Sat. Apr 20th, 2024

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ തുനിവന്റെ ട്രെയിലര്‍ എത്തി. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. മഞ്ജു വാരിയരുടെ ആക്ഷന്‍ പ്രകടനമാണ് ട്രെയിലറിന്റെ മറ്റൊരു ഹൈലൈറ്റ്.

മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്‍. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 13ന് തിയറ്ററുകളിലെത്തും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.