26.2 C
Kochi
Friday, July 19, 2019

കുപ്പിവെള്ളത്തിന്റെ കൊള്ള വില; നിയന്ത്രിക്കാൻ സപ്ലൈകോ രംഗത്ത്

കൊച്ചി: സംസ്ഥാനവിപണിയിൽ കുപ്പിവെള്ളത്തിന് ഈടാക്കുന്ന അമിത വില നിയന്ത്രിക്കാൻ സപ്ലൈകോ. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴിയും അംഗീകൃത കമ്പനികളുടെ കുപ്പിവെള്ളം സപ്ലൈകോ വിതരണം ചെയ്യും. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് വില 11 രൂപയാണ്.പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പർ മാർക്കറ്റിൽ നടന്നു. സപ്ലൈകോ സി.എം.ഡി...

റിപ്പോ നിരക്കിൽ 25% കുറവ് വരുത്തി റിസർവ് ബാങ്ക്

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.) റിപ്പോ നിരക്കിൽ 25% ബേസിക് പോയിന്റ് കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക്​ 6.25 ശതമാനത്തിൽ നിന്ന്​ 6 ശതമാനമായി കുറയും. ഇതിന്റെ ഫലമായി ഭവന-വാഹന-സ്വകാര്യ വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയാൻ സാധ്യതയുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ്...

ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം ഇന്നു മുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: ഇനി മുതൽ ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നീ ബാങ്കുകൾ ഉണ്ടായിരിക്കുന്നതല്ല, ഇരു ബാങ്കുകളുടെയും, ബാങ്ക് ഓഫ് ബറോഡയുമായുള്ള ലയനം ഇന്നു മുതല്‍ പ്രാബല്യത്തിൽ വന്നു. മൂന്നു ബാങ്കുകളും ചേർന്നു രൂപീകരിച്ച ഏകീകൃത ബ്രാന്‍ഡിന് കീഴിലാകും ഇന്നു മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ പ്രവര്‍ത്തനം. ബാംഗ്ലൂര്‍ ആസ്ഥാനമായ...

സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയിൽ വലിയതോതിലുള്ള ഇടിവ്. വേനൽച്ചൂട് വർദ്ധിച്ചതും, മായം ചേർന്നിട്ടുണ്ടാവാമെന്ന ആശങ്കയും വെളിച്ചെണ്ണ ഉപയോഗത്തില്‍ കുറവ് വരുത്തിയതാണ് വില കുറയാന്‍ ഇടയാക്കിയതെന്നാണ് ഈ മേഖലയിലുളളവരുടെ നിഗമനം. 20 രൂപയുടെ കുറവാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെളിച്ചെണ്ണയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലിറ്ററിന് 220 രൂപയായിരുന്ന വെളിച്ചെണ്ണ വില 200...

സ്മാർട്ട് ഫോണുകൾക്ക് വൻ ഓഫർ; ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു.

അന്താരാഷ്ട്ര ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോണിൽ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു. ഒട്ടേറെ ഓഫറുകൾ നൽകുന്ന ഈ ഫെസ്റ്റിവൽ മാർച്ച് 25 മുതൽ 28 വരെയാണ് നടക്കുക. നാല് ദിവസത്തെ വില്പനയിൽ വൻ വിലക്കിഴിവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ഡിസ്‌കൗണ്ട്, ഇ.എം.ഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ഇവിടെ ലഭ്യമാണ്....

വിപണി വിഹിതത്തില്‍ ജെറ്റ് എയർവേസിനെ പിന്നിലാക്കി സ്‌പൈസ് ജെറ്റും എയർ ഇന്ത്യയും

ഡൽഹി: വിപണി വിഹിതത്തില്‍ ജെറ്റ് എയര്‍വേസ് പിന്നിലായെന്നും, ഇതോടെ നേരത്തെ പിന്നിലായിരുന്ന സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയും ജെറ്റിനെ മറികടന്ന് മുന്നിലേക്കെത്തിയതായും റിപ്പോർട്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് ഇത്. അങ്ങനെ ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ ജെറ്റ് എയര്‍വേസ് നാലാം സ്ഥാനത്തേക്ക്...

ബൈജൂസ് ലേണിംഗ് ആപ്പിന്റെ മൂല്യം ഉയർന്നു

എഡ്യൂക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ബൈജൂസ് ലേണിംഗ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയര്‍ന്നു. ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനിയായ ജനറല്‍ അത്‌ലാന്റിക്കില്‍ നിന്ന് 2.5 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതോടെയാണ് ബൈജൂസ് ലേണിംഗ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയര്‍ന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും മൂല്യമുളള...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്ന് 38441 ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11546 ലുമാണ് വ്യാപാരം നടക്കുന്നത്.ഇന്ത്യബുള്‍സ് ഹൗസിങ്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, വിപ്രോ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടി.സി.എസ്, എച്ച്.ഡി.എഫ്‌.സി ബാങ്ക് തുടങ്ങിയ ഓഹരികള്‍...

ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്

ദുബായ്: ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങിയതോടെ, ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. ഏഴു മാസത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് രൂപ ഏതാണ്ട് സമാനമായ നിലയില്‍ സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു....

ബാങ്കുകളിലെ പലിശ നിര്‍ണയത്തിനു പുതിയ മാനദണ്ഡം

ന്യൂഡൽഹി: ബാങ്കുകളിലെ പലിശ നിര്‍ണയത്തിനു പുതിയ മാനദണ്ഡം വരുന്നു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ.) ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ രംഗത്തെ മുന്‍നിര സ്ഥാപനമായ ട്രാന്‍സ്‌യൂണിയന്‍ സിബിലും ചേര്‍ന്ന് ഇതിനുള്ള ശ്രമം നടത്തിവരികയാണ്.നിക്ഷേപങ്ങളിന്മേലുള്ള ചെലവ് (കോസ്റ്റ് ഓഫ് ഫണ്ട്‌സ്) അടിസ്ഥാനമാക്കി വായ്പ നിരക്കുകള്‍ നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള്‍ ബാങ്കുകള്‍ പിന്തുടരുന്നത്. ഈ...