Mon. Dec 23rd, 2024

മുംബൈ: താൻ ബീഫ് കഴിക്കാറില്ലെന്നും അഭിമാനമുള്ള ഹിന്ദുവാണെന്നും നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. ബീഫ് കഴിച്ചിരുന്നുവെന്ന് കങ്കണ നേരത്തെ പറഞ്ഞതായി കോൺഗ്രസ് നേതാവ് വിജയ് വാഡേത്തിവാര്‍ പറഞ്ഞിരുന്നു. ഇതിന് പ്രതികരണവുമായാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്.

“ഞാൻ ബീഫ് കഴിക്കാറില്ല, മറ്റ് റെഡ് മീറ്റുകളൊന്നും കഴിക്കാറില്ല. എനിക്കെതിരെ പ്രചരിക്കുന്നതെല്ലാം അടിസ്ഥാന വിരുദ്ധമായ കാര്യങ്ങളാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി യോഗയിലും ആയുര്‍വേദത്തിലും കേന്ദ്രീകരിച്ചുള്ള ജീവിത രീതിയാണ് ഞാൻ പിന്തുടരുന്നത്. ഈ തന്ത്രങ്ങളൊന്നും എന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയില്ല, എന്‍റെ ആളുകള്‍ക്ക് എന്നെ അറിയാം. ഞാനൊരു അഭിമാനമുള്ള ഹിന്ദു ആണെന്നും അവര്‍ക്ക് അറിയാം. അവരെ തെറ്റിദ്ധരിപ്പിക്കാനിത് മതിയാകില്ല.”, കങ്കണ എക്സ് പ്ലാറ്റഫോമിൽ കുറിച്ചു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് കങ്കണ.