Fri. Mar 29th, 2024

വർഷങ്ങളായി സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. മിനി സ്ക്രീനിലൂടെ അഭിനയ രം​ഗത്തെത്തിയ യാഷ്, പ്രശാന്ത് നീൽ ചിത്രത്തിലൂടെ സിനിമാ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത താരമായ് മാറി. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്.

കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ചിത്രത്തിലൂടെ യാഷിന് സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസ് ആയതിന് പിന്നാലെ താരത്തിനായി പടുകൂറ്റൻ പോട്രേറ്റ് തയ്യാറാക്കിയിരിക്കുകയാണ് ആരാധകർ. 135 അടി നീളം 190 അടി വീതി എന്നിങ്ങനെയാണ് പോട്രേറ്റിന്റെ കണക്ക്.

ഈ പടുകൂറ്റൻ ചിത്രം വേൾഡ് റെക്കോർഡും സ്വന്തമാക്കി കഴിഞ്ഞു. ടീം യാഷ് എഫ്സിയാണ് വീഡിയോ പങ്കുവച്ചിരുന്നത്. അഖില കർണാടക റോക്കിം​ഗ് സ്റ്റാർ യാഷ് ഫാൻസ് അസോസിയേഷൻ അം​ഗങ്ങളാണ് ഈ പടുകൂറ്റൻ നിർമ്മിതിക്ക് പിന്നിൽ.

വലിയൊരു ​ഗ്രൗണ്ടിൽ ഇരുപത്തി അയ്യായിരത്തി അറുന്നൂറ്റി അമ്പത് സ്ക്വർഫീറ്റിലാണ് ചിത്രം ഒരുക്കിയത്. സിനിമ മാത്രമല്ല, യാഷ് ആരാധകരും വേറെ ലെവലാണെന്ന് ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ് ഇതിലൂടെ. യാഷ് ഒരു സിനിമാ ഇന്റസ്ട്രിയെ മാത്രമല്ല, ഒരു രാജ്യത്തെ മുഴുവനായി തന്നെ കീഴടക്കിയിരിക്കുന്നു എന്നതാണ് വാസ്തവം.