Wed. Jan 22nd, 2025

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ശിവസേനയുടെ 55 എംഎല്‍എമാരില്‍ 76 ശതമാനം പേരും ഷിന്‍ഡെ വിഭാഗത്തിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. 23.5 ശതമാനം എംഎല്‍എമാര്‍ മാത്രമാണ് ഉദ്ധവ് താക്കറെ വിഭാഗത്തെ പിന്തുണച്ചത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിനു മുന്നോടിയായി ശിവസേനയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.

ശിവസേനയില്‍ വിമതശബ്ദമുയര്‍ത്തി പുറത്തുവന്ന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ബിജെപിയുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ചു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി ചിഹ്നത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായത്. യഥാര്‍ഥ ശിവസേന തങ്ങളാണെന്ന അവകാശവാദവുമായി ഏക്‌നാഥ് ഷിന്‍ഡെ-ഉദ്ധവ് താക്കറെ വിഭാഗങ്ങള്‍ രംഗത്തെത്തി. ഇതോടെ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഇരു കൂട്ടരും ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച മറ്റ് ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇരു വിഭാഗമാണ് തെരഞ്ഞെടുപ്പ് നേരിട്ടിരുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം