Mon. Dec 23rd, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ ടിഫിൻ സെൻ്ററിൽ നിന്ന് വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. 

പാലോട് സ്വദേശിയായ അനീഷും 17 വയസുകാരി മകളുമാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയത്. ഇതിൽ മകൾ കഴിച്ച വടയിൽ നിന്നാണ് പകുതി ബ്ലേഡ് കണ്ടെത്തിയത്. വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെൻ്ററിൻ്റെ അധികൃതരെ വിവരമറിയിച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ പേട്ട പോലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി.

ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. ബ്ലേഡിന്‍റെ പകുതി മറ്റൊരാൾക്കും വടയിൽ നിന്ന് കിട്ടിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിൽ പേട്ട പോലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തുകയാണ്.