Fri. Mar 29th, 2024
പ​ന്ത​ളം:

ക​നാ​ൽ വൃ​ത്തി​യാ​ക്കാ​തെ വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നെ തു​ട​ർ​ന്ന് ക​നാ​ലി​ന്‍റെ അ​രി​കി​ൽ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ കു​ര​മ്പാ​ല-​പൂ​ഴി​യ​ക്കാ​ട് പ്ര​ദേ​ശ​ത്തു​കൂ​ടി പോ​കു​ന്ന കെ ഐ ​പി ക​നാ​ലി​ൽ വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്. ക​ടു​ത്ത വേ​ന​ലി​ൽ കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​താ​ണെ​ങ്കി​ലും ക​നാ​ലി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ വെ​ള്ളം തു​റ​ന്നു​വി​ട്ട​താ​ണ് പ​രി​സ​ര​ത്തെ മി​ക്ക വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റാ​ൻ കാ​ര​ണം.

പ​ന്ത​ളം, പു​ഴി​യ​ക്കാ​ട് ത​വ​ളം​കു​ളം ശ​ര​ത് ഭ​വ​നി​ൽ ശ​ശി​ധ​ര​ക്കു​റു​പ്പ്, സു​ജി​ത് ഭ​വ​നി​ൽ പ​ങ്ക​ജാ​ക്ഷ കു​റു​പ്പ്, ശ​ര​ത് ഭ​വ​നി​ൽ ശോ​ഭ​ന​യ​മ്മ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ മു​റ്റ​ത്തും പ​രി​സ​ര​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. ക​നാ​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കി വീ​ട്ടു​പ​രി​സ​ര​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.