Fri. Jul 19th, 2024
Shigella Infections Reported in Malappuram District

മലപ്പുറം ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതേ സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ 4 കുട്ടികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല.