നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ല: നെസ്ലെയ്ക്ക് പിഴ
ന്യൂഡല്‍ഹി:മാഗി നൂഡില്‍സ്, നെസ്കഫെ കോഫി, കിറ്റ്കാറ്റ് എന്നിവയുടെ നിര്‍മാതാക്കളായ നെസ്ലെ നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിന് 90 കോടി രൂപയുടെ പിഴ.നാഷണല്‍ ആന്റി പ്രോഫിറ്ററിംഗ് അതോറിറ്റി (എന്‍എഎ) ആണ് പിഴ ചുമത്തിയിരിക്കുന്നത്.ഇതിനോടകം നെസ്ലെ 89.73 കോടി രൂപ പിഴ അടച്ചിട്ടുണ്ട്. 73.14 കോടി രൂപയാണ് കമ്പനി ഇനി...
ഹോങ്കോങ്ങ് സമ്പദ് വ്യവസ്ഥ സുസ്ഥിരം: ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ച്
ലണ്ടന്‍:ദീര്‍ഘ നാളുകളായി ഹോങ്കോങ്ങില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സാമ്പത്തികമായി ബാധിച്ചിട്ടില്ലെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്റെ റിപ്പോര്‍ട്ട്.എന്നാല്‍ ഹോങ്കോംഗ് ഒരു സുസ്ഥിരമായ അന്താരാഷ്ട്ര ബിസിനസ്സ് കേന്ദ്രമായിരക്കെ അതിന്റെ ഭരണത്തെക്കുറിച്ചുള്ള ദുര്‍ബലമായ വീക്ഷണം ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിച്ചു.ചൈന ഭരിക്കുന്ന ഹോങ്കോങ് നഗരത്തില്‍...
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം: ഓഹരി വിപണിയില്‍ നേട്ടം
ബെംഗളൂരു:ഷാഡോ ബാങ്കുകള്‍ക്കു മേലുള്ള നിയമങ്ങളില്‍ അയവ് വരുത്തുവാനുള്ള സര്‍ക്കാര്‍ നീക്കം നിക്ഷേപകരം ഉണര്‍ത്തി. ഇതോയെ ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാഴാഴ്ച ഉയര്‍ന്നു.നിഫ്റ്റി 0.52% വര്‍ദ്ധനവോടെ 11,971.80 ലും സെന്‍സെക്സ് 0.54% ഉയര്‍ച്ചയോടെ 40,630.19 ലും വ്യാപാരം അവസാനിപ്പിച്ചു.ബുധനാഴ്ചയാണ് ഷാഡോ ബാങ്കുകള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന നിയമങ്ങള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍...
റിലയന്‍സും അഡ്നോകും ഒന്നിക്കുന്നു
റുവൈസ്:പശ്ചിമേഷ്യന്‍ ഊര്‍ജ ഉല്പാദകരായ അബുദാബി ദേശീയ എണ്ണകമ്പനി അഡ്നോകുമായി കരാറിൽ ഒപ്പുവെച്ച് റിലയന്‍സ് ഇന്ത്യ ലിമിറ്റഡ്.ഭവന കാര്‍ഷിക മേഖലകളില്‍ ഉപയോഗിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് അഥവ പിവിസി നിര്‍മ്മിക്കുന്നതിനുള്ള അടിസ്ഥാന നിര്‍മാണ ബ്ലോക്ക് എഥിലീന്‍ ഡിക്ലോറൈഡ് സംയുക്തമായി ഉല്പാദിപ്പിക്കുവാനാണ് കരാര്‍.അബുദാബിയിലെ റുവൈസിലെ അഡ്നോകിന്റെ സംയോജിത ശുദ്ധീകരണ, പെട്രോകെമിക്കല്‍ സൈറ്റിനോട്...
