Sat. Nov 9th, 2024

 

മേപ്പാടി: ചൂരല്‍മലയ്ക്ക് മുകളില്‍ കഴുത്തറ്റം ചെളിയില്‍ പൂണ്ട് മനുഷ്യന്‍. രക്ഷാപ്രവര്‍ത്തകരാണ് ചെളിയില്‍ പൂണ്ട നിലയില്‍ ആളെ കണ്ടെത്തിയത്. പുഴയിലൂടെ വെള്ളം കുത്തിയൊലിച്ചു വരുന്നതിനാല്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പരിസരത്തുള്ള ജംഷീര്‍ എന്ന വ്യക്തി പറഞ്ഞു.

അതേസമയം, ഹാരിസണ്‍സ് എസ്റ്റേറ്റിലെ എട്ട് തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. എസ്റ്റേറ്റിലേക്കുള്ള ഏക പാലം ഒലിച്ചുപോയി. 400 കുടുംബങ്ങള്‍ എസ്റ്റേറ്റിലുണ്ടെന്നാണ് വിവരം.

പതിമൂന്നാം പാടിയില്‍ ആയിരത്തിലേറെ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി മറ്റൊരു റിപ്പോര്‍ട്ടുമുണ്ട്. മുണ്ടക്കൈയിലുള്ള ട്രീ വാലി റിസോര്‍ട്ടില്‍ 250 തോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്.