Mon. Dec 23rd, 2024
17 men rape woman, hold husband hostage in Jharkhand’s Dumka district

 

തിരുവനന്തപുരം: കഴക്കൂട്ടം മംഗലപുരത്ത് 20 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി. വീടിന്റെ സമീപത്ത് ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വായില്‍ തുണി തിരുകിക്കയറ്റിയ ശേഷമായിരുന്നു അക്രമം. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.

കേബിള്‍ ജോലിക്കായി കൊല്ലത്തുനിന്ന് എത്തിയവരാണ് അക്രമത്തിന് പിന്നില്‍. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. നഴ്സിങ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. വീട്ടില്‍ മറ്റാരുമില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത്.

അക്രമികള്‍ ജോലി സംബന്ധമായി ഇതിനുമുമ്പും ഈ വീടിന്റെ പരിസരത്ത് എത്തിയിട്ടുള്ളതായാണ് വിവരം. വീട്ടില്‍ ആരും ഇല്ലാതാകുന്ന സമയം നേരത്തേ നോക്കിവെച്ച ശേഷമാണ് അക്രമികള്‍ വീട്ടിലെത്തിയത്. ഒച്ചവെയ്ക്കാന്‍ ആവുന്നതിനും മുമ്പേ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് സൂചന.