Sat. Apr 20th, 2024

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി എലോണ്‍ ട്രെയിലര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് എലോണ്‍. മോഹന്‍ലാല്‍ ഏക കഥാപാത്രമായാണ് സിനിമയിലെത്തുന്നത്. എന്നാല്‍ ശബ്ദ സാന്നിധ്യമായി മറ്റ് താരങ്ങളും എത്തുന്നു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയവരുടെ ശബ്ദങ്ങളും ട്രെയിലറില്‍ കേള്‍ക്കാം. പ്രേത കഥയാണോ എലോണ്‍ എന്ന സംശയം ജനിപ്പിക്കുന്ന ട്രെയിലറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. ജനുവരി 26ന് ചിത്രം തിയറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് എലോണ്‍. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണ് എലോണ്‍. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.