്യം, നാസയുടെ ബഹിരാകാശ വാഹനം വിക്രത്തിന്‍റെ ലാൻഡിംഗ് സൈറ്റിന്‍റെ ഫോട്ടോകള്‍ എടുത്തിരുന്നെങ്കിലും ലാന്‍റര്‍ കണ്ടെത്താന്‍  സാധിച്ചില്ല.യുഎസ് ഏജന്‍സിയെടുത്ത ഫോട്ടോകളില്‍ കാണുന്ന സ്ഥലത്തിന് പുറത്തായി ചന്ദ്രന്‍റെ നിഴല്‍ ഭാഗത്തായാണ്...
ഗ്രീൻഗ്രാബ്, കോപ്പി റൈറ്റ്‌സ് : ഹെലെനി ട്രാവൽ

ഗ്രീസിലെ ട്രോയ് നഗരത്തിൽ നിന്ന് അമൂല്യമായ നിധി ശേഖരം കണ്ടെത്തി ഗവേഷകർ

ഗ്രീസിലെ ഒരു പുരാതന ട്രോയ് നഗരത്തില്‍ നിന്ന് കണ്ടെത്തിയ നിധി ശേഖരം പുരാവസ്തു ഗവേഷകര്‍ വെളിപ്പെടുത്തി. ടെനിയന്‍ നഗരത്തില്‍ നടത്തിയ ഖനനത്തിലാണ് വിളക്കുകള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍, ശില്‍പങ്ങള്‍, കുളിപ്പുരകള്‍ തുടങ്ങിയ അമൂല്യമായ പുരാവസ്തുക്കള്‍ കണ്ടെത്തിയത്.   2013 ല്‍ ഈ പ്രദേശത്ത് ഉദ്ഖനനം തുടങ്ങിയിരുന്നുവെങ്കിലും ഇത് പുരാതന നഗരമായ ടെനിയയാണ്...