Fri. Mar 29th, 2024
വാഷിങ്ടൺ:

യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നൊ​രു​ങ്ങു​ന്ന റ​ഷ്യ​ക്കെ​തി​രെ ക​ടു​ത്ത വി​യോ​ജി​പ്പും എ​തി​ർ​പ്പും അ​റി​യി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ൾ. യു എ​സും ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ക​ടു​ത്ത ഉ​പ​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച​പ്പോ​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളും എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു വ​ന്നു. റ​ഷ്യ​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രെ മോ​സ്ക്കോ സ്ഥാ​ന​പ​തി​യെ വി​ളി​ച്ചു വ​രു​ത്തി​യ​താ​യി ആ​സ്​​ട്രി​യ​ൻ ചാ​ൻ​സ​ല​ർ കാ​ൾ നെ​ഹാ​മ്മ​ർ പ​റ​ഞ്ഞു.

യു​ക്രെ​യ്നി​ലെ ര​ണ്ട് പ്ര​വി​ശ്യ​ക​ളെ പു​ടി​ൻ അം​ഗീ​ക​രി​ച്ച​ത് അ​സ്വീ​കാ​ര്യ​മാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ന​ട​പ​ടി​യെ​ന്നും തു​ർ​ക്കി പ്ര​സി​ഡ​ന്റ് റ​ജ​ബ് ത​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞു. ബാ​ൾ​ട്ടി​ക് രാ​ജ്യ​ങ്ങ​ളാ​യ എ​സ്തോ​ണി​യ, ലാ​ത്‍വി​യ, ലി​ത്വേ​നി​യ എ​ന്നി​വ റ​ഷ്യ​ൻ ന​ട​പ​ടി​യി​ൽ ക​ടു​ത്ത എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു.