Sun. Dec 22nd, 2024

തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ പോലീസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്നോ നാളെയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. അസ്മിയയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്. അല്‍ അമന്‍ എഡ്യൂക്കേഷന്‍ കോംപ്ലക്‌സ് മതപഠന കേന്ദ്രത്തിലെ ചിലര്‍ പെണ്‍കുട്ടിയെ ശകാരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഇനി പൊലീസിന്റെ കണ്ടെത്തലാകും നിര്‍ണായകമാവുക. അതേസമയം സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കളക്ടറുടെ അന്വേഷണവും പുരോഗമിക്കുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം