26.2 C
Kochi
Friday, July 19, 2019

ശതകോടീശ്വരനല്ലാതായ അനിൽ അംബാനി

മുംബൈ:  റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ഇനി ശതകോടീശ്വരനല്ല. അംബാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം 6,200 കോടി രൂപയില്‍ താഴ്ന്നതോടെ അദ്ദേഹത്തിനു ശതകോടീശ്വരപ്പട്ടം നഷ്ടമായി. 2008 ല്‍ ലോകത്തിലെ ആറാമത്തെ വലിയ ശതകോടീശ്വരനായിരുന്നു അനില്‍ അംബാനി. അന്ന്, 4,200 കോടി ഡോളറായിരുന്നു അദ്ദേഹത്തിന്റെ...

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങി ആലിബാബ ഗ്രൂപ്പ്

ബഹുരാഷ്ട്ര ചൈനീസ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ഹോങ്കോംഗ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചു. ഹോങ്കോംഗ് വിപണിയില്‍ ഐ.പി.ഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) വേണ്ടിയുളള നടപടികള്‍ക്കും ആലിബാബ തുടക്കം കുറിച്ചതായാണ് വിവരം. ഐ.പി.ഒയ്ക്ക് നേതൃത്വം നല്‍കാന്‍ ചൈന ഇന്റര്‍ നാഷണല്‍ കാപ്പിറ്റല്‍ കോര്‍പ്...

ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്ന ബാങ്കുകള്‍ക്കെതിരെ റിസര്‍വ്വ് ബാങ്ക്

ന്യൂഡൽഹി:  ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്ന ബാങ്കുകള്‍ക്ക് മൂക്കുകയറിടാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എ.ടി.എമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ബാങ്ക് നഷ്ടപരിഹാരം അഥവാ പിഴ നല്‍കേണ്ടി വരും. കാലിയായ എ.ടി.എമ്മുകളില്‍ മൂന്നു മണിക്കൂറിനകം പണം നിറയ്ക്കണമെന്നാണ് ചട്ടമെന്നിരിക്കെയാണ് ബാങ്കുകള്‍ ദിവസങ്ങളും മാസങ്ങളും ഇത് പൂട്ടിയിടുന്നത്. ഇത് അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്...

ജി. എസ്. ടി. റിട്ടേണ്‍ ഫയല്‍ സംവിധാനം ഒക്ടോബറില്‍

ന്യൂഡൽഹി:  ഓരോ മാസവും ചരക്ക് സേവന നികുതി (ജി. എസ്. ടി.) റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സംവിധാനം ഒക്ടോബറില്‍ നടപ്പാക്കും. ജി. എസ്. ടി. ആര്‍.ഇ.ടി-01 നടപ്പാക്കുന്നതോടെ ജനുവരി മുതല്‍ നിലവിലുള്ള ജി. എസ്. ടി. ആര്‍-3ബി ഇല്ലാതാകുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഡിസംബറിലെ റിട്ടേണ്‍ 2020 ജനുവരി മുതല്‍...

രാജ്യത്തെ ടെലകോം കമ്പനികളില്‍ വിപണി വരുമാനത്തില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ജിയോ

മുംബൈ:  വിപണി വരുമാന വിഹിതത്തില്‍ രാജ്യത്തെ ടെലകോം കമ്പനികളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ജിയോ. വോഡഫോണ്‍ ഐഡിയയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയര്‍ടെല്ലിനെ പിന്തളളിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ട്രായുടെ ജനുവരി-മാര്‍ച്ച് പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ജിയോയുടെ ക്രമീകൃത മൊത്ത വരുമാനം നാലു...

ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സി ലിബ്ര 2020 ല്‍ പുറത്തിറക്കും

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സിയായ ലിബ്ര 2020 ല്‍ പുറത്തിറക്കും. സ്വന്തമായി ക്രിപ്റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല്‍, ഊബര്‍, തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തി. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത നേടുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. അര്‍ജന്റീന...

വാവേയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഹോംഗ് മെങ് പരീക്ഷിക്കാനൊരുങ്ങുന്നു

കാലിഫോർണിയ:  ഷവോമി, ഓപ്പോ, ടെന്‍സെന്റ് എന്നീ പ്രമുഖ ചൈനീസ് കമ്പനികള്‍ വാവേയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഹോംഗ് മെങ് പരീക്ഷിക്കാനൊരുങ്ങുന്നു. വാവേ കമ്പനിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു ശേഷം സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിരുന്നു.'ഹോംഗ് മെങ്' എന്ന് ചൈനയിലും 'ആര്‍ക്ക്' /'ഓക്ക്' എന്ന്...

മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവിയായി മലയാളി

മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവിയായി തൃശൂര്‍ സ്വദേശിയായ സന്തോഷ് അയ്യര്‍ നിയമിതനായി. നിലവിലെ മേധാവിയായിരുന്ന മൈക്കിള്‍ ജോപ്, മെഴ്‌സിഡീസ് ബെന്‍സ് മലേഷ്യയുടെ ചുമതലയിലേക്കു മാറിയതോടെയാണു നിയമനം.വില്പനാനന്തര സേവനം മെച്ചപ്പെടുത്തി മെഴ്‌സിഡീസിനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ വിജയിച്ചയാളാണു സന്തോഷെന്നു മെഴ്‌സിഡീസ് എം.ഡിയും സി.ഇ.ഒയുമായ...

ഇന്ത്യൻ വാഹന വിപണി പ്രതിസന്ധിയിൽ ; പ്രമുഖ വാഹന നിർമ്മാതാക്കൾ ഉൽപാദനം നിർത്തുന്നു

ന്യൂഡെൽഹി :രാജ്യത്തെ വാഹന വിപണി വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നു. കഴിഞ്ഞ ഏഴു മാസമായി വാഹന വില്പന കുത്തനെ ഇടിയുന്ന കാഴ്ചയാണ് രാജ്യമെങ്ങും. ഈ ​മാ​സം ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ ക​ണ​ക്കെ​ടു​പ്പി​ൽ ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം യാ​ത്രാ​വാ​ഹ​ന​ങ്ങ​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇതിന്റെ മൂല്യം ഏകദേശം 35,000 കോ​ടി രൂ​പ...

വായ്പ നൽകുമ്പോൾ ബാങ്കുകൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക്

ന്യൂഡൽഹി:  രാജ്യത്തെ ബാങ്കുകള്‍ നല്‍കുന്ന വന്‍കിട വായ്പകളില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടവും ബാങ്ക് തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്‍.ബി.ഐ. നടപടി. ഏതെങ്കിലും ഒരു സ്ഥാപനത്തിന് /കമ്പനിക്ക് വായ്പ നല്‍കുമ്പോൾ ബാങ്കിന്റെ ബാധ്യതകള്‍ കഴിച്ചുളള മൂലധനത്തിന്റെ 20 ശതമാനത്തില്‍ കൂടുതല്‍ ഒരിനത്തിലും വായ്പ നല്‍കാന്‍...