Sat. Apr 20th, 2024
പു​തു​ന​ഗ​രം:

പണിമുടക്ക് ദിവസം പൊ​തു​കു​ളം വൃ​ത്തി​യാ​ക്കി യു​വാ​ക്ക​ൾ. പ​ണി​മു​ട​ക്കി​നെ സേ​വ​ന​മാ​ക്കി ത​ത്ത​മം​ഗ​ലം നീ​ളി​ക്കാ​ട്ടി​ലെ യു​വാ​ക്ക​ൾ രം​ഗ​ത്തെ​ത്തി. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ കു​ളി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന രാ​മോ​ട്ടു​കു​ളം ശു​ചി​യാ​ക്കാ​നാ​ണ് മു​പ്പ​തോ​ളം വ​രു​ന്ന യു​വാ​ക്ക​ളും മു​തി​ർ​ന്ന കു​ട്ടി​ക​ളും സം​ഘ​ടി​ച്ച​ത്.

മൂ​ന്നു മ​ണി​ക്കൂ​റി​ൽ കു​ളം വൃ​ത്തി​യാ​ക്കി. കു​ള​ത്തി​ൽ അ​ടി​ഞ്ഞ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, കു​ള​ക്ക​ട​വി​ലെ ച​പ്പു​ച​വ​റു​ക​ൾ, സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ പ​റ്റി​പ്പി​ടി​ച്ചു വ​ള​രു​ന്ന വി​വി​ധ ചെ​ടി​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും എ​ന്നി​വ എ​ടു​ത്തു മാ​റ്റി. ഏ​ക​ദേ​ശം ര​ണ്ടു ട​ൺ വ​രു​ന്ന ജൈ​വ അ​വ​ശി​ഷ്ട​ങ്ങ​ൾ ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് യു​വാ​ക്ക​ൾ പ​റ​ഞ്ഞു.

എ​സ് ഗ​ണേ​ശ​ൻ, ആ​ർ ശി​വ​കു​മാ​ർ, ആ​ർ മു​രു​കേ​ശ​ൻ, ആ​ർ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്‌​ത ഇ​വ​രു​ടെ സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന് പി​ന്തു​ണ​യു​മാ​യി ആ​ശ്ര​യം റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി അം​ഗം എ​സ് ഗു​രു​വാ​യൂ​ര​പ്പ​ൻ, സാ​മൂ​ഹ്യ സേ​വ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​യി വീ​ട്ടു​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ സ​മ്മാ​നം ചെ​യ്യു​ന്ന ഗൂ​ഞ്ജ് എ​ന്ന ദേ​ശീ​യ സം​ഘ​ട​ന​യു​ടെ പാ​ല​ക്കാ​ട് ടീം ​കോ​ഓ​ഡി​നേ​റ്റ​ർ ശീ​ത​ൾ വ​ർ​ഗീ​സ് എ​ന്നി​വ​രെ​ത്തി മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന കി​റ്റ് ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി.