Wed. Dec 18th, 2024

 

സ്റ്റോക്ക്ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ജീവശാസ്ത്രജ്ഞരായ വിക്ടര്‍ ആര്‍ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണ് പുരസ്‌കാരം.

മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തത്തിനും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അത് വഹിക്കുന്നതിന്റെ പങ്കിനെക്കുറിച്ചുമുള്ള പഠനത്തിനുമാണ് പുരസ്‌കാരം.

മസാച്യുസെറ്റ്സിലെ വോര്‍സെസ്റ്ററിലെ യൂനിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറാണ് വിക്ടര്‍ ആംബ്രോസ്. ആദ്യത്തെ മൈക്രോ ആര്‍എന്‍എ കണ്ടെത്തിയയാളാണ് ഇദ്ദേഹം.

മസാച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലില്‍ മോളിക്യുലര്‍ ബയോളജിസ്റ്റാണ് ഗാരി റൂവ്കുന്‍. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ജനിതകശാസ്ത്ര പ്രൊഫസറുമാണ്.