Wed. Dec 18th, 2024

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ബംഗളൂരു കോടതി.

ആദർശ് അയ്യർ എന്ന അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. തുടർന്ന് നിർമല സീതാരാമൻ രാജിവെക്കണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.

നിർമല സീതാരാമനെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകി. അവർ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയാണ്. അവർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ബിജെപി നിർമല സീതാരാമൻ്റെ രാജി ആവശ്യപ്പെടുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു.