കൽപ്പറ്റ: വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിന് ആവേശമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഒപ്പം വന്നിട്ടുണ്ട്. ബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുൽ ഗാന്ധി കാർ മാർഗം താമസസ്ഥലത്തെത്തേക്ക് പോകും.
നിരവധി പേരാണ് രാഹുലിനെ വരവേൽക്കാൻ ഗ്രൗണ്ടിൽ തടിച്ചുകൂടിയത്. പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാഹുൽ ഗാന്ധിയും ഖാർഗെയും ബത്തേരിയിലെത്തിയത്. അതേസമയം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം 12:30 ഓടെ പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോൺഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വയനാടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലനില്‍ക്കാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നുമാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്.