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമായി കുറയുമെന്ന് എഡിബി
ന്യൂഡല്‍ഹി:തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവും കാരണം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്.വായ്പകള്‍ക്ക് ആവശ്യകത കുറഞ്ഞതും വളര്‍ച്ച ഇടിയാന്‍ കാരണമാകും. 2020-2021 വര്‍ഷത്തോടെ വളര്‍ച്ച 6.5 ശതമാനമായി ഉയരുമെന്നും എഡിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര...
നാല്പതാമത് ജിസിസി ഉച്ചകോടി സമാപിച്ചു; ഇറാനെതിരെ നിലപാട് ശക്തമാക്കാന്‍ തീരുമാനം
ദോഹ:ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വര്‍ധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനമെടുത്തു.സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലായിരുന്നു നാല്പതാമത് ജിസിസി ഉച്ചകോടി നടന്നത്.ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇറാന്റെ നിലപാട് മേഖലക്ക് ഭീഷണിയാണെന്നും ഇത്തരം പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുമെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി.അംഗ രാജ്യങ്ങള്‍ക്കിടയില്‍ സൈനിക മേഖലയിലും സുരക്ഷാ...
സെൻസെക്സും നിഫ്റ്റിയും ഉയർന്നു: യെസ് ബാങ്ക് ഓഹരികൾ ഇടിഞ്ഞു
ബെംഗളൂരു:ഐടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവയുടെ ഓഹരികളിലെ ഉയര്‍ച്ചയില്‍ ബുധനാഴ്ച ഓഹരി വിപണി ലാഭത്തില്‍ അവസാനിച്ചു.ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന വര്‍ദ്ധനവില്‍ ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും 0.43% ഉയര്‍ച്ചയില്‍ സെന്‍സെക്സ് 40,412.57 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.നിഫ്റ്റി 0.45% വര്‍ദ്ധിച്ച് 11,910.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇന്നലെ ലാഭത്തില്‍ അവസാനിച്ച യെസ് ബാങ്ക്...
നിക്ഷേപകരെ ലക്ഷമിട്ട് ഭാരത് ബോണ്ട് ഇടിഎഫ്
ന്യൂഡല്‍ഹി:ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഭാരത് ബോണ്ട് നാളെ ആരംഭിക്കും.ഇടിഎഫിന്റെ എന്‍എഫ്ഓയ്ക്ക് (ന്യൂ ഫണ്ട് ഓഫര്‍) സെബി അംഗീകാരം നല്‍കിയതോടെയാണ് ഇടിഎഫ് ഡിസംബര്‍ 12ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്.നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇടിഎഫിലൂടെ ധനസമാഹരണം നടത്താം. ഡീമാറ്റ് അക്കൗണ്ട് ഉള്ള ആര്‍ക്കും ഇടിഎഫിനായി...
ലാഭവിഹിതം സര്‍ക്കാരിന് കൈമാറി സിയാല്‍
തിരുവനന്തപുരം:കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്കി.മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന് ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി.2018-19 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയിരുന്നു. മുന്‍സാമ്പത്തിക വര്‍ഷത്തില്‍...
ചരിത്രം കുറിച്ച് പിഎസ്എല്‍വി: റിസാറ്റ്-2ബിആർ1 ഭ്രമണപഥത്തിൽ
ചെന്നൈ:ഇന്ത്യയുടെ ആദ്യ ചാരനിരീക്ഷണ ഉപഗ്രഹവും രണ്ടാമത് റഡാര്‍ ഇമേജിംഗ് ഉപഗ്രഹവുമായ റിസാറ്റ്-2ബിആര്‍1 ന്റെ വിക്ഷേപണം വിജയകരമെന്ന് ഇസ്രോ ചെയര്മാന് കെ ശിവന്.പിഎസ്എല്‍വി സി-48 വാഹനത്തിലാണ് വിക്ഷേപണം നടന്നത്. റിസാറ്റ്-2 അടക്കം 9 ഉപഗ്രഹങ്ങളെയാണ് ഇത്തവണ പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിച്ചത്.പിഎസ്എല്‍വിയുടെ 50-ാമത്തെ വിക്ഷേപണവും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍...