Wed. Jan 22nd, 2025
rahul latest

രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയയിലെ പ്രസംഗത്തിന് മറുപടിയുമായി ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി. രാഹുല്‍ വിദേശത്തായിരിക്കുമ്പോള്‍ അദ്ദേഹത്തിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും കാലിഫോർണിയയിലെ പ്രസംഗത്തിൽ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയെ അപമാനിക്കാന്‍ രാഹുല്‍ കരാര്‍ എടുത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് മുസ്‌ലിങ്ങളെ ച്യൂയിങ് ഗം പോലെ ഉപയോഗിച്ചിട്ടുണ്ടെന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല തുടങ്ങിയവരും രാഹുലിന്റെ പ്രസംഗത്തെ എതിർത്തിരുന്നു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.