27.3 C
Kochi
Thursday, July 18, 2019

വിപണി കീഴടക്കാന്‍ നോക്കിയ 9 പ്യുവർ വ്യൂ

ഡല്‍ഹി: വിപണി കീഴടക്കാന്‍ പുതിയ ഫോണുമായി നോക്കിയ രംഗത്ത്. പിന്‍ഭാഗത്ത് അഞ്ച് ക്യാമറ പുതിയ ഫോണിന്റെ സവിശേഷതയാണ്‌.പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണം ഫോണിന്റെ പ്രത്യേകതയാണ്.എച്ച്. എം.ഡി. ഗ്ലോബല്‍ നോക്കിയ 9 പ്യുവർ വ്യൂ ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണ്‍ അഞ്ചുമാസങ്ങള്‍ക്ക്...

മുംബൈ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

മുംബൈ:  ബജറ്റിനു ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിനത്തിലും മുംബൈ ഓഹരി വിപണിയില്‍ നഷ്ടം. വന്‍ തകര്‍ച്ചയോടെയാണ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്‌.സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 1500 പോയന്റ് വരെ ഇടിഞ്ഞു. എന്നാല്‍ വൈകാതെ തിരിച്ചുകയറി സെന്‍സെക്‌സ് 200 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്‌. നിഫ്റ്റി 66.8...

ബജറ്റ് കമ്മി നിരക്ക് ഉയര്‍ത്താന്‍ സാധ്യത

ന്യൂഡൽഹി:  കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന ബജറ്റ് കമ്മി നിരക്ക് ഉയര്‍ത്താന്‍ സാധ്യത. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ധനക്കമ്മി ലക്ഷ്യമിടല്‍ 3.3 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഈ ലക്ഷ്യം 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. രാജ്യത്തെ സാമ്പത്തിക രംഗം നേരിടുന്ന മാന്ദ്യം...

രാജ്യത്ത് പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയായി ജെറ്റ് എയര്‍വേയ്‌സ്

ജെറ്റ് എയര്‍വേയ്‌സാണ് ഇന്ത്യയിലെ പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനി. എയര്‍വേയ്സിനെതിരെയുളള പാപ്പരത്ത നിയമ നടപടികള്‍ ആരംഭിച്ചു. ജൂണ്‍ 20 ന് ജെറ്റിന്റെ 26 വായ്പദാതാക്കള്‍ സമര്‍പ്പിച്ച ഇന്‍സോള്‍വന്‍സി ഹര്‍ജിയെ തുടര്‍ന്ന് നാഷണല്‍ കമ്പനി ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ചിന്റേതാണ് നടപടി. ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍...

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

തൃശ്ശൂർ:  സ്വര്‍ണ്ണ വില വീണ്ടും വർദ്ധിച്ചു. പവന് 200 രൂപയാണ് ഇന്ന് വർദ്ധിച്ചത്. 25,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 3,175 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും അന്ന് തന്നെ പവന് 240 രൂപ ഇടിയുകയും...

ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സുമായുള്ള ലയനത്തിന് അനുമതി

മുംബൈ:  ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സുമായുള്ള ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി. കഴിഞ്ഞ ഏപ്രിലിലാണ് ഇരു കമ്പനികളും ലയനം പ്രഖ്യാപിച്ചത്. ഓഹരികള്‍ വച്ചുമാറിയുള്ള (ഷെയര്‍ സ്വാപ്പ്) ലയനത്തിലൂടെ, കൂടുതല്‍ മൂലധന അടിത്തറയുള്ള കമ്പനി രൂപീകരിക്കുകയും വിപുലമായ സാന്നിദ്ധ്യമേഖല കൈവരിക്കുകയുമാണ് ലക്ഷ്യം. ലയനത്തിലൂടെ...

പുതിയ ഓഫറുമായി ജിയോ

മുംബൈ:  പുതിയ ഓഫറുമായി ജിയോ വിപണിയില്‍ എത്തിയിരിക്കുകയാണ്. 140 ജിബി ഡേറ്റ ലഭിക്കുന്ന ജിയോയുടെ പുതിയ ഓഫര്‍ നിലവില്‍ വന്നു. 799 രൂപയുടെ പുതിയ ഓഫറില്‍ ഒരു ദിവസം അഞ്ച് ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസത്തെ ഈ ഓഫറില്‍ ദിവസേന അഞ്ച് ജിബി ഡേറ്റയും, അണ്‍ലിമിറ്റഡ് വോയിസ്...

ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡൽഹി:  ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജി.എസ്.ടി. കൗണ്‍സിൽ നീട്ടി.ജൂലൈ 31 വരെ 5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാം. രണ്ടു മുതല്‍ അഞ്ചു കോടി വരെയുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെയുമാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. വിറ്റുവരവ് രണ്ടു കോടിയില്‍ താഴെ ഉള്ളവര്‍ക്ക് സെപ്തംബര്‍...

ഓഹരി വിപണിയില്‍ ലക്ഷ്യമിട്ട് ജിയോ

മുംബൈ:  2020 മധ്യത്തോടെ റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും. കമ്പനിയുടെ ടവര്‍ ബിസിനസും ഫൈബര്‍ ചങ്ങലയും ഷെയര്‍ ചെയ്യുന്ന ഇന്‍ഫ്രാസ്ട്രൿചർ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്സ് ആകും കമ്പനിയുടെ പ്രധാന നിക്ഷേപകര്‍. ഐ.പി.ഒയുമായി രംഗത്തുവരുന്നതിന് മുന്നോടിയായി കമ്പനി എക്സിക്യുട്ടീവുമാർ, ബാങ്കുകള്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരുമായി കഴിഞ്ഞമാസം ചര്‍ച്ച നടത്തിയിരുന്നു.മാര്‍ച്ചില്‍ അവസാനിച്ച...

സ്വര്‍ണ്ണവില കുതിക്കുന്നു

സ്വര്‍ണ്ണ വില വീണ്ടും കുതിക്കുന്നു. പവന് 560 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 25,120 രൂപയാണ് നിലവിലുള്ളത്. ഗ്രാമിനു 70 രൂപ വര്‍ധിച്ച് 3140 രൂപയായി. ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന് മികച്ച മുന്നേറ്റമാണ് ഉള്ളത്.